- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് അദ്ഭുതകരം; നാലുവർഷം എന്താണ് നടന്നത്? അന്വേഷണം പൂർത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്ക് നൽകാനാവില്ല; ജാമ്യത്തിൽ കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു; ആർഷോയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി പൊലീസിന് എതിരെ ഉന്നയിച്ചത് രൂക്ഷ വിമർശനം. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജില്ലാ കോടതിയിൽ വീണ്ടും ജാമ്യ ഹർജി നൽകിയെങ്കിലും അത് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതിയും തള്ളിയത്.
2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് അത്ഭുതകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്ക് നൽകാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലു വർഷങ്ങളിൽ എന്താണ് നടന്നതെന്നും കോടതി ചോദിച്ചു. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം അർഷോ ദുരുപയോഗം ചെയ്‌തെന്നും അതിനാൽ അന്വേഷണം പൂർത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്കു നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂൺ 12ന് രാവിലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. പിന്നാലെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത എസ് എഫ് ഐ നേതാവ് ഇപ്പോൾ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ്.
ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്‌ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.
കൊച്ചിയിൽ നിസാമുദ്ദീൻ എന്ന വിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആർഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിലാണെന്നായിരുന്നു അന്ന് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.
പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് ആർഷോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.