തലശേരി: മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകൻ പെരിങ്ങത്തുർ പുല്ലൂക്കരയിലെ മൻസൂറി (21)നെ വധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോട തിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ. എസ്‌പി പി.വിക്രമൻ ആണ് തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോട തിയിൽ തിങ്കളാഴ്‌ച്ച വൈകിട്ട് കുറ്റപത്രം സമർപ്പിച്ചത്.

12 പേരാണ് പ്രതികൾ. കേസിലെ ഒരു പ്രതി കൂലേരി രതീഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.രണ്ടു പ്രതികളെ പിടികൂടാനുണ്ട്.ഇവർ ഒളിവിലാണ്. കൊച്ചിയങ്ങാടിയിലെ കൂലോത്ത് രതീഷാണ് സംഭവത്തിന്റെ രണ്ട് ദിവസം കഴിഞ്ഞ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൻസൂറിന്റെ അയൽവാസിയായ ഷിനോ സ് (30),പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ. സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ.പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ഇ.കെ ബിജേഷ് (37), കൊച്ചിയങ്ങാടി ഓച്ചിറക്കൽ പീടികയിലെ നിജിൻ കുമാർ (32) എന്നിവർ പ്രതികളായാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ നൽകിയത്.