- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരണം ശരിവച്ച് സുപ്രീംകോടതി; എല്ലാ സംസ്ഥാനങ്ങളിലും ട്രിബ്യൂണൽ ബെഞ്ച് സ്ഥാപിക്കണം എന്ന ആവശ്യം തള്ളി കോടതി
ന്യൂഡൽഹി: ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരണം ശരിവച്ച് സുപ്രീംകോടതി. 2010ലെ ദേശീയ ഹരിത ട്രിബ്യൂണൽ നിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി ശരിവച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും ഹരിത ട്രൈൂബ്യണൽ ബെഞ്ച് സ്ഥാപിക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഹരിത ട്രൈൂബ്യൂണൽ നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിന് ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും അധികാരമുണ്ട്.
ട്രിബ്യൂണലിന് നിയമാനുസൃത അധികാര പരിധികളുമുണ്ടെന്നും മൂന്നാം വകുപ്പിൽ വ്യക്തമാക്കുന്നു. ഇത് ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു സംഘം അഭിഭാഷകർ നൽകിയ ഹർജി നിരാകരിച്ചാണ് ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട് ബെഞ്ച് ഹരിത ട്രൈൂബ്യൂണൽ രൂപീകരണം ശരിവച്ചത്.
Next Story