ഷിക്കാഗോ: ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് പ്രോഗ്രാം ജൂലൈ പത്താം തീയതി 6.30-ന് നൈൽസ് വെസ്റ്റ് ഹൈസ്‌കൂളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാം ക്യാൻസൽ ചെയ്തതായി പ്രോഗ്രാം കൺവീനേഴാസ് ആയ സിറിയക് കൂവക്കാട്ടിൽ, ഗ്രേസി വാച്ചാച്ചിറ, രാജു വർഗീസ് എന്നിവർ അറിയിച്ചു.

അമേരിക്കൻ എംബസിയിലെ കംപ്യൂട്ടർ തകരാർ മൂലം അമേരിക്കൻ ഡേയ്‌സ് മ്യൂസിക് ആൻഡ് കോമഡി ഷോയിലെ ആർട്ടിസ്റ്റുകൾക്ക് പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനാലാണ് പരിപാടി ക്യാൻസൽ ചെയ്യുവാൻ ഇടയായതെന്ന് കൺവീനർമാർ പറഞ്ഞു. ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ ഇതിനു പകരമായി മറ്റൊരു ഷോ നടത്തുന്നതാണെന്നും അവർ അറിയിച്ചു. പരിപാടിയിലുണ്ടായ മാറ്റത്തിൽ കൺവീനേഴ്‌സ് ഖേദം പ്രകടിപ്പിക്കുകയും, സെപ്റ്റംബറിൽ നടത്തുന്ന പരിപാടിയിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിപാടി നടക്കുന്ന തീയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണെന്നും കൺവീനേഴ്‌സ് പറഞ്ഞു.

റവ.ഫാ. ലിജു പോൾ അറിയിച്ചതാണിത്.