- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം; വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണം; തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാളി പളനിസ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ ജയയുടെ മരണം അന്വേഷിക്കും. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ജയയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചു. പോയസ് ഗാർഡൻ സർക്കാർ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. പനീർസെൽവത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. തുടർന്ന് ലയനം പൂർത്തിയാക്കാൻ പനീർസെൽവം മുന്നോ
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ ജയയുടെ മരണം അന്വേഷിക്കും. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ജയയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചു.
പോയസ് ഗാർഡൻ സർക്കാർ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. പനീർസെൽവത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. തുടർന്ന് ലയനം പൂർത്തിയാക്കാൻ പനീർസെൽവം മുന്നോട്ടുവച്ചിരുന്ന നിർദേശങ്ങളിലൊന്നുമിതായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. നിർജലീകരണത്തെ തുടർന്ന് 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിത മരണം വരെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ തന്നെയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഒ. പനീർസെൽവത്തിനടക്കം ആർക്കും ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രത്യേക ബ്ലോക്കിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ജയയുടെ മരണം ഏറെ ദുരൂഹമായിരുന്നു. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്റ്റംബർ 22നു കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നാലിനു വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.
ശരീരത്തിന് ഓക്‌സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്‌സിജനേഷന്റെയും (എക്‌മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത് എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. എന്നാൽ, ഇതിനു വിപരീതമായി ചില അനിഷ്ട സംഭവങ്ങളിൽ പോയസ് ഗാർഡനിൽ ഉണ്ടായെന്നാണ് ശശികല വിരുദ്ധ പക്ഷം ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ ജയയുടെ മരണം അന്വേഷിക്കണമെന്ന് മരണത്തിന് പിന്നാലെ തന്നെ ആവശ്യമുയർന്നിരുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷവും എഐഎഡിഎംകെയിലെ ഒരു വിഭാഗവും അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു.