- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സ പിഴവ് കാരണം മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു; സോഷ്യൽ മീഡിയയുടെ പിന്തുണയുള്ള സമരത്തോട് അനുകൂലമായി പ്രതികരിച്ച് അധികാരികൾ; ന്യായമായ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമെന്ന് മന്ത്രി കെ കെ ഷൈലജ; 400 ദിവസം പിന്നിട്ട സമരത്തെ തകർക്കാൻ പൊലീസ് ശ്രമിക്കുനെന്ന ആക്ഷേപവും ശക്തം
തിരുവനന്തപുരം: ചികിത്സ പിഴവ് കാരണം ആശുപചത്രിയിൽ മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു. ഒരാഴ്ചയായി സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരത്തിന് നല്ല പിന്തുണയാണ് ഇപ്പോൾ കിട്ടുന്നതെന്നും ഉടൻ സർക്കാർ നടപടിയെടുക്കുമെന്നും ഇവിടെ നിന്നും പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രുദ്രയുടെ അച്ഛൻ സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. 400 ദിവസത്തിലധികമായി സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയായി കഴിഞ്ഞ ഞായറാഴ്ച സാമൂഹ്യ മാധ്യമ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് നടത്തിയതിന് ശേഷം ആരോഗ്യ മന്ത്രി കെകെ ഷൈലജയുമായി രുദ്രയുടെ മാതാപിതാക്കൾ ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾക്ക് ന്യായമായ പരിഗണന ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു. ഒറ്റയ്ക്ക് സമരം ചെയ്താൽ ആരും തിരിഞ്ഞ് നോക്കില്ല എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണ തെരുവിലേക്ക് എത്തുമ്പോൾ അധികാരികൾ കണ്ണുതുറക്കുന്നതുമാണ് ഇപ്പോഴത്തെ പിന്തുണ. ഇവിടെ ഇപ്പോൾ എത്തി
തിരുവനന്തപുരം: ചികിത്സ പിഴവ് കാരണം ആശുപചത്രിയിൽ മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു. ഒരാഴ്ചയായി സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരത്തിന് നല്ല പിന്തുണയാണ് ഇപ്പോൾ കിട്ടുന്നതെന്നും ഉടൻ സർക്കാർ നടപടിയെടുക്കുമെന്നും ഇവിടെ നിന്നും പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രുദ്രയുടെ അച്ഛൻ സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. 400 ദിവസത്തിലധികമായി സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയായി കഴിഞ്ഞ ഞായറാഴ്ച സാമൂഹ്യ മാധ്യമ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ച് നടത്തിയതിന് ശേഷം ആരോഗ്യ മന്ത്രി കെകെ ഷൈലജയുമായി രുദ്രയുടെ മാതാപിതാക്കൾ ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾക്ക് ന്യായമായ പരിഗണന ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു. ഒറ്റയ്ക്ക് സമരം ചെയ്താൽ ആരും തിരിഞ്ഞ് നോക്കില്ല എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണ തെരുവിലേക്ക് എത്തുമ്പോൾ അധികാരികൾ കണ്ണുതുറക്കുന്നതുമാണ് ഇപ്പോഴത്തെ പിന്തുണ. ഇവിടെ ഇപ്പോൾ എത്തി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നവരിൽ ഭൂരിഭാഗം ആളുകളേയും ഒരു പരിചയമില്ലാത്തവരാണ്. എന്നാലും മകൾക്ക് വേണ്ടി ഇത്രയും ആളുകൾ എത്തുന്നത് കാണുമ്പോൾ സന്തഷമുണ്ടെന്നും സുരേഷ് പറയുന്നു.
കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കലെ സുരേഷിന്റെയും ഭാര്യയുടേയും സമരത്തിന് പിന്തുണയായി സോഷ്യൽമീഡിയ കൂട്ടായ്മ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ അരുൺ എന്ന യുവാവാണ് ആറ് ദിവസമായി വെള്ളം മാത്രം കുടിച്ച് ഇവിടെ സമരപന്തലിൽ കഴിയുന്നത്. സമരത്തിനെത്തി ഇവരെ കണ്ട് മടങ്ങാം എന്നാണ് കരുതിയതെങ്കിലും ഒരു കുഞ്ഞിനെ നഷ്ടമായ വിഷമത്തിൽ ഇവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണം എന്ന് കരുതിയാണ് നിരാഹാര സമരം നടത്തുന്നതെന്ന് അരുണിന്റെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
2016ലാണ് സുരേഷിന്റെ ഇളയ മകൾ രുദ്രയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പിന്നീട് ചിക്ത്സ പിഴവ് കാരണം മരിച്ചതും. മറ്റൊരു കുഞ്ഞിനും തങ്ങളുടെ മകളുടെ അവസ്ഥ വരരുത് എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എടിയിലെ ഡോക്ടർമാർക്കെതിരെ കൾ നഷ്ടമായ ഈ ദമ്പതികൾ സമരം നടത്തുന്നത്. എന്നാൽ ഇവരുടെ സമരം തകർക്കാൻ പൊലീസ് അടക്കം ശ്രമിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയെയും ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും കന്റോൺമെന്റ് സി.ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയി രുദ്രയുടെ മാതാപിതാക്കളെ കുറിച്ചു മോശമായി സംസാരിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസം മുൻപ് ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ രുദ്രയുടെ മാതാപിതാക്കളുമായി ചർച്ച നടത്തുകയും ചർച്ചയിൽ ജില്ലാ കളക്ടർ അവരോട് മോശമായി സംസാരിക്കുകയും ചെയ്തത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഈ കുടുംബം നേരിട്ട നീതി നിഷേധത്തിനെതിരെ നിരവധിപ്പേർ സമൂഹ്യമാധ്യമങ്ങൾ വഴി രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജും സജീവമാക്കിയിട്ടുണ്ട്. പാഴ്‌വാക്കുകൾ നൽകി തങ്ങളെ പല തവണ മുഖ്യമന്ത്രി അടക്കമുള്ള അധികൃതർ പറ്റിച്ചതായി സുരേഷ് പറയുന്നു. പലരുടെയും പരിഹാസങ്ങളും പുച്ഛവും, ഭീഷണികളുമൊക്കെ ഏറ്റുവാങ്ങിട്ടും ഈ സമരം അവസാനം വരെ കൊണ്ടുപോകുമെന്നു പറയുന്നത്.
കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികൾക്കുണ്ടാകുന്ന സിവിയർ അക്യൂട്ട് മാൽ ന്യൂട്രീഷൻ എന്ന അസുഖത്തിന്റെ മൂർധന്യാവസ്ഥയിൽ നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.
ഐ.സി യുവിൽ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു.പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പനിയും രണ്ടായിരത്തി പതിനേഴു ജൂൺ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവിൽ ഉണ്ടായത്. എന്നാൽ എസ്.എ.ടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയിൽ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായത് എന്നു മാതാപിതാക്കൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
കുട്ടി വൃക്ക രോഗം പിടിപെട്ടാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്‌നം ഉള്ളതായി പറഞ്ഞിരുന്നില്ല. കുട്ടി മരിച്ചതോടെ അച്ഛനമ്മമാരുടെ അഭ്യർത്ഥന പ്രകാരം അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു ആർ ഡി ഓ സാന്നിധ്യത്തിൽ ഡി വൈ എസ് പി മറ്റു പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സർജൻ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണ കാരണം ന്യുമോണിയ എന്നും കണ്ടെത്തി.
ഇതോടെയാണ് നീതി ആവശ്‌പ്പെട്ട് സുരേഷും രമ്യയും സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി എത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികൾ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു നടപടി ഉണ്ടാക്കണമെന്ന് പ്രസ്താവനകൾ ഇറക്കി. മുഖ്യ മന്ത്രി നേരിട്ട് വിളിപ്പിച്ചു പത്തു ദിവസത്തിൽ നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമര മുഖത്തു നിന്നും പിന്മാറണം എന്ന് പൊലീസിന്റെയും ഇടതു പക്ഷ പ്രവർത്തകരുടെയും ഭീഷണിയും ഈ കുടുംബത്തിന് നേരിടേണ്ടി വന്നു.