- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മൂടി അണിഞ്ഞ വർഗീയവാദികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം; താലിബാൻ വിഷയത്തിൽ പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ്; സിനിമയിലും എഴുത്തിലും രാഷ്ട്രീയത്തിലും ഈ നിലപാട് വേണമെന്നും ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: താലിബാൻ വിഷയത്തിൽ പ്രതികരണവുമായി നിരവധി ചലച്ചിത്രതാരങ്ങളും സാംസ്കാരിക പ്രവർത്തകരുമാണ് രംഗത്തെത്തുന്നത്. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മുഖംമൂടി അണിഞ്ഞ വർഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റെടുത്തിയാൽ ഒരു പരിധിവരെ കാബൂൾ ആവർത്തിക്കാതിരിക്കാമെന്നും ജൂഡ് പറയുന്നു.
സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിയാലായും ഇത്തരത്തിൽ തന്നെ ചെയ്യണമെന്ന് ജൂഡ് ഫേസ്‌ബുക്കിൽ കുറിച്ചു. അഫ്ഗാനിസ്ഥാനിൽ തീവ്രവാദ സംഘടനയായ താലിബാൻ അധികാരം പിടിച്ചടക്കിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും താലിബാനെതിരെ രംഗത്ത് എത്തിയിരുന്നു. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവർ തന്നെ അൺഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്‌ബുക്കിലെഴുതിയത്.