- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജിഷയ്ക്ക് നീതി വേണം': സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന പ്രതിഷേധം തെരുവുകളിലേക്കും; തിരുവനന്തപുരത്തും കൊച്ചിയിലും പ്രതിഷേധ സംഗമങ്ങൾ; മൃഗീയമെന്ന് പറഞ്ഞാൽ മൃഗങ്ങൾക്ക് പോലും അപമാനമെന്ന് വി എസ്
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥി ജിഷമോൾ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രതിഷേധം തെരുവുകളിലേക്ക് നീങ്ങുന്നു. തലസ്ഥാനത്തും കൊച്ചിയിലും അടക്കം നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആളുകൾ പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങി. പൈശാചികതയിൽ ഡൽഹി നിർഭയ സംഭവത്തോട് സാമ്യമുള്ള സംഭവത്തിൽ നടുക്കവും രോഷവും പ്രതിഷേധവും രംഗപ്പെടുത്തി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 'ജസ്റ്റിസ് ഫോർ ജിഷ' എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലരുടെ പോസ്റ്റുകളിൽ നിറയുന്നു. ംഭവത്തെ അപലപിച്ച് നേതാക്കളും രംഗത്തെത്തി. പെരുമ്പാവൂരിലെ ദളിത് യുവതി ജിഷയുടെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഡോ. തോമസ് ഐസക്കും സംഭവത്തിലെ നടുക്കം ഫേസ്‌ബുക്കിലൂടെ രേഖപ്പെടുത്തി. സംഭവത്തെ മൃഗീയം എന്നുപറഞ്ഞാൽ മൃഗങ്ങൾക്കു പോലും അപമാന
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥി ജിഷമോൾ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രതിഷേധം തെരുവുകളിലേക്ക് നീങ്ങുന്നു. തലസ്ഥാനത്തും കൊച്ചിയിലും അടക്കം നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആളുകൾ പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങി.
പൈശാചികതയിൽ ഡൽഹി നിർഭയ സംഭവത്തോട് സാമ്യമുള്ള സംഭവത്തിൽ നടുക്കവും രോഷവും പ്രതിഷേധവും രംഗപ്പെടുത്തി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 'ജസ്റ്റിസ് ഫോർ ജിഷ' എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലരുടെ പോസ്റ്റുകളിൽ നിറയുന്നു. ംഭവത്തെ അപലപിച്ച് നേതാക്കളും രംഗത്തെത്തി. പെരുമ്പാവൂരിലെ ദളിത് യുവതി ജിഷയുടെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഡോ. തോമസ് ഐസക്കും സംഭവത്തിലെ നടുക്കം ഫേസ്‌ബുക്കിലൂടെ രേഖപ്പെടുത്തി.
സംഭവത്തെ മൃഗീയം എന്നുപറഞ്ഞാൽ മൃഗങ്ങൾക്കു പോലും അപമാനകരമാവുമെന്നതിനാൽ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂവെന്ന് വി എസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാജ്യത്തെ മുഴുവൻ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്മാർ നമ്മുടെ സഹോദരിമാരുടെ ജീവൻ എടുക്കാൻ കാത്തുനിൽക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകാൻ താൻ മുന്നിൽതന്നെ ഉണ്ടാകുമെന്നും വി എസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വി എസ്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എൽ.എൽ.ബി വിദ്യാഭ്യാസം നടത്തുകയായിരുന്ന പെരുമ്പാവൂർ ഇരിങ്ങോളിൽ കുറ്റിക്കാട്ടുപറമ്പിൽ ജിഷയുടെ നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാൽ മൃഗങ്ങൾക്കുപോലും അപമാനകരമാവുമെന്നതിനാൽ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവൻ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്മാർ നമ്മുടെ സഹോദരിമാരുടെ ജീവൻ എടുക്കാൻ കാത്തുനിൽക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്.
ഇതുപോലൊരു സംഭവം ഉണ്ടാവുമ്പോൾ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. ഏപ്രിൽ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നുമാത്രമല്ല, നിസ്സാരസംഭവമാണെന്ന് വരുത്തിത്തീർത്ത് കുറ്റവാളിയെ അല്ലെങ്കിൽ കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വസ്തുത അത്യന്തം ഗുരുതരമാണ്.
ഏറ്റവും മിടുക്കരായിരുന്ന കേരളപൊലീസിനെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുമുള്ള ഉപകരണങ്ങളാക്കി യു.ഡി.എഫ് സർക്കാർ അധ:പതിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വിലയിരുത്താം.
പണമില്ലാത്തവർ അതിനിഷ്ഠുരമായി കൊല്ലപ്പെട്ടാൽപോലും നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമംപോലും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. കൂടുതൽ രൂക്ഷമായാണ് പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഇക്കാര്യത്തിലെ കുറ്റകരമായ ഇടപെടലുകളെ വിമർശിക്കേണ്ടതെങ്കിലും ഇപ്പോൾ അതിന് തുനിയാത്തത് ഇത് ഒരു പ്രദേശത്തിന്റെ ദുരന്തമായി മാറി എന്നതിനാലാണ്.
നിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണം. ഇനിയൊരു സഹോദരിക്കും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാൻ സർക്കാരും പൊലീസും അടിയന്തരമായി ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ. 'ഖൗേെശരല ളീൃ ഖശവെമ' എന്നത് ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസും സർക്കാരും നീതിനിർവഹണത്തിൽ പരാജയപ്പെടുമ്പോൾ ഇതുപോലുള്ള മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഞാൻ മുന്നിൽതന്നെ ഉണ്ടാവും.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലജ്ജ കൊണ്ട് നാമോരോരുത്തരുടെയും തല കുനിയേണ്ടതാണ്. ഡൽഹിയിലെ 'നിർഭയ'യെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ നമുക്കെന്തവകാശം? ജിഷ മധ്യവർഗക്കാരിയല്ല, വെളുത്ത തൊലിക്കാരിയുമല്ല. പുറമ്പോക്കിൽ താമസിക്കുന്ന കൂലിപ്പണിക്കാരിയായ അമ്മയുടെ ഇളയ മകളാണ്. എന്നിട്ടും പ്രതികൂലമായ ജീവിതസാഹചര്യങ്ങളോട് പൊരുതി അവൾ ലോ കോളേജ് വരെ എത്തി. ഏതെങ്കിലും ഒരു ദിവസം പരീക്ഷ പാസാകുന്നതും അഭിഭാഷകയാകുന്നതും അസുഖബാധിതയായ അമ്മയെ സംരക്ഷിക്കുന്നതും പുറമ്പോക്കിലെ ഗതികെട്ട ജീവിതത്തിൽ നിന്ന് മനുഷ്യരെപ്പോലെ സ്വന്തം വീട്ടിലേക്ക് മാറുന്നതും ഒക്കെ അവളും സ്വപ്നം കണ്ടിരിക്കണം.
അതിക്രൂരമായ ലൈംഗിക പീഡനവും അരുംകൊലയും അവസാനിപ്പിച്ചത് ഒരു ദളിത് പെൺകുട്ടിയുടെ അതിജീവനത്തിനുള്ള പോരാട്ടം കൂടിയാണ്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള സമയത്ത് അവളുടെ ശരീരത്തിന് നേരിടേണ്ടിവന്ന കൊടും ക്രൂരതകളുടെ വിവരണങ്ങൾ കേട്ടിരിക്കുക പോലും നമുക്ക് ബുദ്ധിമുട്ടാണ്.
സംഭവം നടന്നിട്ട് നാളേക്ക് ഒരാഴ്ചയാകും. ഞാൻ മനസ്സിലാക്കുന്നത് ഇതുവരെ ഈ കൊലക്ക് പിറകിലുള്ളവരെക്കുറിച്ച് പൊലീസിന് പറയത്തക്ക വിവരങ്ങളൊന്നുമില്ലെന്നാണ്. സംഭവത്തിന് പിറകിൽ ഒരാളാണോ അതോ ഒന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യം പോലും ഇതുവരെ ഉറപ്പിച്ചുപറയാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനത്തൊഴിലാളികളാണ് കുറ്റവാളികൾ എന്ന മുൻവിധി നിറഞ്ഞ നിലപാടും അന്വേഷണത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്നു. ജിഷയുടെ ജീവിതത്തോട് നമുക്ക് ചെയ്യാൻ കഴിയാതെ പോയ സാമൂഹ്യ നീതി മരണത്തോടെങ്കിലും കാണിക്കേണ്ടതുണ്ട്. അർഹമായ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി പറയുമ്പോൾ അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കാരണം ഞാനും ഏതാണ്ട് ജിഷയുടെ പ്രായക്കാരായ രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്. ജിഷയോട് നമ്മൾ കാണിക്കുന്ന നീതി നമ്മുടെ മുഴുവൻ പെൺ മക്കളോടും കാണിക്കുന്ന നീതിയുമാണ്. ഒരു തിരഞ്ഞെടുപ്പും ഒരു രാഷ്ട്രീയ വ്യത്യാസവും സത്യം കണ്ടുപിടിക്കുന്നതിന് കേരളത്തിന് തടസ്സമാകരുത്. ജിഷയുടേത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന ദളിത് പെൺകുട്ടിയുടെ ഒറ്റപ്പെട്ട പ്രശ്‌നമാണെന്ന് കരുതി സമാധാനിക്കുന്നവർ എന്നെ അലോസരപ്പെടുത്തുന്നു. പട്ടാപ്പകൽ ഇത്രയും വലിയ പീഡനം അയല്പക്കത്ത് നടക്കുമ്പോൾ 'ഒന്നും കേൾക്കാതെ ഉറങ്ങിയവരും' രാത്രി വീട്ടിലെത്തിയ ആ അമ്മയുടെ അലറിക്കരച്ചിൽ കേട്ടിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാത്തവരും എന്റെയും സമാധാനം കെടുത്തുന്നു.
സ്വന്തം വീടിന്റെ സുരക്ഷിതമായ വാതിൽ ഭദ്രമായടച്ചാൽ ഞങ്ങളുടെ പെൺമക്കളെല്ലാം സുരക്ഷിതരാവും എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ജിഷയുടെ അനുഭവം ഇനി ഒരാൾക്കും ഉണ്ടാകാതിരിക്കാൻ സാമൂഹ്യജാഗ്രത മാത്രമാണ് പോംവഴി. സ്ത്രീകളോടുള്ള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് 'മുന്നോട്ട്' പോകാനാകില്ലെന്ന് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും ആവർത്തിച്ചുറപ്പിക്കുന്നു.