- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളുടെ വരവും പോക്കും മൂന്നു സാക്ഷികൾ കണ്ടു എന്ന് പ്രോസിക്യൂഷൻ; കൊലപാതക ആരോപണത്തിനും ഡിഎച്ച്ആർഎമ്മിന്റെ പങ്കിനും തെളിവുകൾ പോരാ; വർക്കല ശിവപ്രസാദ് വധക്കേസിൽ ആറു പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ഇങ്ങനെ
തിരുവനന്തപുരം: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനായ ശിവപ്രസാദിനെ
വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴ്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആറു പേരെ ഹൈക്കോടതി വെറുതെ വിട്ടു. ഡി എച്ച് ആർ എം സംസ്ഥാന ചെയർമാൻ ഉൾപ്പടെ ഏഴുപേർ പ്രതിയായ കേസിലാണ് കോടതിയുടെ നടപടി.
ദളിത് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കം ആറു പേരെയാണ് കോടതി വെറുതെവിട്ടത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2009 സെപ്റ്റംബർ 23നാണ് പ്രഭാത സവാരിക്കിറങ്ങിയ വർക്കല ശിവപ്രസാദിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂർ സർക്കാർ യുപി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ശിവപ്രസാദിന്റെ കഴുത്തിന് വെട്ടേറ്റതാണ് മരണത്തിന് കാരണമായത്. സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തൽ. പ്രതികൾക്ക് കൊല്ലപ്പെട്ട ശിവപ്രസാദിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഡിഎച്ച്ആർഎം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേ സുധി, വർക്കല സുധി, സുനി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2009 ഡിസംബർ 23നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
കേസിൽ പ്രതിയായിരുന്ന മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവിൽ പോയിരുന്നു. മുകേഷിനേയും 11ാം പ്രതി സജീവിനേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാഷിം ബാബു, അഡ്വക്കേറ്റ് ഡിജി റെക്‌സ് എന്നിവർ ഹാജരായി. അസിസ്റ്റന്റ് കമീഷണർ പി അനിൽകുമാർ, സിഐ സി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
കേസ് ഇങ്ങനെ:
സോഡിയം വേപ്പർ ലാംപ് ഉള്ള അയിരൂർ ചന്തമുക്കിലൂടെ പ്രതികൾ പോകുന്നതും തിരികെ പോകുന്നതും മൂന്നു സാക്ഷികൾ കണ്ടു എന്നു പ്രോസിക്യൂഷൻ കേസ് കോടതിയിൽ അവതരിപ്പിച്ചു. രണ്ടു സംഭവങ്ങളും ഒരു ഗൂഢാലോചനയുടെയും തുടർച്ച ആയതുകൊണ്ട് ഒരു കേസ് ആയിട്ടാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. മൊത്തം 65 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗമായി വിസ്തരിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ വിശ്വസനീയമായ തെളിവ് ഇല്ല എന്നു കണ്ടു രണ്ടാം പ്രതിയായ ഒരു അഭിഭാഷകൻ ഉൾപ്പടെ ആറു പ്രതികളെ വിട്ടയച്ചു. ഏഴു പേര് കുറ്റക്കാർ ആണെന്ന് കണ്ടു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു സംഘടനയുടെ താത്വക ആചാര്യൻ ആയി 15-ആം പ്രതി തത്തു അണ്ണൻ എന്നു വിളിക്കുന്ന അനിൽ കുമാർ വിചാരണയ്ക്കിടെ മരണപ്പെട്ടു. കൂടാതെ രണ്ടു പ്രതികൾ ഇനിയും വിചാരണ നേരിടാനുണ്ട്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.പ്രതാപചന്ദ്രൻ പിള്ള ഹാജരായി.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ 1, 3, 4, 7, 16 പ്രതികൾ കൊല്ലം കോടതിയിലെ സീനിയർ അഭിഭാഷകൻ ആയ സി. പ്രതാപചന്ദ്രൻ പിള്ള വഴിയും 5, 10 പ്രതികൾ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയ വിജയ ഭാനു വഴിയുമാണ് കൊടുത്ത അപ്പീൽ ഹർജികൾ കൊടുത്തത്. കൊലപാതക ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താൽ ആറുപേരെയും കൊലക്കുറ്റത്തിന് കുറ്റ വിമുക്തർ ആക്കി. അഞ്ചാം പ്രതിയെ വധശ്രമത്തിന് കുറ്റക്കാരൻ ആണ് എന്നു കണ്ടു 10 വർഷം കഠിന തടവ് കോടതി ശരി വച്ചപ്പോൾ മറ്റെല്ലാ പ്രതികളെയും എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തരാക്കുകയാണ് ഉണ്ടായത്.
ഗൂഢാലോചന, ആക്രമണത്തിൽ അവരുടെ പങ്ക്, ഡിഎച്ആർഎംഎന്ന സംഘടനയുടെ പങ്ക് ഇവ വെളിപ്പെടുത്താൻ തെളിവുകൾ അപര്യാപ്തമാണ് എന്നായിരുന്നു കണ്ടെത്തൽ. വിചാരണ കോടതിയിലും പ്രധാന പ്രതികൾക്ക് കൊല്ലം ബാറിലെ സീനിയർ അഡ്വക്കേറ്റായ പ്രതാപചന്ദ്രൻ പിള്ള ആയിരുന്നു ഹാജരായത്
സംഭവം ഇങ്ങനെ
2009 സെപ്റ്റംബർ 23 ന് വെളുപ്പിന് വർക്കല അയിരൂർ ജംഗ്ഷനടുത്തുള്ള യുപിസ്‌കൂളിന്റെ മുന്നിൽ വച്ചു പ്രഭാതസവാരിക്കും ക്ഷേത്രദർശനത്തിനും പോയി മടങ്ങി വരുകയായിരുന്ന മധ്യവയസ്‌കനെ മോട്ടോർ സൈക്കിളിൽ പാഞ്ഞുവന്ന കറുത്ത വസ്ത്രം ധരിച്ച മൂന്നു കൊലയാളികൾ കഴുത്തിനും ശരീരത്തിന്റെ പലഭാഗത്തും വെട്ടി കൊലപ്പെടുത്തി. പരുക്കേറ്റ ശിവപ്രസാദ് എങ്ങനെയോ അയിരൂർ പോസ്റ്റ് ഓഫീസിനടുത്തു നന്തു ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിൽ എത്തി. അവിടത്തെ നിർമൽ ഹോട്ടൽ ഉടമ വിവരം പരുക്കേറ്റയാളിന്റെ വീട്ടിൽ അറിയിച്ചു. ഹോസ്പിറ്റലിലേക്ക് പോകും വഴി ശിവപ്രസാദ് പുലർച്ചെ 5.50 ന് മരണമടഞ്ഞു.
കേവലം 10 മിനിട്ടുകൾക്ക് ശേഷം അയിരൂർ നിന്നും നേതാജി ജംഗ്ഷനിലേക്കു പോകുന്ന റോഡ് വളയുന്ന മാവിള ജംഗ്ഷനിൽ വച്ചു അശോകൻ എന്ന മധ്യവയസ്‌കനെ, തന്റെ ചായക്കട തുറക്കുമ്പോൾ ഒരു മോട്ടോർ സൈക്കിളിൽ എത്തിയ മൂന്നു പേരിൽ ഒരാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാരക പരുക്കുകൾ ഏറ്റു നിലവിളിച്ചുകൊണ്ടു വീട്ടിലേക്കോടിയ അശോകൻ തളർന്നു തറയിൽ വീഴുന്നു. ആക്രമി താൻ വന്ന ബൈക്കിൽ കൊലയാളി സംഘത്തിൽപ്പെട്ട മറ്റു രണ്ടുപേരോടൊപ്പം കടന്നുകളയുന്നു. അക്രമികൾ മൂന്നു പേരും കറുത്ത വസ്ത്രം ധരിച്ചവർ ആയിരുന്നു.
അന്നു അയിരൂർ മുത്താന കോളനിയിലും മറ്റു പ്രാന്തപ്രദേശങ്ങളിലും വെളുപ്പിന് ആയുധങ്ങളുമായി ഇതേ വേഷം ധരിച്ചവർ ഇരു ചക്രവാഹനങ്ങളിൽ മാരകായുധങ്ങളുമായി നരവേട്ടയ്ക്കിറങ്ങി എങ്കിലും ഭാഗ്യം കൊണ്ട് തലനാരിഴക്ക് അവരൊക്കെ രക്ഷപെട്ടു. ഈ സാഹചര്യത്തിൽ ശിവപ്രസാദ് കൊല്ലപ്പെട്ടതിനും അശോകനെ കൊല്ലാൻ ശ്രമിച്ചതിനും വർക്കല പൊലീസ് രണ്ടു എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഉണ്ടാക്കി.
അനേഷണത്തിൽ ആക്രമണം ഡി എച്ച് ആർ എം എന്ന സംഘടനയാണ് നടത്തിയത് എന്നും ജനങ്ങളിൽ ഭീതിയും അരക്ഷിത ബോധവും ഉണ്ടാക്കി അതിലൂടെ ജനങ്ങളിൽ പേരും സ്വാധീനവും അംഗീകാരവും നേടിയെടുക്കുക ആയിരുന്നു ലക്ഷ്യം എന്നും ഉള്ള നിലയിലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഡിഎച്ച്ആർഎം എന്ന സംഘടനയുടെ സംസ്ഥാന ചെയർമാൻ ശെൽവരാജ്, ദക്ഷിണ മേഖല ഓർഗനൈസർ വർക്കല ദാസ് എന്നിവരുടെ നേതൃത്വത്തിലും തുടർന്ന് മറ്റുള്ളവരുടെ സാന്നിധ്യത്തിലും വർക്കല വടശ്ശേരിക്കോണം റോഡിൽ ഒരു ടാക്‌സി കാറിനുള്ളിൽ വച്ചും വടശ്ശേരിക്കോണം അംബേദ്കർ കോളനി, മുത്താന കോളനി, അയിരൂർ ചേറുംകുഴി, കല്ലമ്പലം സെൻട്രൽ ഹോട്ടൽ എന്നിവടങ്ങളിലും നടന്ന സംകീർണമായ ഗൂഢാലോചനകൾക്കു ശേഷം 2009 സെപ്റ്റംബർ 9-ആം തീയതി വെളുപ്പിന് രണ്ടു മോട്ടോർ സൈക്കിളുകളിലും ഒരു സ്‌കൂട്ടറിലും ആയി സംഘടനയുടെ യൂണിഫോം അണിഞ്ഞു കേസിലെ 6, 7, 8, 9, 10, 11 പ്രതികൾ മനു ഷ്യ വേട്ടയ്ക്കിറങ്ങി എന്നും അതിൽ 5, 6, 7 പ്രതികൾ ഉൾപ്പെടുന്ന സംഘം ആണ് കൊലപാതകം നടത്തിയത് എന്നുമായിരുന്നു കേസ്.