- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതിയിൽ ചില കേസുകളിൽ നേരിട്ടുള്ള വിചാരണ സെപ്റ്റംബർ ഒന്നുമുതൽ; നടപടികൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച്
ന്യൂഡൽഹി: ചില കേസുകളിൽ നേരിട്ടുള്ള വിചാരണനടപടികൾ സെപ്റ്റംബർ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഓൺലൈനായും നേരിട്ടുമുള്ള പ്രവർത്തനം സമന്വയിപ്പിച്ച നടപടികൾ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉണ്ടായിരിക്കും.
ഡൽഹിയിൽ കോവിഡ് ഭീഷണി മാറിവരുന്നതിനിടയിലാണ് സുപ്രീംകോടതി പുതിയ പ്രവർത്തനനടപടികൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് പ്രതിരോധനടപടികൾ കർശനമായി പാലിക്കും. കോവിഡിനെതുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് സുപ്രീംകോടതി വിചാരണനടപടികൾ നടത്തുന്നത്.
എന്നാൽ, നേരിട്ടുള്ള നടപടികൾ ഉടൻ പുനരാരംഭിക്കണമെന്ന് വിവിധ ബാർ അസോസിയേഷനുകളും നിയമമേഖലയിലുള്ളവരും ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിവിധ കേസുകൾ സംബന്ധിച്ച നടപടികൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓൺലൈനായിതന്നെ നടക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story