- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യ മെഡിക്കൽ പ്രവേശനം: സാമ്പത്തിക സംവരണത്തിനുള്ള കുടുംബ വരുമാന പരിധി എട്ടുലക്ഷം തന്നെ; സമഗ്ര പഠനത്തിന് ശേഷമാണ് പരിധി നിശ്ചയിച്ചത് എന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒബിസി വിഭാഗത്തിന്റേതിന് സമാനമായി എട്ടു ലക്ഷമായി തന്നെ കണക്കാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
സമഗ്ര പഠനത്തിന് ശേഷമാണ് മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യ പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തിന് എട്ടു ലക്ഷം കുടുംബ വരുമാന പരിധി നിശ്ചയിച്ചത്. വരുമാന പരിധി നിശ്ചയിക്കാൻ സാമ്പത്തിക സംവരണ നിയമഭേദഗതിക്ക് അടിസ്ഥാനമായ സിനോ കമ്മീഷന്റെ ശുപാർശയും പരിഗണിച്ചു.
ഒരു പ്രത്യേക വിഭാഗമോ വ്യക്തികളോ സാമ്പത്തികമായി ഉയർന്നാൽ സംവരണം ആവശ്യമില്ലെന്നാണ് സിനോ കമ്മീഷന്റെ കണ്ടെത്തൽ. ഒബിസി ക്രീമിലെയറിന്റെ വരുമാന പരിധി സാമ്പത്തിക സംവരണത്തിലും മാനദണ്ഡമാക്കിയത് അതു കൊണ്ടു തന്നെയാണെന്നും സർക്കാർ വിശദീകരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ഇതിനെ എതിർക്കുന്ന ഹർജിക്കാരുടെ ശ്രമമെന്നും സർക്കാർ കുറ്റപ്പെടുത്തി.