- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം കരാറിൽ ജുഡീഷൻ അന്വേഷണം നടത്തുക റിട്ട. ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രൻ നായർ; റിട്ട. ഐഎഎസ് ഓഫീസർ മോഹൻദാസും കമ്മീഷനിൽ; ആന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്നത് ആറുമാസം; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്
തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷനായിരിക്കും അന്വേഷണം നടത്തുക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ടായതോടെയാണ് പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചത്. റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെ മോഹൻദാസും ജുഡീഷ്യൽ കമ്മീഷനിൽ അംഗമാണ്. അന്വേഷണം പൂർത്തിയാക്കാൻ ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പിനു നല്കിയ വിഴിഞ്ഞം തുറമുഖ കരാറിൽ ജുഡീഷൽ അന്വേഷണം പരിണഗനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കരാറിൽ ക്രമക്കേടുണ്ടെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) റിപ്പോർട്ട് നല്കിയിരുന്നു. സിഎജിയുടെ വിമർശനം അതീവ ഗൗരവതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജുഡീഷൻ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാർ ഇടതു സർക്കാരിനു ബാധ്യതയാണെന്നും പിണറായ
തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷനായിരിക്കും അന്വേഷണം നടത്തുക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ടായതോടെയാണ് പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചത്.
റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെ മോഹൻദാസും ജുഡീഷ്യൽ കമ്മീഷനിൽ അംഗമാണ്. അന്വേഷണം പൂർത്തിയാക്കാൻ ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പിനു നല്കിയ വിഴിഞ്ഞം തുറമുഖ കരാറിൽ ജുഡീഷൽ അന്വേഷണം പരിണഗനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
കരാറിൽ ക്രമക്കേടുണ്ടെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) റിപ്പോർട്ട് നല്കിയിരുന്നു. സിഎജിയുടെ വിമർശനം അതീവ ഗൗരവതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജുഡീഷൻ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാർ ഇടതു സർക്കാരിനു ബാധ്യതയാണെന്നും പിണറായി അഭിപ്രായപ്പെടുകയുണ്ടായി.
അദാനി ഗ്രൂപ്പിനു നല്കിയ കരാറിൽ ദൂരൂഹതയുണ്ടെന്നും പുതിക്കിയെഴുതണമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ നേരത്തേ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് എത്തിയത്.
സിഎജി റിപ്പോർട്ടിൽ പദ്ധതിയുടെ നിർമ്മാണ കരാർ സംസ്ഥാന താത്പര്യത്തിന് എതിരാണെന്നാണു പറഞ്ഞിരിക്കുന്നത്. തുറമുഖ നിർമ്മാതാക്കളും നടത്തിപ്പുകാരുമായ അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭം ഉണ്ടാക്കിയെടുക്കുന്നതാണ് വിഴിഞ്ഞം കരാറെന്ന് സിഎജി റിപ്പോർട്ട് വിമർശിക്കുന്നു.
കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു. അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാനത്തിന്റെ താൽപര്യങ്ങളെല്ലാം നിയമവിരുദ്ധമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അദാനിക്ക് പൂർണമായും അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതാണ് കരാർ.
7525 കോടി മുടക്കി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ അദാനിക്ക് വൻ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.
സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളിൽ കരാർ കാലവധി 30 വർഷമാണ്. എന്നാൽ വിഴിഞ്ഞം കരാറിൽ ഇത് 40 വർഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വർഷത്തിന് ശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് കരാർ കാലാവധി 20 വർഷംകൂടി നീട്ടിനൽകാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോർട്ട് പറയുന്നു.