- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും; സ്ഥാനമേൽക്കുന്നത് നിർഭയക്കേസിലെയും യാക്കൂബ് മേമന്റെയും വധശിക്ഷയും ശരിവച്ച കർക്കശക്കാരൻ; ദേശീയഗാനവിധിയും ശ്രദ്ധേയമായി
ന്യൂഡൽഹി: ജസ്റ്റിസ് ദീപക് മിശ്രയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ചുമതലയേൽക്കും. ഓഗസ്റ്റ് 27ന് കേഹാർ വിരമിക്കുന്ന അടുത്ത ദിവസം മിശ്ര ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് 2018 ഒക്ടോബർ രണ്ട് വരെ തൽസ്ഥാനത്ത് തുടരും. നീതിന്യായ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പരിചയമാണ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ളത്. 1953 ഒക്ടോബർ മൂന്നിന് ജനിച്ച അദ്ദേഹം 1977ലാണ് ഒഡീഷയിൽ അഭിഭാഷകനായത്. ഹൈക്കോടതിയിലും സർവ്വീസ് ട്രിബ്യൂണലിലും അഭിഭാഷകനായശേഷം 1996ൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1997ലാണ് സ്ഥിരം ജഡ്ജിയായത്. 2009ൽ പാട്‌ന ഹൈക്കോടതിയുടെയും തുടർന്ന് ഡൽഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്. സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയതും എഫ്.ഐ.ആറുകൾ 24 മണിക്കൂറിനകം പൊലീസ് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടതും മിശ്ര അദ്ധ്യക്ഷനായ ബെഞ്ചുകളാണ
ന്യൂഡൽഹി: ജസ്റ്റിസ് ദീപക് മിശ്രയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ചുമതലയേൽക്കും. ഓഗസ്റ്റ് 27ന് കേഹാർ വിരമിക്കുന്ന അടുത്ത ദിവസം മിശ്ര ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് 2018 ഒക്ടോബർ രണ്ട് വരെ തൽസ്ഥാനത്ത് തുടരും.
നീതിന്യായ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പരിചയമാണ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ളത്. 1953 ഒക്ടോബർ മൂന്നിന് ജനിച്ച അദ്ദേഹം 1977ലാണ് ഒഡീഷയിൽ അഭിഭാഷകനായത്. ഹൈക്കോടതിയിലും സർവ്വീസ് ട്രിബ്യൂണലിലും അഭിഭാഷകനായശേഷം 1996ൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1997ലാണ് സ്ഥിരം ജഡ്ജിയായത്. 2009ൽ പാട്‌ന ഹൈക്കോടതിയുടെയും തുടർന്ന് ഡൽഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്.
സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയതും എഫ്.ഐ.ആറുകൾ 24 മണിക്കൂറിനകം പൊലീസ് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടതും മിശ്ര അദ്ധ്യക്ഷനായ ബെഞ്ചുകളാണ്. 1993 മുംബയ് സ്‌ഫോടന പരമ്പര കേസിലെ പ്രതിയായ യാക്കൂബ് മേമന്റെ അപ്പീൽ തള്ളി വധശിക്ഷ ശരിവച്ചതും നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശരിവച്ചതും ജസ്റ്റിസ് മിശ്രയാണ്. മേമൻ കേസ് വിധിക്കു ശേഷം ദീപക് മിശ്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം കേസിൽ ജസറ്റിസ് മിശ്ര നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു. 1990 സപ്തംബർ മുതൽ 1991 നവംബർ വരെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ മിശ്രയുടെ അനന്തരവനാണ് എന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.