- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയർ ഹോക്കി ലോകകപ്പ്: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് ജർമനി ഫൈനലിൽ; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; കലാശപ്പോരിൽ അർജന്റീന എതിരാളികൾ
ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ കീഴടക്കി ജർമനി ഫൈനലിൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജർമനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയുമായി ജർമനി ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തിനായള്ള മത്സരത്തിൽ ഇന്ത്യ ഫ്രാൻസിനെ നേരിടും.
ആദ്യ ക്വാർട്ടറിന്റെ അവസാന മിനിറ്റിൽ പെനൽറ്റി കോർണറിൽ നിന്ന് എറിക് ക്ലൈൻലീനിലൂടെ ജർമനി മുന്നിലെത്തി. രണ്ടാം പകുതിയുടെ മധ്യത്തിൽ മൂന്ന് മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് ജർമനി ജയമുറപ്പിച്ചു. രണ്ടാം ക്വാർട്ടറിൽ ഹോൾമുള്ളറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തിയ ജർമനി അധികം വൈകാതെ ക്യാപ്റ്റൻ മുള്ളറിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി.
പ്രത്യാക്രമണത്തിൽ ഉത്തം സിംഗിലൂടെ ഒരു ഗോൾ മടക്കി ഇന്ത്യ പ്രതീക്ഷ കാത്തെങ്കിലും തൊട്ടടുത്ത നിമിഷം കുട്ടർ ജർമനിയുടെ നാലാം ഗോളും നേടി ഫൈനൽ ബർത്തുറപ്പിച്ചു. മൂന്നാം ക്വാർട്ടറിൽ ഇരു ടീമുകൾക്കും നിരവധി അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനായില്ല. അവസാന ക്വാർട്ടറിന്റെ അവസാന നിമിഷം ബോബി സിങ് ധാമിയിലൂടെ ഒരു ഗോൾ കൂടി മടക്കി ഇന്ത്യ തോൽവി ഭാരം കുറച്ചു.
നേരത്തെ നടന്ന ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ വീഴ്‌ത്തിയാണ് അർജന്റീന ഫൈനൽ ടിക്കറ്റെടുത്തത്. പെനൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.
സ്പോർട്സ് ഡെസ്ക്