- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരയ്ക്കാമണ്ഡപം റഫീക്ക് വധക്കേസ്: ജഡ്ജിക്കും പബ്ലിക്ക് പ്രോസിക്യൂട്ടർക്കും വധഭീഷണി കത്ത്; കേസിൽ റഫീക്ക് അടക്കം ഏഴുപ്രതികളെ ശിക്ഷിച്ചത് ജീവപര്യന്തം തടവിന്; കത്ത് പൊലീസിന് കൈമാറി
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീക്ക് വധക്കേസ് പ്രതികളെ ശിക്ഷിച്ച ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും വധഭീഷണി കത്ത്. വിധി പ്രഖ്യാപിച്ച നെയ്യാറ്റിൻകര അഡീ. ജില്ലാ സെഷൻസ് ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടർക്കുമാണ് ഭീഷണിക്കത്ത് എത്തിയത്. തപാൽ മാർഗ്ഗമെത്തിയ കത്ത് പൊലീസിന് കൈമാറി. കാരയ്ക്കാമണ്ഡപം സ്വദേശി റഫീക്കിനെ മർദ്ദിച്ച് റോഡിലിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ നെയ്യാറ്റിൻകര സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
2016 ഒക്‌ബോബറിൽ കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയിൽ തുലവിളയിൽ വച്ചാണ് 24 വയസുകാരനായ റഫീക്ക് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി അൻസക്കീറിന്റെ അമ്മാവനെ നേരത്തെ റഫീക്ക് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2016 ൽ നടന്ന സംഭവത്തിൽ നേമം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ കുറ്റപത്രം തള്ളി ഹൈക്കോടതി തുടരന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നൽകിയ കുറ്റപത്രത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. വിചാരണ നടക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടായിരുന്നു. കോടതി ശിക്ഷിച്ച പ്രതികളെ വാഹനത്തിനുള്ളിലേക്ക് കയറ്റുന്നതിനിടെ പ്രതിയുടെ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിച്ചിരുന്നു.