- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജിമാർ ചെയ്തതെന്ന് ഒരു വിഭാഗം മുൻ സുപ്രീംകോടതി ജഡ്ജിമാർ; ജസ്റ്റിസുമാരെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യവുമായി സോധി; ജഡ്ജിമാർക്കൊപ്പമെന്ന് യശ്വന്ത് സിൻഹയും കോൺഗ്രസും
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയുടെ പ്രവർത്തന രീതിയെയും വിമർശിച്ച നാലു ജസ്റ്റിസുമാരെ പ്രശംസിച്ചും തള്ളിയും പൊതുസമൂഹം. നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജിമാർ ചെയ്തതെന്ന് ചില മുൻ സുപ്രീംകോടതി ജസ്റ്റിസുമാർ ആരോപിച്ചപ്പോൾ കോൺഗ്രസ്സും മറ്റ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ജഡ്ജിമാരുടെ നടപടിക്കൊപ്പം നിന്നു. വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മുതിർന്ന ജസ്റ്റിസുമാർ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം ഇടപെടില്ലെന്ന് നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു 'നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. അവിടെയുള്ള പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിക്കുമെന്നും' കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. മുൻ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണനും മുൻജഡ്ജി ആർഎസ് സോധിയും മുൻ ജഡ്ജി കെടി തോമസും ജഡ്ജിമാരുടെ വാർത്താ സമ്മേളന നടപടിയെ വിമർശിച്ചു. പരസ്യപ്രതികരണം ശരിയായില്ലെന്നാണ് ജസ്റ്റിസ് കെജി ബാലകൃഷ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയുടെ പ്രവർത്തന രീതിയെയും വിമർശിച്ച നാലു ജസ്റ്റിസുമാരെ പ്രശംസിച്ചും തള്ളിയും പൊതുസമൂഹം. നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജിമാർ ചെയ്തതെന്ന് ചില മുൻ സുപ്രീംകോടതി ജസ്റ്റിസുമാർ ആരോപിച്ചപ്പോൾ കോൺഗ്രസ്സും മറ്റ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ജഡ്ജിമാരുടെ നടപടിക്കൊപ്പം നിന്നു.
വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മുതിർന്ന ജസ്റ്റിസുമാർ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം ഇടപെടില്ലെന്ന് നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു
'നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. അവിടെയുള്ള പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിക്കുമെന്നും' കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണനും മുൻജഡ്ജി ആർഎസ് സോധിയും മുൻ ജഡ്ജി കെടി തോമസും ജഡ്ജിമാരുടെ വാർത്താ സമ്മേളന നടപടിയെ വിമർശിച്ചു. പരസ്യപ്രതികരണം ശരിയായില്ലെന്നാണ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും ജസ്റ്റിസ് കെടി തോമസും അഭിപ്രായപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സംശയത്തിന്റെ നിഴലിൽ കൊണ്ടുവന്നുവെന്നാണ് ആർഎസ് സോധി കുറ്റപ്പെടുത്തിയത്. 'കോടതി നടത്തിപ്പിനെതിരെ അവർ നാലുപേർ ചേർന്ന് ഉയർത്തിയ ആരോപണങ്ങൾ ഗുരുതരമാണ്. അവർ നാലുപേരെയുള്ളൂ, പക്ഷെ മറ്റ് 23 ജഡ്ജിമാരുമുണ്ട്. ഇവർ നാലുപേരും ചേർന്ന് ചീഫ് ജസ്റ്റിനെ സംശയത്തിന്റെ നിഴലിൽ നിർത്തി. ഇത് പക്വതയില്ലാത്തതും ബാലിശവുമാണ്. ഈ നാല് ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
അതേ സമയം വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശങ്ക രേഖപ്പെടുത്തി. നീതിന്യായ സംവിധാനവും മാധ്യമവും ജനാധിപത്യത്തിന്റെ നെടും തൂണുകളാണ്. ജുഡീഷ്യറിയിൽ കേന്ദ്ര സർക്കാർ നടത്തുന്ന അമിത ഇടപെടൽ അപകടകരമാണെന്നും മമതാ ബാനർജി അഭിപ്രായപ്പെട്ടു.
ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത പ്രതിഛായാ നഷ്ടമാണ് നീതിന്യായ സംവിധാനത്തിന് ഉണ്ടായതെന്ന് മുൻ സോളിസിറ്റർ ജനറൽ എൻ സന്തോഷ് ഹെഗ്ഡെ അഭിപ്രായപ്പെട്ടു.നടപടി അങ്ങേയറ്റം മനക്ലേശ്ശം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ജഡ്ജിമാരുടെ നീക്കത്തെ പ്രശംസിച്ചു. നാല് ജഡ്ജിമാർക്കൊപ്പം നിലകൊള്ളുന്നു എന്നാണ് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതികരിച്ചത്.