- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന നിർമ്മാണത്തിൽ അമേരിക്കൻ കുത്തക തകർക്കാൻ റഷ്യയും ചൈനയും കൈകോർക്കുന്നു; എയർബസിനും ബോയിംഗിനും ബദലായി ചൈനീസ്-റഷ്യൻ ഉടമസ്ഥതയിൽ ജംബോ ജെറ്റ് വരുന്നു; വിമാന കമ്പനികൾക്ക് പ്രതീക്ഷ; പാശ്ചാത്യലോകത്തിന് നിരാശ
പൊതുവായി കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള റഷ്യയും ചൈനയും കൈകോർക്കുമ്പോഴൊക്കെ ഞെട്ടുന്നത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ്. ഇപ്പോഴിതാ വിമാന നിർമ്മാണത്തിലെ അമേരിക്കൻ കുത്ത തകർക്കാൻ റഷ്യയും ചൈനയും കൈകോർക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇതിലൂടെ എയർബസിനും ബോയിംഗിനും പകരമായി ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ ജംബോ ജെറ്റുകൾ വരാൻ പോവുകയാണ്. ഇതോടെ വിമാനക്കമ്പനികളുടെ പ്രതീക്ഷ വർധിച്ചതിനൊപ്പം പാശ്ചാത്യ ലോകത്ത് നിരാശ പടരുന്നുമുണ്ട്. റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും (യുഎസി) ചൈനയുടെ കമേഴ്സ്യൽ കോർപറേഷൻ ഓഫ് ചൈനയും(കോമാക്) തങ്ങളുടെ സംയുക്ത സംരംഭമായ വിമാനത്തിന്റെ മോഡൽ എയർഷോ ചൈന -2016ൽ വച്ച് പുറത്ത് വിടുന്നുണ്ട്. അത് ഈ ആഴ്ച ചൈനയിലെ ഷുഹായിൽ വച്ചാണ് നടക്കുന്നത്. ഈ പുതിയ ജെറ്റ്ലൈനർ ഷാൻഗായിൽ വച്ചാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഫ്ലൈറ്റ് ടെസ്റ്റിങ് 2021ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കമേഴ്സ്യൽ പ്രൊഡക്ഷൻ 2025ൽ ആരംഭിക്കുകയും ചെയ്യുന്നതാണ്. ഈ പ്രൊജക്ടിനായി യുഎസിയും കോമാകും 16 ബില്യൺ
പൊതുവായി കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള റഷ്യയും ചൈനയും കൈകോർക്കുമ്പോഴൊക്കെ ഞെട്ടുന്നത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ്. ഇപ്പോഴിതാ വിമാന നിർമ്മാണത്തിലെ അമേരിക്കൻ കുത്ത തകർക്കാൻ റഷ്യയും ചൈനയും കൈകോർക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇതിലൂടെ എയർബസിനും ബോയിംഗിനും പകരമായി ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ ജംബോ ജെറ്റുകൾ വരാൻ പോവുകയാണ്. ഇതോടെ വിമാനക്കമ്പനികളുടെ പ്രതീക്ഷ വർധിച്ചതിനൊപ്പം പാശ്ചാത്യ ലോകത്ത് നിരാശ പടരുന്നുമുണ്ട്. റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും (യുഎസി) ചൈനയുടെ കമേഴ്സ്യൽ കോർപറേഷൻ ഓഫ് ചൈനയും(കോമാക്) തങ്ങളുടെ സംയുക്ത സംരംഭമായ വിമാനത്തിന്റെ മോഡൽ എയർഷോ ചൈന -2016ൽ വച്ച് പുറത്ത് വിടുന്നുണ്ട്. അത് ഈ ആഴ്ച ചൈനയിലെ ഷുഹായിൽ വച്ചാണ് നടക്കുന്നത്.
ഈ പുതിയ ജെറ്റ്ലൈനർ ഷാൻഗായിൽ വച്ചാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഫ്ലൈറ്റ് ടെസ്റ്റിങ് 2021ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കമേഴ്സ്യൽ പ്രൊഡക്ഷൻ 2025ൽ ആരംഭിക്കുകയും ചെയ്യുന്നതാണ്. ഈ പ്രൊജക്ടിനായി യുഎസിയും കോമാകും 16 ബില്യൺ പൗണ്ടാണ് നിക്ഷേപിക്കുന്നത്. വൈമാനിക മേഖലയിലെ ഭീമന്മാരായ എയർബസിനോടും ബോയിംഗിനോടും മത്സരിക്കാൻ വേണ്ടിയാണ് പുതിയ വിമാനത്തിന് ഇവർ രൂപം നൽകുന്നത്. 2014 റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ ചൈന സന്ദർശിച്ചപ്പോഴായിരുന്നു ഈ പ്രൊജക്ടിനെ പറ്റി ആദ്യം പ്രസ്താവന നടന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഏവിയേഷൻ സഹകരണത്തിലുണ്ടാക്കിയ 10 ബില്യൺ പൗണ്ട് ഡീലിന്റെ ഭാഗമായിട്ടാണ് ഈ പ്രൊജക്ട് നടപ്പിലാക്കുന്നത്.
വിശാലമായ ബോഡിയുള്ള ഈ പുതിയ ജെറ്റ് അങ്ങേയറ്റം സങ്കീർണമായ ഉൽപന്നമാണെന്നാണ് കോമാക് ഡിപ്പാർട്ട്മെന്റ് മാനേജരായ ഗുവോ ബോഹ്സി പ്രതികരിച്ചിരിക്കുന്നത്.ഇത് നിർമ്മിക്കാൻ നിരവധി ആധുനിക സാങ്കേതിക വിദ്യകളും പരിചയവും കഴിവും ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ചൈനയ്ക്കും റഷ്യയ്ക്കും അവരവരുടേതായ മെച്ചങ്ങളുണ്ടെന്നും അതീ ജെറ്റിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. 280 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനമായിരിക്കുമിത്. 7500 മൈലുകൾ വരെ പറക്കാനുള്ള കപ്പാസിറ്റിയുമുണ്ടാകും. കുറഞ്ഞ ഇന്ധനമേഇതിന് വേണ്ടി വരുകയുള്ളൂ.
അഭ്യന്തര തലത്തിൽ വിമാനങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാൻഗായിൽ കോമാക് 2008ൽ സ്ഥാപിക്കപ്പെട്ടിരുന്നത്. എയർബസ്, ബോയിങ് വിമാനങ്ങളോട് ചൈനയ്ക്കുള്ള ആശ്രിതത്വം കുറക്കുകയാണിതിന്റെ ലക്ഷ്യം. രണ്ട് കമ്പനികൾക്കും വിമാന നിർമ്മാണ പരിചയം കുറവായതിനാൽ സപ്ലൈയർമാര കണ്ടെത്താനാണ് നീക്കം.