തലശേരി: കതിരൂരിൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയും ബന്ധുവുമായ യുവാവിനു ജാമ്യം അനുവദിച്ചു. അഡീഷനൽ ജില്ലാസെഷൻസ് കോടതി (മൂന്ന്) യാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കതിരൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. രണ്ടുമാസം മുൻപായിരുന്നു കതിരൂരിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.

മറ്റൊരു പോക്സോ കേസിൽ ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടു നിന്നതിനും ധർമടം പൊലിസിൽ ഇയാൾക്കെതിരേ മറ്റൊരു കേസുമുണ്ട്. ഇയാളുടെ ഭാര്യയും രണ്ട് കേസിലും പ്രതിയാണ്. ഭാര്യക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.