- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് കിക്ക് ഓഫ്
ഷിക്കാഗോ: ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് കിക്ക് ഓഫ് മോർട്ടൻഗ്രോവിലുള്ള പ്രവീണിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. മാർത്തോമാ സഭയിലെ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ, ഷിക്കാഗോ മാർത്തോമാ ചർച്ച് വികാരി റവ. ഡാനിയേൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഫണ്ട് റൈസിംഗിന്റെ ഭാഗമായി രഞ്ജിനി ജോസും സംഘവ
ഷിക്കാഗോ: ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് കിക്ക് ഓഫ് മോർട്ടൻഗ്രോവിലുള്ള പ്രവീണിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. മാർത്തോമാ സഭയിലെ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ, ഷിക്കാഗോ മാർത്തോമാ ചർച്ച് വികാരി റവ. ഡാനിയേൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.
ഫണ്ട് റൈസിംഗിന്റെ ഭാഗമായി രഞ്ജിനി ജോസും സംഘവും നടത്തുന്ന 'അമേരിക്കൻ ഡെയ്‌സ്' എന്ന സംഗീത-മിമിക്രി നൈറ്റിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മറിയാമ്മ പിള്ള, ഗ്രേസി വാച്ചാച്ചിറ, സിറിയക് കൂവക്കാട്ടിൽ, രാജു വർഗീസ് എന്നിവരിൽ നിന്നും ജോൺസൺ ഫാമിലിക്കുവേണ്ടി സാജ് ജോൺസൺ ഏറ്റുവാങ്ങി നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.
സന്നിഹിതരായിരുന്ന സണ്ണി വള്ളിക്കളം, ടോമി അംബേനാട്ട്, ഏബ്രഹാം ജോർജ്, ജെ.സി. റിയാൽറ്റി, അനിയൻകുഞ്ഞ്, ബീന വള്ളിക്കളം, ഡോ. ജോ ജോർജ്, ഫ്രാൻസീസ് കിഴക്കേക്കുറ്റ്, മലയിൽ തോമസ് എന്നിവർ തദവസരത്തിൽ സ്‌പോൺസർഷിപ്പ് ടിക്കറ്റുകൾ സ്വീകരിച്ചു. അമ്പതിൽപ്പരം വ്യക്തികൾ മെഗാ സ്‌പോൺസർ, ഗ്രാന്റ് സ്‌പോൺസർ, സ്‌പോൺസർ എന്നീ നിലകളിൽ മുമ്പോട്ടുവന്നതായി പ്രോഗ്രാം കൺവീനർമാരായ ഗ്രേസി വാച്ചാച്ചിറ, സിറിയക് കൂവക്കാട്ടിൽ, രാജു വർഗീസ് എന്നിവർ അറിയിച്ചു.
ചടങ്ങുകൾക്ക് ജസ്റ്റീസ് ഫോർ പ്രവീൺ കൺവീനർമാരായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രവീണിന്റെ പൂർവ്വ വിദ്യാലയമായ നൈൽസ് വെസ്റ്റ് ഹൈസ്‌കൂളിൽ ജൂലൈ പത്താം തീയതി നടത്തുന്ന ഈ കലാസന്ധ്യയിൽ പതിനെട്ടോളം കലാകാരന്മാരാർ പങ്കെടുക്കുന്നു. ഇതിലേക്ക് എല്ലാ നല്ലവരുടേയും സഹകരണം പ്രവീണിന്റെ മാതാപിതാക്കളായ മാത്യൂസും, ലൗലിയും അഭ്യർത്ഥിച്ചു. ഡീക്കൻ ലിജു പോൾ അറിയിച്ചതാണിത്.