- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം: 69 രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി; തുടരന്വേഷണ ഹർജിയിൽ 27 ന് വിധി പറയും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ 69 രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണ ഹർജിയിൽ 27 ന് വിധി പറയും.
തുടർവാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് 22 ന് തുടരന്വേഷണ ഹർജികളിൽ തീർപ്പ് കൽപ്പിക്കാനിരിക്കെയാണ് 27 ന് മാറ്റിയത്. തുടരന്വേഷണം വേണമോ അതോ നിലവിലെ കുറ്റപത്രത്തിലെ ഏക പ്രതിയായ ഡ്രൈവർ അർജുനെ മാത്രം വച്ച് വിചാരണ ചെയ്യണമോയെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 27 ന് ഉത്തരവ് പ്രഖ്യാപിക്കും.
തെളിവുകൾ ശേഖരിക്കാതെ അപൂർണ്ണമായ കുറ്റപത്രമാണ് സി ബി ഐ സമർപ്പിച്ചതെന്ന് ബോധ്യപ്പെട്ടാൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുന്നതാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമാണ് കോടതി തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നത്. കൃത്യ സ്ഥലത്തെ ചിലരുടെ സാന്നിധ്യ, കൃത്യ സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെയും പ്രകാശൻ തമ്പിയുടെയും മൊബെൽ ഫോണിലെ വിശദാംശങ്ങൾ സിബി ഐ ഫോറൻസിക് , സൈബർ ഹൈടെക് സെൽ പരിശോധനക്ക് വിധേയമാക്കി തെളിവുകൾ ശേഖരിച്ചില്ല , ആശുപത്രി ഐ സി യു വിൽ ചിലരുടെ നീക്കങ്ങൾ സംശയാസ്പദം തുടങ്ങിയ കാര്യങ്ങൾ സി ബി ഐ അന്വേഷിക്കാത്തതിനാൽ സത്യം കണ്ടെത്താൻ തുടരന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.