- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആർദ്രമായ അമ്മ മനസ്സുകൾ; പ്രവീണിന് വേണ്ടി വനിതകളുടെ നേതൃത്വത്തിൽ കോൺഫറൻസ് കോൾ 30 ന്
ഷിക്കാഗോ: പ്രവീൺ എന്റെയും മകനായിരുന്നു എന്നു ഉറക്കെ വിളിച്ചു പറയുവാൻ വെമ്പുന്ന അമ്മ മനസ്സുകളുടെ കൂട്ടായ്മ, അകാലത്തിൽ പൊലിഞ്ഞു പോയ ആത്മാവിന് നീതി തേടി, ജസ്റ്റിസ് ഫോർ പ്രവീൺ ആക്ഷൻ കൗൺസിലിന് വേണ്ടി ജൂലൈ 29ന് ഷിക്കാഗോയിൽ ഗവർണർ ഓഫീസിലേക്ക് നടക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിലേക്ക് കൂടുതൽ പൊതുജന പിൻതുണ തേടിക്കൊണ്ട്, ജൂൺ 30 നു വനിതകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി എംപവർമെന്റ് നാഷണൽ കോൺഫറൻസ് കോൾ നടത്തപ്പെടുന്നു. അകാല മൃത്യു വരിച്ച പ്രവീൺ വർഗീസിന്റെ അമ്മയ്ക് വേണ്ടി ആഴ്ചകൾക്കു മുൻപ് ജിബി തോമസ് മോളോപ്പറമ്പിൽ വിളിച്ചു ചേർത്ത നാഷണൽ കമ്മ്യുണിറ്റി കോൺഫ്രൻസ് കോളിലേക്ക് അമേരിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്നും ഫോൺ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലർക്കും അന്ന് കോളിൽ കയറാനായില്ല, പരിമിതപ്പെടുത്തിയിരുന്ന ഗ്രൂപ്പ് കോൾ ഇത്തവണ കൂടുതൽ കോളുകൾക്കായി മോണിറ്ററിങ് സിസ്റ്റം അടക്കം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്, അതു കൊണ്ടു ആർക്കും കോളിൽ കയറുവാൻ സാധിക്കുമെന്നും പ്രവീണിന് നീതി തേടിയുള്ള യാത്രയ
ഷിക്കാഗോ: പ്രവീൺ എന്റെയും മകനായിരുന്നു എന്നു ഉറക്കെ വിളിച്ചു പറയുവാൻ വെമ്പുന്ന അമ്മ മനസ്സുകളുടെ കൂട്ടായ്മ, അകാലത്തിൽ പൊലിഞ്ഞു പോയ ആത്മാവിന് നീതി തേടി, ജസ്റ്റിസ് ഫോർ പ്രവീൺ ആക്ഷൻ കൗൺസിലിന് വേണ്ടി ജൂലൈ 29ന് ഷിക്കാഗോയിൽ ഗവർണർ ഓഫീസിലേക്ക് നടക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിലേക്ക് കൂടുതൽ പൊതുജന പിൻതുണ തേടിക്കൊണ്ട്, ജൂൺ 30 നു വനിതകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി എംപവർമെന്റ് നാഷണൽ കോൺഫറൻസ് കോൾ നടത്തപ്പെടുന്നു.
അകാല മൃത്യു വരിച്ച പ്രവീൺ വർഗീസിന്റെ അമ്മയ്ക് വേണ്ടി ആഴ്ചകൾക്കു മുൻപ് ജിബി തോമസ് മോളോപ്പറമ്പിൽ വിളിച്ചു ചേർത്ത നാഷണൽ കമ്മ്യുണിറ്റി കോൺഫ്രൻസ് കോളിലേക്ക് അമേരിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്നും ഫോൺ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലർക്കും അന്ന് കോളിൽ കയറാനായില്ല, പരിമിതപ്പെടുത്തിയിരുന്ന ഗ്രൂപ്പ് കോൾ ഇത്തവണ കൂടുതൽ കോളുകൾക്കായി മോണിറ്ററിങ് സിസ്റ്റം അടക്കം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്, അതു കൊണ്ടു ആർക്കും കോളിൽ കയറുവാൻ സാധിക്കുമെന്നും പ്രവീണിന് നീതി തേടിയുള്ള യാത്രയിൽ എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും കമ്മറ്റി അറിയിച്ചു. അവശ്യ തീരുമാനങ്ങളും ആക്ഷൻ പ്ലാനും കോളിൽ വച്ചു വിശദീകരിക്കും.
മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി നടന്ന ഒരു മുന്നേറ്റമായിരുന്നു ജസ്റ്റിസ് ഫോർ പ്രവീൺ ആക്ഷൻ കൗൺസിലിന് വേണ്ടി വിളിച്ചു ചേർക്കപ്പെട്ട ആദ്യ കോൾ, അന്ന് തീരുമാനിക്കപ്പെട്ട പ്രകാരം ജൂലൈ 29 പ്രവീൺ ദിനം ആയി ആചരിക്കുകയും അന്നേ ദിവസം ഷിക്കാഗോയിൽ ഡാലേ പ്ലാസയിൽ ജിബി തോമസ്, മറിയാമ്മ പിള്ള, ഗ്ലാഡ് സൻ വർഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങി അനേക പ്രമുഖ വ്യക്തികൾ നയിക്കുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുന്ന ഫോമയുടെയും ഫോക്കാനയുടെയും അടക്കമുള്ള വിവിധ സംഘടനാ പ്രവർത്തകർ, മത നേതാക്കൾ തുടങ്ങി അനേകർ പങ്കെടുക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് ജനങ്ങൾ ഒപ്പിട്ട മെമോറാണ്ടം അറ്റൊർണി ഓഫീസിലും ഗവർണർ ഓഫീസിലും സമർപ്പിക്കും,
നിനക്കു വേണ്ടി കണ്ണീർ പൊഴിക്കുവാൻ ഞങ്ങളുമുണ്ട് എന്നു വിളിച്ചു പറയുന്ന അമ്മമാരുടെ മനസുകൾക്ക് മുൻപിൽ നമിക്കുന്നുവെന്ന് പ്രവീണിന്റെ അമ്മ ലവ്‌ലി വർഗീസ് അറിയിച്ചു.
എല്ലാവരെയും ജൂൺ 30 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് 712 - 775 - 7035 എന്ന നമ്പറിലേക്കു ആക്‌സസ് കോഡ് 201506 ചേർത്തു വിളിച്ചു് ദയവായി കോളിൽ പങ്കെടുത്ത് മുന്നോട്ടുള്ള യാത്രയിൽ സഹായിക്കേണമെന്ന് കമ്മറ്റി ആഹ്വനം ചെയ്തു.



