- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്റർ അശോകന് ഇനിയും നീതികിട്ടിയില്ല; കൊടിക്കുന്നിൽ കോൺഗ്രസിന് വരുത്തുന്ന നഷ്ടം വലുതാണോ? കാത്തിരുന്നു കാണാമെന്ന് സോഷ്യൽ മിഡിയയിലെ പെന്തകോസ്ത് ഗ്രൂപ്പുകൾ; അഭിപ്രായ വോട്ടെടുപ്പിൽ ആദ്യദിനം എൽഡിഎഫ് അനുകൂലം
തിരുവനന്തപുരം: പാസ്റ്റർ അശോകനെ വീട് കയറി മർദ്ദിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ പൊലീസ് നിഷ്‌ക്രിയമാണെന്നാണ് പെന്തകോസ്ത് സഭയുടെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നൽകാനും തീരുമാനിച്ചു. പലതരത്തിൽ അനുനയത്തിന് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും പെന്തകോസ്തുകാർ വഴങ്ങിയിട്ടില്ല. എന്നാൽ കൊടിക്കുന്നിലിന്റെ നടപടിക്ക് കോൺഗ്രസിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന വാദവും സജീവം. ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പെന്തകോസ്തുകാരുടെ നിലപാട് ഏതു പക്ഷത്താണെന്ന് അറിയാൻ സോഷ്യൽ മീഡിയയിൽ അഭിപ്രായ വോട്ടെടുപ്പും നടക്കുന്നു. അഭിപ്രായ വോട്ടെടുപ്പിലെ ആദ്യ ദിന സൂചനകൾ കോൺഗ്രസിനും യുഡിഎഫിനും ആശ്വാസകരമല്ല. കാലാകാലങ്ങൾ ആയി പെന്തെകൊസ്തു രാഷ്ട്രീയം പൊതുവേ വലതുപക്ഷത്തിനു അനുകൂലം ആയിരുന്നു. എന്നാൽ പെന്തെകൊസ്തുകാർ മാറി ചിന്തിച്ചു തുടങ്ങുന്നുവോ? മലയാളീ പെന്തെകൊസ്തു ഗ്രൂപ്പുകളിൽ ഏറ്റവും വലിയ ഗ്രൂപ്പ് ആയ മലയാളി പെന്തകോസ്റ്റൽ ഫ്രീതിങ്കേഴ്‌സ് നടത്തുന്ന അഭിപ്രായ വോട്ട് എടുപ്പിൽ ഘഉഎ തരംഗമെന്നാണ് സോഷ്യൽ മിഡിയയിലെ പ്രചരണ
തിരുവനന്തപുരം: പാസ്റ്റർ അശോകനെ വീട് കയറി മർദ്ദിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ പൊലീസ് നിഷ്‌ക്രിയമാണെന്നാണ് പെന്തകോസ്ത് സഭയുടെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നൽകാനും തീരുമാനിച്ചു. പലതരത്തിൽ അനുനയത്തിന് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും പെന്തകോസ്തുകാർ വഴങ്ങിയിട്ടില്ല. എന്നാൽ കൊടിക്കുന്നിലിന്റെ നടപടിക്ക് കോൺഗ്രസിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന വാദവും സജീവം. ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പെന്തകോസ്തുകാരുടെ നിലപാട് ഏതു പക്ഷത്താണെന്ന് അറിയാൻ സോഷ്യൽ മീഡിയയിൽ അഭിപ്രായ വോട്ടെടുപ്പും നടക്കുന്നു. അഭിപ്രായ വോട്ടെടുപ്പിലെ ആദ്യ ദിന സൂചനകൾ കോൺഗ്രസിനും യുഡിഎഫിനും ആശ്വാസകരമല്ല.
കാലാകാലങ്ങൾ ആയി പെന്തെകൊസ്തു രാഷ്ട്രീയം പൊതുവേ വലതുപക്ഷത്തിനു അനുകൂലം ആയിരുന്നു. എന്നാൽ പെന്തെകൊസ്തുകാർ മാറി ചിന്തിച്ചു തുടങ്ങുന്നുവോ? മലയാളീ പെന്തെകൊസ്തു ഗ്രൂപ്പുകളിൽ ഏറ്റവും വലിയ ഗ്രൂപ്പ് ആയ മലയാളി പെന്തകോസ്റ്റൽ ഫ്രീതിങ്കേഴ്‌സ് നടത്തുന്ന അഭിപ്രായ വോട്ട് എടുപ്പിൽ ഘഉഎ തരംഗമെന്നാണ് സോഷ്യൽ മിഡിയയിലെ പ്രചരണം.പോൾ ഒരു ദിവസം മാത്രം പിന്നിടുമ്പോൾ ആകെ വോട്ട് എടുപ്പിൽ പങ്കെടുത്ത 164 പേരിൽ117 പേർ ഇടതുമുന്നണിയെ അനുകൂലിച്ചപ്പോൾ വെറും 29 പേർ മാത്രം ആണ് യുഡിഎറിന് അനുകൂലം ആയി നിലപാട് എടുക്കുന്നത്. കൊടിക്കുന്നിൽ കോൺഗ്രസിന് വരുത്തുന്ന നഷ്ടം വലുതാണോ?? കാത്തിരുന്നു കാണാം....എന്നാണ് പ്രചരണം.
28000 മെമ്പർമാർ ഉള്ള ഗ്രൂപ്പ് 164 വോട്ട് ചെയ്തു അതിനു അർഥം 0.05% ഇതിൽ പങ്കെടുത്തു. ഇനിയും 99.95% പേർ വോട്ട് ചെയണമെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ഗ്രൂപ്പിലെ കോൺഗ്രസുകാരും വോട്ടെടുപ്പിൽ സജീവമാവുകയാണ്. എന്നാൽ പ്രത്യേക രാഷ്ട്രീയ താൽപ്പര്യമില്ലാത്തവരെല്ലാം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്യുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ഈ ഗ്രൂപ്പ് എടുക്കുന്ന രാഷ്ട്രീയ നിലപാട് പെന്തകോസ്തുകാർക്കിടയിൽ സ്വാധീനം ചെലുത്തു. പാസ്റ്റർ അശോകനെ അടിച്ചതുകൊടിക്കുന്നിൽ സുരേഷാണ്. എന്നാൽ പൊലീസ് കേസ് എടുത്തത് അശോകനെതിരെയും. കൊല്ലം ഡിസിസി പ്രസിഡന്റാക്കി കൊടിക്കുന്നിലിനെ നിയോഗിച്ച് പെന്തകോസ്തുകാരെ അപമാനിക്കുകയും ചെയ്തു കോൺഗ്രസ്, അതുകൊണ്ട് തന്നെ പാരമ്പര്യവഴി വിട്ട് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ പെന്തകോസ്ത സഭയിലെ വലിയൊരു വിഭാഗം തീരുമാനിച്ചു കഴിഞ്ഞു.
കൊടിക്കുന്നിലിനെ കൊണ്ട് പാസ്റ്റർ അശോകനെതിരായ കേസ് പിൻവലിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കോൺഗ്രസിലെ ചില ഉന്നതർ നടത്തിയ നീക്കം അവസാന നിമിഷം പൊളിഞ്ഞു. കൊടിക്കുന്നിലിന്റെ പ്രവർത്തിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തള്ളിപ്പറയാത്തതും വിശ്വാസികളെ അലോസരപ്പെടുത്തുന്നുണ്ട്. പെന്തകോസ്ത് സഭയെ സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ അവഗണനയെന്നും പെന്തകോസ്ത് സമൂഹം ആരോപിക്കുന്നു. അശോകനെ കള്ളക്കേസിൽ കുടുക്കിയതും പീഡിപ്പിച്ചതും അതിന് തെളിവാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സഭയ്ക്ക് ചെലുത്താനാകുന്ന സ്വാധീനം തെളിയിക്കാൻ ഉറച്ചാണ് ക്ലിഫ് ഹൗസിലേക്ക് സമരമെത്തുന്നത്.
നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അകമഴിഞ്ഞ് പിന്തുണ നൽകിയവരായിരുന്നു പെന്തകോസ്ത്തുകാർ. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് പാസ്റ്റർക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയെന്ന ആരോപിക്കുന്ന ആക്രമണം കോൺഗ്രസിന് തീരാ തലവേദനയാകുമെന്നാണ് വിലയിരുത്തൽ. പാസ്റ്ററെ ആക്രമിച്ച കൊടിക്കുന്നിലിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി കോൺഗ്രസിന് എതിരെ പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പെന്തകോസ്ത് സമൂഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായ വോട്ടെടുപ്പ്.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ തലസ്ഥാനത്ത് വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു്. മ്യൂസിയം കനകനഗർ സ്വദേശി അശോകന്റെ മകൻ നിഖിൽ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാസ്റ്റർ അശോകൻ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായെത്തിയത് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്. എംപിക്ക് നേരെയുള്ള ആക്രമണമായി വിഷയം മാറ്റാനുള്ള നീക്കം പൊളിഞ്ഞത് അങ്ങനെയാണ്.
പെന്തകോസ്തുകാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിലേക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് എത്തുകയും ചെയ്തു. കേരളത്തിലെ എല്ലാ സ്ഥലത്തും പെന്തകോസ്ത് സഭയ്ക്ക് വിശ്വാസികളുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വോട്ട് ബാങ്ക് എന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സഭയുടെ നിർദ്ദേശം എല്ലാവരും അംഗീകരിക്കും. ഇതിന്റെ ഗുണം കോൺഗ്രസാണ് ഇപ്പോഴും ഉണ്ടാക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ട ചൂട് കടുത്തതാണ്. അതുകൊണ്ട് തന്നെ പെന്തകോസ്തിനെ പോലൊരു സമൂഹം കോൺഗ്രസിന് എതിരായ നിലപാട് എടുക്കുന്നത് യുഡിഎഫിന്റെ സാധ്യതകളെ സ്വാധീനിക്കും.
മാറി ചന്തിച്ച് പെന്തകോസ്ത് സമൂഹത്തിന്റെ കരുത്ത് കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡയയിലൂടെ വിവധ ഗ്രൂപ്പുകൾ പങ്കുവച്ച വികാരം.