- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം പറയാൻ അസാഞ്ജ് കാട്ടുന്ന ധൈര്യത്തിന് ലോകം കൈയടി നൽകിയേ പറ്റൂ; രഹസ്യങ്ങൾ പുറത്തു വിട്ടതിന് അമേരിക്ക അറസ്റ്റ് ചെയ്യാതിരിക്കാൻ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകൻ കാറ്റലോണിയക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇക്വഡോർ പ്രസിഡന്റിനെയും വെല്ലുവിളിച്ചു; അമേരിക്കയ്ക്ക് വീണ്ടും പ്രതീക്ഷ
ലണ്ടൻ: ഏത് വൻശക്തിയും അമേരിക്കയുമായി മുട്ടാൻ ഒന്നുമടിക്കും. അവിടെയാണ് ജൂലിയാൻ അസാഞ്ജ് എന്ന ധൈര്യശാലി വ്യത്യസ്തനാകുന്നത്. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിലൂടെ അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും ഉറക്കം കെടുത്തിയ അസാഞ്ജ്, തനിക്ക് അഞ്ചുവർഷമായി അഭയം തന്ന ഇക്വഡോറിന്റെ പ്രസിഡന്റിനെതിരെയും രംഗത്തുവന്നു. സംരക്ഷിക്കുന്ന സർക്കാരിനെതിരെതന്നെ അസാഞ്ജ് തിരിഞ്ഞതോടെ. അമേരിക്ക പ്രതീക്ഷയോടെ വീണ്ടും അസാഞ്ജ് വേട്ടയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണ് അസാഞ്ജ് കഴിയുന്നത്. എംബസ്സിയിൽ കഴിയുന്നതുകൊണ്ടുതന്നെ, അമേരിക്കയ്ക്ക് അസാഞ്ജിനെ പിടികൂടാനും കഴിഞ്ഞിട്ടില്ല. എന്നാൽ, കാറ്റലോണിയ പ്രശ്‌നത്തിന്റെ പേരിൽ ഇക്വഡോർ പ്രസിഡന്റുമായി വാക്കുതർക്കത്തിലേർപ്പെട്ട ഈ ഓസ്‌ട്രേലിയൻ ആക്ടിവിസ്റ്റിനെ ഇനി ഇക്വഡോർ സംരക്ഷിക്കുമോ എന്നാണ് അമേരിക്ക ഉറ്റുനോക്കുന്നത്. അഭയം കൊടുക്കുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ, അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ അമേരിക്കയ്ക്ക് അവസരമൊരുങ്ങും. ലൈംഗികാതിക്രമങ്ങളുടെ പേരിൽ സ്വീഡന
ലണ്ടൻ: ഏത് വൻശക്തിയും അമേരിക്കയുമായി മുട്ടാൻ ഒന്നുമടിക്കും. അവിടെയാണ് ജൂലിയാൻ അസാഞ്ജ് എന്ന ധൈര്യശാലി വ്യത്യസ്തനാകുന്നത്. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിലൂടെ അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും ഉറക്കം കെടുത്തിയ അസാഞ്ജ്, തനിക്ക് അഞ്ചുവർഷമായി അഭയം തന്ന ഇക്വഡോറിന്റെ പ്രസിഡന്റിനെതിരെയും രംഗത്തുവന്നു. സംരക്ഷിക്കുന്ന സർക്കാരിനെതിരെതന്നെ അസാഞ്ജ് തിരിഞ്ഞതോടെ. അമേരിക്ക പ്രതീക്ഷയോടെ വീണ്ടും അസാഞ്ജ് വേട്ടയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.
2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണ് അസാഞ്ജ് കഴിയുന്നത്. എംബസ്സിയിൽ കഴിയുന്നതുകൊണ്ടുതന്നെ, അമേരിക്കയ്ക്ക് അസാഞ്ജിനെ പിടികൂടാനും കഴിഞ്ഞിട്ടില്ല. എന്നാൽ, കാറ്റലോണിയ പ്രശ്‌നത്തിന്റെ പേരിൽ ഇക്വഡോർ പ്രസിഡന്റുമായി വാക്കുതർക്കത്തിലേർപ്പെട്ട ഈ ഓസ്‌ട്രേലിയൻ ആക്ടിവിസ്റ്റിനെ ഇനി ഇക്വഡോർ സംരക്ഷിക്കുമോ എന്നാണ് അമേരിക്ക ഉറ്റുനോക്കുന്നത്. അഭയം കൊടുക്കുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ, അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ അമേരിക്കയ്ക്ക് അവസരമൊരുങ്ങും.
ലൈംഗികാതിക്രമങ്ങളുടെ പേരിൽ സ്വീഡനിലും അസാഞ്ജിനെതിരേ കേസുകളുണ്ട്. സ്വീഡനും അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണ്. അതിനിടെയാണ് ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതിന് അമേരിക്കയും ഇദ്ദേഹത്തെ ശത്രുവായി പ്രഖ്യാപിച്ചത്. സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്ന കാറ്റലോണിയ വിഘടനവാദത്തോട് യോജിപ്പ് പ്രകടിപ്പിച്ച് അസാഞ്ജ് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണങ്ങളാണ് ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോയെ ചൊടിപ്പിച്ചത്.
കാറ്റലോണിയ വിവാദത്തിൽ തലയിടരുതെന്ന് മൊറേനോ ട്വിറ്ററിലൂടെ അസാഞ്ജിനോട് ആവശ്യപ്പെട്ടു. ഇതിനോട് ശക്തമായ ഭാഷയിലാണ് വിക്കിലീക്‌സ് സ്ഥാപകൻ പ്രതികരിച്ചത്. മൊറേനോ എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്. സ്‌പെയിനിലെ ്മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്ന് ആവശ്യപ്പെടുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും അസാഞ്ജ് പറഞ്ഞു. ഇടതുപക്ഷാനുഭാവിയയ റാഫേൽ കൊറയ പ്രസിഡന്റായിരിക്കെയാണ് 2012-ൽ അസാഞ്ജിന് ഇക്വഡോർ എംബസ്സിയിൽ അഭയം നൽകിയത്.
മൊറേനോയുടെ നിലപാടുകൾക്കെതിരേ കൊറയയും രംഗത്തെത്തിയിട്ടുണ്ട്. ആട്ടിൻതോലിട്ട ചെന്നായയാണ് മൊറേനോ എന്നാണ് കൊറയ വിശേഷിപ്പിച്ചത്. വിവാദം കത്തിപ്പടരുന്നതിനിടെയാണ് അസാഞ്ജിന് ഇക്വഡോർ നൽകുന്ന സംരക്ഷണം അവസാനിപ്പിക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുള്ളത്. അസാഞജിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബോധ്യമുള്ളിടത്തോളം കാലം സംരക്ഷണം നൽകുമെന്നാണ് മൊറേനോ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ വിവാദത്തിൽ ഇതിന് മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.