പാലക്കാട്: അട്ടപ്പാടിയിലെ മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷി ജോളിയാണ് കൂറുമാറിയത്. മണ്ണാർക്കാട് കോടതിയിലെ വിചാരണക്കിടെയാണ് കൂറുമാറ്റം.

പൊലീസ് നിർബന്ധിച്ചതിനെ തുടർന്നാണ് രഹസ്യമൊഴി നൽകിയത്. മധുവിനെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ജോളി കോടതിയിൽ മൊഴി നൽകി. സമാനമായ മൊഴിയാണ് നേരത്തെ കൂറുമാറിയവരെല്ലാം കോടതിയിൽ പറഞ്ഞത്.

ഇതുവരെ കേസിൽ ഏഴ് സാക്ഷികളാണ് കൂറുമാറിയത്. നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നത്. 13ാ ംസാക്ഷി മാത്രമാണ്. സാക്ഷികളുടെ കൂറുമാറ്റം കേസിനെ സാരമായി ബാധിക്കുമെന്ന നീരീക്ഷണവും ഉയർന്നിട്ടുണ്ട്.

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂൺ എട്ടിന് കേസിൽ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.