- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ഗർഭിണികളായ നഴ്സുമാരോട് ജോലി രാജിവെച്ച് പോകാൻ കണ്ണിൽ ചോരയില്ലാതെ പറഞ്ഞു അധികൃതർ; ബിഷപ്പ് സൂസപാക്യത്തിന്റെ ആശുപത്രി സമരം അടിച്ചമർത്താൻ രംഗത്ത്; സുപ്രീംകോടതി വിധി മാനിക്കാതെ നഴ്‌സുമാരുടെ 'ശമ്പളം വിഴുങ്ങിയ' ആശുപത്രിയുടെ ഭീഷണി പലവിധം
തിരുവനന്തപുരം: കേരളം മുഴുവൻ നഴ്‌സുമാരുടെ ന്യായമായ സമരത്തിന് പിന്നിൽ അണിനിരക്കുമ്പോൾ കൊള്ളലാഭം ലക്ഷ്യമിട്ട് കത്തോലിക്കാ സഭയുടെ ആശുപത്രികൾ സമരത്തെ തല്ലിത്തകർക്കാൻ ശ്രമങ്ങൾ ശക്തമാക്കി. കെസിബിസി അധ്യക്ഷൻ കൂടിയായ ബിഷപ്പ് സൂസപാക്യം നേതൃത്വം കൊടുക്കുന്ന ആശുപത്രിയിലാണ് നഴ്‌സിങ് സമരത്തെ തോൽപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. ഇവിടെ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സമരം തുടങ്ങി. സംഘടന പ്രവർത്തനം വിലക്കിയതോടെയും ഗർഭിണികളായ നഴ്സുമാരോട് ജോലി രാജിവച്ച് പോകാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതോടും കൂടിയാണ് നഴ്‌സുമാർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. അതേസമയം സംഘടനാ പ്രവർത്തനം വിലക്കിയിട്ടില്ലെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. സംഘടന പ്രവർത്തനങ്ങൾക്ക് ഒരു തരത്തിലും ഉള്ള വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ല എന്നാണ് മാനേജ്മെന്റിന്റെ വാദം. കേരളത്തിലെ വിവിധയിടങ്ങളിൽ സമരം ശക്തമാകുമ്പോൾ മാന്യമായ ശമ്പളം നൽകാൻ ആർച്ച് ബിഷപ്പ് സൂസപാക്യം മേൽനോട്ടം നൽകുന്ന ഈ ആശുപത്രിയും തയ്യാറായിരുന്നില്ല. മാത്രമല്ല, നഴ്‌സിങ് സമരത്തെ തോൽപ്പിക്
തിരുവനന്തപുരം: കേരളം മുഴുവൻ നഴ്‌സുമാരുടെ ന്യായമായ സമരത്തിന് പിന്നിൽ അണിനിരക്കുമ്പോൾ കൊള്ളലാഭം ലക്ഷ്യമിട്ട് കത്തോലിക്കാ സഭയുടെ ആശുപത്രികൾ സമരത്തെ തല്ലിത്തകർക്കാൻ ശ്രമങ്ങൾ ശക്തമാക്കി. കെസിബിസി അധ്യക്ഷൻ കൂടിയായ ബിഷപ്പ് സൂസപാക്യം നേതൃത്വം കൊടുക്കുന്ന ആശുപത്രിയിലാണ് നഴ്‌സിങ് സമരത്തെ തോൽപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. ഇവിടെ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സമരം തുടങ്ങി.
സംഘടന പ്രവർത്തനം വിലക്കിയതോടെയും ഗർഭിണികളായ നഴ്സുമാരോട് ജോലി രാജിവച്ച് പോകാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതോടും കൂടിയാണ് നഴ്‌സുമാർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. അതേസമയം സംഘടനാ പ്രവർത്തനം വിലക്കിയിട്ടില്ലെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. സംഘടന പ്രവർത്തനങ്ങൾക്ക് ഒരു തരത്തിലും ഉള്ള വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ല എന്നാണ് മാനേജ്മെന്റിന്റെ വാദം. കേരളത്തിലെ വിവിധയിടങ്ങളിൽ സമരം ശക്തമാകുമ്പോൾ മാന്യമായ ശമ്പളം നൽകാൻ ആർച്ച് ബിഷപ്പ് സൂസപാക്യം മേൽനോട്ടം നൽകുന്ന ഈ ആശുപത്രിയും തയ്യാറായിരുന്നില്ല. മാത്രമല്ല, നഴ്‌സിങ് സമരത്തെ തോൽപ്പിക്കാൻ ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട നഴ്‌സുമാരെ ഭീഷണിപ്പെടുത്തി വരുതിയിൽ വരുത്താനാണ് ശ്രമം നടന്നത്. ശമ്പള വർധനവ് ആവശ്യപ്പെടുന്ന നഴ്‌സുമാരെ വിരട്ടിനിർത്താനായി, യോഗ്യതയില്ലാത്ത കന്യാസ്ത്രീയെ നഴ്‌സിങ്ങ് സൂപ്രണ്ടായി നിയമിച്ചെന്ന ആക്ഷേപവും ഉണ്ടായിരുന്നു. എന്ത് സംഭവിച്ചാലും ശമ്പളം കൂട്ടി തരില്ലെന്നും വേണ്ടി വന്നാൽ കായികമായി നേരിടുമെന്നുമാണ് സൂപ്രണ്ടിന്റെ ഭീഷണിയെന്നാണ് പരാതി ഉയർന്നതും.
98 നഴ്‌സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമൂഹിക മാനുഷിക പരിഗണനകളെകുറിച്ച് വാ തോരാതെ സംസാരിക്കുന്ന സഭയുടെ കീഴിലെ ആുപത്രിയിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്. അഞ്ചും ആറും വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം ഇന്നും ഒരു സ്വപ്നം മാത്രമാണ്. ഇവിടെ ഏഴര വർഷമായി ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് പറഞ്ഞത് ഒരു മാസം അവർക്ക് ലഭിക്കുന്ന ശമ്പളം വെറും 9000 രൂപ മാത്രമാണ് എന്നാണ്.
തുച്ഛമായ ശമ്പളം നൽകിയിട്ടും പീഡനവും ഭീഷണികളും സഹിച്ച് പലരും ജോലിക്ക് വരുന്നത് ജീവിക്കാൻ വേറെ മാർഗങ്ങളില്ലാത്തതുകൊണ്ടാണ്. മക്കളുടെ പഠനവും മറ്റും മുന്നോട്ട് കൊണ്ട് പോകാൻ മാത്രമാണ് പലരും ജോലിയുപേക്ഷിക്കാതെ നിൽക്കുന്നത്. ഇപ്പോൾ ജൂബിലി ആശുപത്രിയിൽ ജോലി ചെയ്യുന്നതിൽ പല നഴ്‌സുമാരും മെത്രാനെ നേരിട്ട് കണ്ട്് പരാതി പറഞ്ഞെങ്കിലും ഗുണമുണ്ടായില്ലെന്നു ഇവർ പരാതിപ്പെടുന്നു.
250 കിടക്കകളുള്ള ആശുപത്രിയാണ് തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന ജൂബിലി മെമോറിയൽ. 2013ൽ സുപ്രീം കോടതി വിധിപ്രകാരം 200ൽ അധികം കിടക്കകളുള്ള ആശുപത്രികളിൽ നഴ്‌സുമാർക്ക് നൽകേണ്ടത് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളമാണ്. എന്നാൽ 9000 രൂപ മാത്രമാണ് പലർക്കും ലഭിക്കുന്ന ഉയർന്ന ശമ്പളം. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിന്റെ മൊത്തകച്ചവടക്കാരായ സഭയിൽ നിന്നും ഇത്തരമൊരു ക്രൂരതയുണ്ടായിട്ടും അത് നേരിട്ട് അറിഞ്ഞിട്ടുപോലും വേണ്ട നടപടിയെടുക്കാൻ അധികൃതർ തയ്യാറല്ല.