തലശേരി: മാലൂർ തോലമ്പ്രയിലെ ബിജെപി.പ്രവർത്തകൻ കണ്ട്യൻ ഷിജു കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകന്റെ തുടർവാദം കേൾക്കാൻ കേസ് അടുത്ത മാസം ആറി ലേക്ക് മാറ്റി - ഹൈക്കോടതി സീനിയർ അഭിഭാഷകൻ രാമൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) യിൽ ഹാജരായത്.-തോലമ്പ്രയിലെ ചെമ്മരത്ത് എന്ന സ്ഥലത്തെ പവിത്രന്റെ അനാദിക്കടയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ ഒൻപതുസിപിഎം.പ്രവർത്തകർ മാരകായുധങ്ങളുമായി സംഘം ചേർന്ന് വന്ന് ആക്രമിച്ചുവെന്നും പരിക്കേറ്റ ഷിജു ചികിത്സയിലിരിക്കെ മരണപ്പെട്ടുവെന്നുമാണ് കേസ്.2009 മാർച്ച് 4 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.

പ്രതികളും സിപിഎം പ്രവർത്തകരുമായ നെല്ലേരി അനീഷ്, കൃഷ്ണാലയത്തിൽ അശോകൻ, കെ.പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ വിജേഷ്, പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, കാരായി ബാബു, പനിച്ചി സുധാകരൻ എന്നിവരാണ് കുറ്റാരോപിതർ സിപിഎം പാർട്ടി ഗ്രാമമാണ് മാലൂരിലെ തോലമ്പ്ര .