- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി നേതൃത്വം കൈവിട്ട കെ സുരേന്ദ്രന് വേണ്ടി ശബ്ദമുയർത്താൻ അനുയായികൾ; കോഴിക്കോട്ട് ഇന്ന് 'ജസ്റ്റിസ് ഫോർ കെഎസ്' എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മ; സുരേന്ദ്രൻ അനുകൂലികളും പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവരും പുറത്താക്കപ്പെട്ടവരുമെല്ലാം ചേർന്ന് നടത്തുന്ന പരിപാടി പൊളിക്കാൻ ബിജെപി; സംഘാടകരിൽ എസ്എൻഡിപി കോഴിക്കോട് യൂണിയൻ സെക്രട്ടറി സി സുധീഷും; വെള്ളാപ്പള്ളി സർക്കാറിനൊപ്പം നിൽക്കുമ്പോൾ സുധീഷിന്റെ നിലപാടും ചർച്ചയാകുന്നു
കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ രക്ഷിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം രംഗത്ത് വരില്ലെന്ന് ഉറപ്പായതോടെ സ്വന്തം നിലയിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയാണ് സുരേന്ദ്രൻ അനുയായികൾ. വിമർശനം ശക്തമായതോടെ പാർട്ടി ചില പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അത് വെറും ചടങ്ങ് മാത്രമാണെന്ന് ആരോപിച്ചാണ് സുരേന്ദ്രന്റെ അനുയായികൾ രംഗത്ത് വന്നിട്ടുള്ളത്. പരിപാടി ഉപേക്ഷിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിലക്കുകൾ അവഗണിച്ച് തിങ്കളാഴ്ച കോഴിക്കോട്ട് പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. പാർട്ടിയുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് തന്നെ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്നവരുടെയും വിവിധ കാലഘട്ടങ്ങളിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെയുമെല്ലാം സഹകരണത്തോടെയാണ് തിങ്കളാഴ്ച കോഴിക്കോട്ട് ജസ്റ്റിസ് ഫോർ കെ എസ് എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടി കാര്യമായ പ്രതിഷേ
കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ രക്ഷിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം രംഗത്ത് വരില്ലെന്ന് ഉറപ്പായതോടെ സ്വന്തം നിലയിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയാണ് സുരേന്ദ്രൻ അനുയായികൾ. വിമർശനം ശക്തമായതോടെ പാർട്ടി ചില പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അത് വെറും ചടങ്ങ് മാത്രമാണെന്ന് ആരോപിച്ചാണ് സുരേന്ദ്രന്റെ അനുയായികൾ രംഗത്ത് വന്നിട്ടുള്ളത്. പരിപാടി ഉപേക്ഷിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിലക്കുകൾ അവഗണിച്ച് തിങ്കളാഴ്ച കോഴിക്കോട്ട് പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
പാർട്ടിയുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് തന്നെ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്നവരുടെയും വിവിധ കാലഘട്ടങ്ങളിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെയുമെല്ലാം സഹകരണത്തോടെയാണ് തിങ്കളാഴ്ച കോഴിക്കോട്ട് ജസ്റ്റിസ് ഫോർ കെ എസ് എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടി കാര്യമായ പ്രതിഷേധങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് സുരേന്ദ്രനോടുള്ള എതിർപ്പായിരുന്നു. സുരേന്ദ്രനോട് വൈരാഗ്യമുള്ള യുവേമാർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവും പ്രതിഷേധങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നു.
പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് സുരേന്ദ്രനെ കാണാൻ പോലും ശ്രീധരൻ പിള്ള തയ്യാറായത്. പ്രതിഷേധം അണപൊട്ടിയപ്പോൾ ചില പ്രതിഷേധ നാടകങ്ങൾ പാർട്ടി നടത്തുന്നുണ്ടെങ്കിലും അതെല്ലാം വെറും ചടങ്ങ് മാത്രമാണെന്നാണ് സുരേന്ദ്രൻ അനുകൂലികൾ പറയുന്നത്. തങ്ങളുടെ നേതാവിനെ ആര് രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിലും അദ്ദേഹത്തിന് വേണ്ടി തങ്ങൾ ശബ്ദമുയർത്തുമെന്ന് ഇവർ വ്യക്തമാക്കുന്നു. ഇതേ സമയം പരിപാടി പൊളിക്കാൻ ബിജെപി നേതൃത്വം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്ട് നടക്കുന്ന പരിപാടി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള സുരേന്ദ്രൻ അനുയായികളുടെ നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ഉറപ്പുണ്ട്. സുരേന്ദ്രനോട് അഭിപ്രായ വ്യത്യാസമുള്ള എം ടി രമേശ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും സുരേന്ദ്രൻ അനുയായികൾക്ക് ഇപ്പോഴുണ്ട്.
സുരേന്ദ്രന്റെ സുഹൃത്തുക്കളും ചില മാധ്യമപ്രവർത്തകരും മുൻ എ ബി വി പി നേതാക്കളുമാണ് പരിപാടിയെപ്പറ്റി ആദ്യം ആലോചിച്ചത്. പിന്നീടവർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെയും ശ്രീധരൻ പിള്ള വിരോധികളുടെയും മറ്റ് സുരേന്ദ്രനോട് താത്പര്യമുള്ള മറ്റ് പാർട്ടി പ്രവർത്തകരുടെയും പിന്തുണ ഉറപ്പാക്കുകായിരുന്നു. നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട് സിപിഐയിൽ ചേർന്ന സി സുധീഷും പരിപാടിയുടെ സംഘാടകനാണ്. ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് സിപിഐ ഇയാളെ പുറത്താക്കുകയായിരുന്നു. എസ് എൻ ഡി പി കോഴിക്കോട് യൂണിയൻ സെക്രട്ടറി കൂടിയാണ് സി സുധീഷ്. വെള്ളാപ്പള്ളി നടേശൻ സർക്കാറിനൊപ്പം നിൽക്കുമ്പോഴാണ് സുധീഷ് സുരേന്ദ്രന് വേണ്ടി പരിപാടി സംഘടിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെ അവഗണിച്ചാണ് ഇദ്ദേഹത്തിന്റെ ഇത്തരമൊരു നീക്കം.
സുരേന്ദ്രന് സംഭവിച്ച അവസ്ഥ പാർട്ടിയിലുള്ള മറ്റ് നേതാക്കൾക്കും ഉണ്ടാവാമെന്ന കാര്യം അവർ ഓർക്കണമെന്നാണ് പരിപാടി സംഘടിപ്പിക്കുന്നവർ പറയുന്നത്. എന്നാൽ ഇവരുടെ നീക്കങ്ങളോട് ശക്തമായി വിയോജിക്കുകയാണ് ബിജെപി നേതൃത്വം. സുരേന്ദ്രനെ ഒരു താരത്തെപ്പോലെ കാണുന്ന ചിലരാണ് പരിപാടിക്ക് പിന്നിലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സുരേന്ദ്രനെ വീരനായകനാക്കി ഉയർത്തിക്കാട്ടുന്ന മനോഭാവമാണ് ഇവരുടേത്. വ്യക്തികളെ ഇത്തരത്തിൽ ആരാധിക്കുന്നത് പാർട്ടിക്ക് അംഗീകരിക്കാന് കഴിയില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ സുരേന്ദ്രന്റെ പ്രിയം പിടിച്ചുപറ്റി പാർട്ടിയിൽ തിരിച്ചുകയറാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു.
ശ്രീധരൻ പിള്ളയും പ്രകാശ് ബാബുവും സുരേന്ദ്രനോടുള്ള പ്രതികാരം തീർക്കുമ്പോൾ സുരേന്ദ്രനൊപ്പമുള്ള വി മുരളീധരൻ കാര്യമായ പ്രതികരണമൊന്നും നടത്തുന്നില്ല. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മൗനം പാലിക്കുകയാണ് മുരളീധരൻ. എന്നാൽ സുരേന്ദ്രനില്ലെങ്കിൽ മുരളീധരൻ തനിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സുരേന്ദ്രൻ അനുയായികൾ പറയുന്നു. ഗ്രൂപ്പ് വ്യത്യാസം ഉണ്ടായിരുന്നെങ്കിലും എം ടി രമേശ് മാത്രമാണ് ശക്തമായി സുരേന്ദ്രന് വേണ്ടി ശബ്ദിച്ചത്. ശ്രീധരൻ പിള്ളയുടെ നിലപാടുകൾ പാർട്ടിയെ തകർച്ചയിലേക്ക് നയിക്കുകയാണ്. അതിന് തങ്ങൾ അനുവദിക്കില്ലെന്നും സുരേന്ദ്രൻ അനുകൂലികൾ പറയുന്നു.