- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ എന്ന് ഷിജു; മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയുടെ മാനസികനില പരിശോധിക്കാൻ കോടതി ഉത്തരവ്
തലശേരി: സ്വന്തം മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയുടെ മാനസികനില പരിശോധിക്കാൻ കോടതി ഉത്തരവ്. തലശേരി കുടുംബകോടതി ജിവനക്കാരനായ പാട്യം പത്തായക്കുന്നിലെ കെ.പി ഷിനു എന്ന ഷിജുവിന്റെ മാനസികനില പരിശോധിക്കാനാണ്തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പ്രതിയെ തെളിവെടുക്കാനായി മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കതിരൂർ പൊലിസ് ഇൻസ്‌പെക്ടർ കെ.വി മഹേഷ് നൽകിയ അപേക്ഷയിൽ ഷിനുവിനെ തിങ്കളാഴ്‌ച്ച കോടതിയിൽ ഹാജരാക്കിയിരുന്നു. അപേക്ഷ പരിഗണിക്കുന്നതിനിടെ താൻ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേട്ടിനു മുൻപാകെ പറയുകയായിരുന്നു. തുടർന്ന് മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും. ഷിനുവിനെ കഴിഞ്ഞദിവസം ജോലിയിൽ നിന്ന് ജില്ലാജഡ്ജി സസ്‌പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദ സംഭവം. സ്വർണാഭരണ തർക്കത്തിന്റെ പേരിൽ പ്രകോപിതനായ ഷിജു ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ രണ്ടുപേരെയും പാത്തിപ്പാലം പുഴയിൽ തള്ളി വീഴ്‌ത്തുകയായിരുന്നു. മകളായ ഒന്നര വയസുകാരി അൻവിത മുങ്ങി മരിച്ചെങ്കിലും ഭാര്യ സോനയെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്