- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യൻ സിനിമകളിലെ ജൂനിയർ ആർടിസ്റ്റ് പത്മാവതി മരിച്ച നിലയിൽ; കന്നഡ സിനിമാ ചിത്രീകരണത്തിനിടെ അപ്രത്യക്ഷയായ നടിയുടെ മൃതദേഹം കണ്ടെത്തിയതു ബംഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്ന്
ബംഗളുരു: ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായ പത്മാവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ വേല ഇല്ല പട്ടധാരിയുടെ കന്നഡ റീമേക്കിൽ അഭിനയിക്കുകയായിരുന്നു പത്മാവതി. ഷൂട്ടിങ് കഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുമെന്നറിയിച്ച പത്മാവതിയെ കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തിയത്. മൂന്നു മണിവരെ പത്മാവതി ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നതായി സഹപ്രവർത്തകർ വ്യക്തമാക്കി. നടിയെ കാണാനില്ലെന്ന വിവരം രാത്രി ഒമ്പതോടെയാണു ചിത്രത്തിന്റെ സംവിധായകനെ അറിയിച്ചത്. വിവരമറിയാൻ വൈകിയെന്നു ബന്ധുക്കളും പരാതി പറഞ്ഞു. കർണാടകയിലെ ജക്കൂർ സ്വദേശിയാണ് പത്മാവതി.
ബംഗളുരു: ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായ പത്മാവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ വേല ഇല്ല പട്ടധാരിയുടെ കന്നഡ റീമേക്കിൽ അഭിനയിക്കുകയായിരുന്നു പത്മാവതി.
ഷൂട്ടിങ് കഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുമെന്നറിയിച്ച പത്മാവതിയെ കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തിയത്.
മൂന്നു മണിവരെ പത്മാവതി ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നതായി സഹപ്രവർത്തകർ വ്യക്തമാക്കി. നടിയെ കാണാനില്ലെന്ന വിവരം രാത്രി ഒമ്പതോടെയാണു ചിത്രത്തിന്റെ സംവിധായകനെ അറിയിച്ചത്. വിവരമറിയാൻ വൈകിയെന്നു ബന്ധുക്കളും പരാതി പറഞ്ഞു. കർണാടകയിലെ ജക്കൂർ സ്വദേശിയാണ് പത്മാവതി.