- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന പതിമൂന്നുകാരനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന കേസ്; പോക്‌സോ കേസിൽ ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി; മന: ശാസ്ത്ര വിദഗ്ദ്ധൻ പ്രതിയായ മറ്റൊരു പോക്‌സോ കേസിൽ വിചാരണ ഈ മാസം
തിരുവനന്തപുരം: പോക്‌സോ കേസിൽ തിരുവനന്തപുരത്തെ പ്രമുഖ മന: ശാസ്ത്ര വിഗദ്ധൻഡോ. ഗിരീഷ്(58) കുറ്റക്കാരനെന്ന് കോടതി. പതിമുന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഡോ.ഗിരീഷിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി എത്തിയ കുട്ടിയേയാണ് ഡോക്ടർ ഗിരീഷ് പീഡിപ്പിച്ചത്.
തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് ഇരയായ കുട്ടിയെപ്രതിയായ മന: ശാസ്ത്ര വിദദ്ധനായ പ്രതിയെ കാണിക്കാൻ രക്ഷിതാക്കൾ കുട്ടിയെ കൊണ്ട് പോയത്.സംഭവം നടക്കുമ്പോൾ പ്രതി സർക്കാർ മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടറായിരുന്നു.
കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതിയെ കണ്ട് തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു.തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു.
പിന്നീട് 2019 ഫെബ്രുവരിയിൽ ഏട്ടാംക്ലാസ് വിദ്യാർത്ഥിയെ ഇതേ രീതിയിൽ പീഡിപ്പിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ലെന്ന പ്രശ്നത്തെ തുടർന്ന് ഗിരീഷിന്റെ ക്ലിനിക്കിൽ കൗൺസിലിങ്ങിനായെത്തിയതായിരുന്നു വിദ്യാർത്ഥി. ഇവിടെ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് മെഡിക്കൽ കോളജിൽ മറ്റൊരു ഡോക്ടറുടെ സമീപത്ത് ചികിത്സക്കെത്തിയപ്പോൾ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നി നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്.
ഉടൻ തന്നെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യുകയുംകോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഈ കേസിൽ വീചാരണ ഇനിയും പൂർത്തിയായിട്ടില്ല. ഈ കേസിലെ വിചാരണ ഈ മാസം തുടങ്ങുന്നുണ്ട്. ചികിൽസയക്ക് എത്തിയ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസും പ്രതിക്കെതിരെ ഉണ്ടായിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കിയിരുന്നു.
ഒരു സ്വകാര്യ ചാനലിലെ മന:ശാസ്ത്രസംബന്ധിയായ പരിപാടിയുടെ അവതാരകനായിരുന്നു ഡോ.കെ.ഗിരീഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ, ക്ലിനിക്കൽ സൈക്കോളജി ഫാക്കൽറ്റി അംഗമാണ്.നേരത്തെ ദേശീയാരോഗ്യ മിഷൻ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു. സൈക്കോ തെറാപ്പി ടെക്നിക്കുകളായ കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി, ബയോഫീഡ് ബാക്ക്, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹിപ്നോസിസ്, കൗൺസലിങ് എന്നിവയിൽ വിദഗ്ധനാണ് ഡോ.കെ.ഗിരീഷ്.