- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കണ്ണൂരിലെ കായിക അദ്ധ്യാപകന് എട്ടുവർഷം തടവും പിഴയും

കണ്ണൂർ: വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കണ്ണൂരിലെ സ്‌കൂൾ കായിക അദ്ധ്യാപകന് എട്ടുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും അടയ്ക്കാൻ കോടതി വിധിച്ചു. കണ്ണൂർ നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ കായിക അദ്ധ്യാപകനായിരുന്ന ഏച്ചൂർ സ്വദേശി എ.പി. മുരളിയെയാണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി സി.ജി. ഘോഷ ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ സ്‌കൂളിലെ സ്പോർട്സ് മുറിയിൽ വെച്ച് അദ്ധ്യാപകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം നടത്തുകയും, പീഡനം നടന്നുവെന്നു തെളിഞ്ഞതിനെ തുടർന്ന് പോക്സോ കേസെടുക്കാൻ പൊലീസിനു മുൻപാകെ പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന്, കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.വി. പ്രമോദാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സ് ആക്ടിലെ രണ്ട് സെക്ഷനുകളിലായി മൂന്നും, അഞ്ചും വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴസംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ടി.കെ. ഷൈമ ഹാജരായി.


