- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി
തിരുവനന്തപുരം: ചികിത്സക്കെത്തിയ രോഗിയെ മെഡി. കോളേജ് ഡോക്ടർ മാനഭംഗപ്പെടുത്താൻ ബലപ്രയോഗം നടത്തിയെന്നും ലൈംഗിക പീഡനം നടത്തിയെന്നുമുള്ള കേസിൽ ഓർത്തോ പീഡിക് ഡോക്ടറുടെ അറസ്റ്റ് തലസ്ഥാനത്തെ കോടതി വിലക്കി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലെ അന്തിമ തീരുമാനം വരെ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞത്.
ജാമ്യം നൽകുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാൻ തിങ്കളാഴ്ച (ജൂലൈ 4 ന്) കോടതിയിൽ നേരിട്ടു ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ് അയക്കാനും ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രമുഖ ഓർത്തോ പീഡിക് സർജനും പ്രൊഫസറുമായ ( ഇ. കെ. ഷാനവാസ്) ഡോക്ടറാണ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്.
യുവതി രണ്ടു കുട്ടികളും മാതാവുമൊത്താണ് തന്റെ തോളെല്ല് വേദനക്ക് ഡോക്ടറുടെ സ്വകാര്യ റൂമിൽ ചികിത്സക്കെത്തിയത്. കുട്ടികളെ പുറത്തിരുത്തി ചികിത്സാ റൂമിൽ യുവതിയായ രോഗിയും മാതാവും ഒരുമിച്ചിരിക്കെ മേശക്ക് അപ്പുറമിരുന്ന യുവതിയുടെ കൈയെടുത്ത് 5 പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ച് സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക നേട്ടങ്ങൾക്ക് വേണ്ടി ശാരീരിക സ്പർശവും മുന്നേറ്റങ്ങളും നടത്തുകയും ആയതിലേക്ക് ഡോക്ടർ നിർബന്ധിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.
അതേ സമയം രോഗിയും മാതാവും മേശക്ക് അപ്പുറം ഒരുമിച്ചിരിക്കെ താൻ മാനഭംഗപ്പെടുത്തിയെന്നത് അവിശ്വസനീയമെന്ന് സിസിടിവി ദൃശ്യങ്ങളുടെ ഫോട്ടോകൾ കോടതിയിൽ ഹാജരാക്കി ഡോക്ടർ ബോധിപ്പിച്ചു. തൽസമയം ഇപ്രകാരമൊരു കേസ് വരാൻ എന്താണ് കാരണമെന്ന് ജഡ്ജി കെ.വിഷ്ണു, ഡോക്ടറോട് ചോദിച്ചു. രോഗിയുടെ കൈ താൻ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് ഇപ്രകാരമൊരു കള്ളക്കേസ് ഫയൽ ചെയ്യാൻ രോഗിക്ക് പ്രകോപനമായതെന്ന് ഡോക്ടർ ഉത്തരമായി ബോധിപ്പിച്ചു.
ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന ഭയത്താൽ തന്നെ കാണാൻ നേരത്തേ ബുക്ക് ചെയ്ത അനവധി രോഗികളെ ചികിത്സിക്കാനാവുന്നില്ലെന്നും മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ പോകാൻ പറ്റുന്നില്ലെന്നും തന്റെ കരിയർ തകർക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കള്ളക്കേസാണിത്. നടൻ വിജയ് ബാബു മോഡൽ ജാമ്യം ലഭിക്കാൻ തനിക്കും അർഹതയുണ്ട്. വിജയ് ബാബു കേസിൽ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ അപ്രകാരം ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടർ ബോധിപ്പിച്ചു.