- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിലെ കവർച്ചാ കേസ്; പ്രതികൾക്ക് ഒൻപതുവർഷം കഠിനതടവും പിഴയും ശിക്ഷ; പ്രതികൾ എല്ലാം ബംഗ്ലാദേശ് സ്വദേശികൾ
കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടുകവർച്ച നടത്തിയ കേസിലെ പ്രതികളെ ശിക്ഷിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ ഭാര്യ സരിത എന്നിവരെ താഴെചൊവ്വ തെഴുക്കിൽ പീടികയിലെ വാടകവീട്ടിൽ കയറി കെട്ടിയിട്ട് അക്രമിച്ച് കവർച്ച നടത്തിയ കേസിൽ ബംഗ്ളാദേശ് സ്വദേശികളായ മൂന്ന് പ്രതികൾക്ക് ഒൻപത് വർഷം കഠിന തടവും പിഴയും ശിക്ഷയാണ് വിധിച്ചത്.
ഒന്നാം പ്രതി ഇലാഷ് സിക്കാരി (35,)രണ്ടാം പ്രതി ആലങ്കീർ (35) , മൂന്നാം പ്രതി മാണിക്ക് എന്ന മോട്ടു(37) എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 395 പ്രകാരം ഒൻപതുവർഷം തടവും 10,000പിഴയും
457 വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10,000 പിഴയും 461 പ്രകാരം ഒരു വർഷം തടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
കേസിൽ പിന്നീട് അറസ്റ്റിലായ ഹിലാൽ ബുയ്യ, ഷഹിം എന്നിവരുടെ വിചാരണ പിന്നീട് നടക്കും. പ്രതികൾ എല്ലാം ബംഗ്ലാദേശ് സ്വദേശികളാണ് അഞ്ചാം പ്രതി സഹദിനെ ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല. 2018 സെപ്റ്റംബർ 6 നായിരുന്നു കേസിനാസ്പദമായ സംഭവം. വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടിൽ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചതിനു ശേഷം അലമാര തകർത്ത് പണവും 25 പവനും മൂന്ന് മൊബൈൽ ഫോണും എ ടി എം കാർഡുകളും പ്രതികൾ കവർന്നിരുന്നു. ഇതിനു ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങിയ പ്രതികളെ പൊലിസ് പിടികൂടുകയായിരുന്നു.