തലശേരി: മാവോയിസ്റ്റ് നേതാവ് ജി.ബി കൃഷ്ണമൂർത്തിയേയും കബനി ദളം ഭാരവാഹിയും കൂട്ടാളിയുമായ സാവിത്രിയേയും വീണ്ടും തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ. ഒൻപതു വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണം എന്നയാവശ്യത്തിൽ അന്വേഷണ സംഘം നൽകിയ ഹർജി പരിഗണിച്ച് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥർ കോടതി മുമ്പാകെ ഹരജി സമർപ്പിച്ചിരുന്നു. തുടർന്ന് കൃഷ്ണമൂർത്തിയേയും സാവിത്രിയേയും ചൊവ്വാഴ്ച രാവിലെ കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി.

അന്വേഷണസംഘത്തിന്റെ ഹർജി പരിഗണിച്ച് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിട്ടു നൽകാൻ ഉത്തരവിട്ടത്. ഡിസംമ്പർ ഒമ്പത് വരെയാണ് കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ് തീവ്രവാദ വിരുദ്ധ സേന ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം സാവിത്രിയെ മൂന്ന് ദിവസം തെളിവെടുപ്പിനായി പേരാവൂർ സിഐ.യുടെ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരായത്.