തിരുവനന്തപുരം: അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരത്തിന് പിന്തുണയുമായി സൈബർ ലോകം തെരുവിൽ. വിവിധ സൈബർ ഗ്രൂപ്പുകളുടെ ആഹ്വാനം അനുസരിച്ച് തിരുവനന്തപുരത്ത് ശ്രീജിത്ത് സമരം നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലേക്ക് ആയിരക്കണക്കിന് യുവാക്കൾ ഒഴുകി എത്തിയതോടെ അക്ഷരാർത്ഥത്തിൽ സെക്രട്ടറിയേറ്റ് ജനസഞ്ചയം കൊണ്ട് വീർപ്പുമുട്ടി.

രാഷ്ട്രീയ പാർട്ടികളെ പടിക്കു പുറത്തു നിർത്തിക്കൊണ്ടാണ് തങ്ങൾ ശ്രീജിത്തിന് പിന്തുണയുമായി എത്തുന്നതെന്ന് യുവാക്കൾ മറുനാടനോട് പറഞ്ഞു. ശ്രീജിത്തിന് നീതി തേടിക്കൊടുക്കാൻ ഒപ്പമുണ്ടാകുമെന്ന് ഇവർ ഉറക്കെ പറഞ്ഞു. സാധാരണ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്കാണ് വൻ ജനക്കൂട്ടം ഉണ്ടാകാറ്. എന്നാൽ, രാഷ്ട്രീയം മറന്ന് ആളുകൾ തലസ്ഥാനത്തേക്ക് ഒഴുകി എത്തിയതോടെ നീതിക്ക് വേണ്ടിയുള്ള മുറവിളികളായി എങ്ങും. നടൻ ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് താൻ പ്രതിഷേധത്തെ കുറിച്ച് താൻ അറിഞ്ഞതെന്നും നീതിക്ക് വേണ്ടിയാകും ശ്രീജിത്ത് കഷ്ടപ്പെടുന്നതെന്നറിയാം. അതുകൊണ്ടാണ് താനും പിന്തുണ അറിയിക്കാൻ എത്തിയതെന്ന് ടൊവിനോ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം ഉന്നയിച്ച മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ടൊവിനോ പറഞ്ഞു. നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക അർഹിക്കുന്ന ശിക്ഷ നൽകണം. അപ്പോൾ മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

രാഷട്രീയ ലാക്കോടു കുടിയല്ല വിഷയത്തിൽ ഇടപെടുന്നത. തനിക്ക രാഷട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല. െഎക്യത്തിന്റെ രാഷട്രീയമാണ തന്റെത. ഏതെങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിന്റെ കസറ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ സമരം. ഇതിന്റെ പേരിൽ മുഴുവൻ പൊലീസ സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക കാര്യങ്ങൾ പോകരുത, പോകുകയുമില്ല. ഇവിടെ വന്നവർ സമാധാനപരമായാണ സമരം ചെയ്യുന്നത. ഇത കാണേണ്ടവർ കാണുകയും ചെയ്യേണ്ടവർ വേണ്ടത ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന തന്റെ ഭാഗത്തു നിന്ന എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. ടൊവിനോയെ കൂടാതെ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരനും ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു.

പ്രമുഖർക്ക് മാത്രമല്ല, സാധാരണക്കാരനും നീതി ലഭിക്കണമെന്ന ആഹ്വാനം ചെയ്തുകൊണ്ടാണ് യുവാക്കൾ തെരുവിലെത്തിയത്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് മുദ്രാവാക്യം വിളികളുമായി വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ബാനറുകളിലായാണ് ആളുകൾ തെരുവിലേക്ക് ഒഴുകിയെത്തിയത്. ആയിരക്കണക്കിന് ആളുകൾ ഒഴുകി എത്തിയെങ്കിലും ഗതാഗതം പൂർണമായും സ്തംഭിക്കാതിരിക്കാനും പ്രതിഷേധക്കാർ ശ്രദ്ധിച്ചു. അമിതാവേശം അരുതെന്നും സ്വയം നിയന്ത്രിക്കണമെന്നുമുള്ള അഭ്യർത്ഥനകൾ എല്ലവരും ചെവിക്കൊണ്ടു.

പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണമാണ് ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്. നിഷേധിക്കപ്പെട്ട നീതി ലഭിക്കാൻ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബർ ലോകം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണ് സമരവുമായി രംഗത്തുള്ളത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും യുവാക്കളുടെ മാർച്ച് ആരംഭിച്ചത്. വിവിധ സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകളും ഹാക്കർമാരും മറ്റ് വാട്‌സ് ആപ്പ് കൂട്ടായ്മകളിൽ പെട്ടവരും അടക്കം വിവിധ നവമാധ്യമ കൂട്ടായ്മകളിൽ അംഗമായവരാണ്. സമൂഹത്തിന്റെ നാനാ തുറയിൽ പെട്ടവർ സമരത്തിന് എത്തിയത് ഐതിഹാസിക സമരത്തിന്റെ വിജയമായി മാറി.

ശ്രീജിത്തിന് നിയമസഹായം ലഭ്യമാക്കണമെന്നും ജോലി ആവശ്യമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് സമരത്തിൽ പങ്കെടുക്കാൻ ഒഴുകി എത്തിയത്. 24 മണിക്കൂറും മൊബൈലും ലാപ്പ്ടോപ്പും നോക്കിയിരിക്കുന്ന നിങ്ങളൊക്കെ നാട്ടിൽ എന്തുമാറ്റം കൊണ്ട് വരാനാണെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയായാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ആൾക്കൂട്ടം നൽകിയത്. രാഷ്ട്രീയ പാർട്ടികൾക്ക് കീഴിൽ സമരത്തിന് വരാൻ മടിക്കുന്നവർ സാധാരണക്കാരനായ യുവാവിന് വേണ്ടി തെരുവിൽ ഇറങ്ങിയത് രാഷ്ട്രീയ കക്ഷികൾക്ക് നൽകിയ താക്കീതു കൂടിയായി.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ജാഥയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത്. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും സജീവമായ കൂട്ടായ്മകൾ അതിശക്തമായ പ്രചരണമാണ് ശ്രീജിത്തിന് വേണ്ടി നടത്തിയത്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗ് മലയാളം സൈബർ ഇടങ്ങളെ കീഴടക്കി കഴിഞ്ഞു. ഓൺലൈൻ പെറ്റീഷൻ അടക്കം തയ്യാറാക്കി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആളുകൾ കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയത്. മഴയും വെയിലുമൊന്നും വകവയ്ക്കാതെയുള്ള ശ്രീജിത്തിന്റെ സമരത്തിന് ആദ്യം മുതൽ പിന്തുണ നൽകിയത് മറുനാടൻ മലയാളിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യ നില മോശമായതോടെയാണ് ശ്രീജിത്തിനെ സോഷ്യൽ മീഡിയ വീണ്ടും രംഗതെത്തിയത്.

ഒരു രാഷ്ട്രീയ പാർട്ടിയുടേയും ലേബലില്ലാതെ ആ യുവാവിനെ സഹായിക്കാൻ മനസ്സുള്ളവരാണ് സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിയത്. ഫേസ്‌ബുക്കിൽ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഫ്രെയ്മിൽ നിരവധിയാളുകൾ തങ്ങളുടെ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി ഐകദ്യാർഡ്യം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് എത്താൻ ആഹ്വാനം ചെയ്യുന്ന ഗ്രാഫിക് കാർഡുകളും വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട്. കണ്ണുകളില്ലാത്ത അധികാരി വർഗങ്ങളേ നീതി തേടി ഞങ്ങൾ വരുന്നുവെന്നുൾപ്പടെയുള്ള ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്.

പൊലീസ് കസറ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്. 766 ദിവസമായി സമരംചെയ്യുന്ന ശ്രീജിത്തിന്റെ ശാരീരികസ്ഥിതി മോശമായതിനെത്തുടർന്ന നിരവധി പേരാണ് രംഗത്തെത്തുന്നത്. 2014ൽ പാറശ്ശാല പൊലീസ കസറ്റഡിയിലിരിക്കെ ശ്രീജീവ മരിച്ചുവെന്നാണ കേസ്. പൊലീസ കംപ്ലയിന്റ അഥോറിറ്റിയുടെ ഉത്തരവിനെത്തുടർന്ന നഷടപരിഹാരം എന്ന നിലയിൽ 10 ലക്ഷം രൂപ സർക്കാർ കുടുംബത്തിന നൽകിയിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം.