- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കർണനെ പരിശോധിക്കാനെത്തിയ ഡോക്ടർമാർ ചായകുടിച്ച് മടങ്ങി; സുപ്രീം കോടതി ഉത്തരവ് ഒരു ദലിത് ജഡ്ജിയെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്; തന്റെ മാനസികനിലയ്ക്ക് കുഴപ്പമില്ലെന്നും പരിശോധന ആവശ്യമില്ലെന്നും കർണൻ
കൊൽക്കത്ത: സുപ്രീം കോടതി ഉത്തരവനുസരിച്ചു മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാകാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ വിസ്സമ്മതിച്ചു. തന്റെ മാനസികാരോഗ്യത്തിനു കുഴപ്പമില്ലെന്നും പരിശോധന വേണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, വീട്ടിലെത്തിയ ഡോക്ടർമാരുടെ സംഘത്തെ മടക്കി അയച്ചു. മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ചില ജഡ്ജിമാർ അഴിമതിക്കാരാണെന്നാരോപിച്ചു വിവാദം സൃഷ്ടിച്ച ജസ്റ്റിസ് കർണനോടു ഹൈക്കോടതിയിലെ ചുമതലകൾ ഒഴിഞ്ഞശേഷം കൊൽക്കത്തയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രമായ പാവ്ലോവ് ആശുപത്രിയിൽ പരിശോധനയ്ക്കു ഹാജരാകാനാണു സുപ്രീം കോടതി മെയ് ഒന്നിനു നിർദ്ദേശിച്ചത്. ഇതേത്തുടർന്നാണു കർണന്റെ വീട്ടിലേക്കു പൊലീസ് അകമ്പടിയോടെ നാലു ഡോക്ടർമാരും ഒരു നഴ്‌സുമടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ സംഘത്തിനു ചായ നൽകിയശേഷം, വൈദ്യപരിശോധന നിരാകരിച്ചതിന്റെ കാരണം അദ്ദേഹം വിശദമായി എഴുതി നൽകി. 'ഒരു വ്യക്തിയുടെ മാനസികാരോഗ്യം പരിശോധിക്കാൻ, അയാളുടെ അടുത്ത ബന്ധുവിന്റെ അനുമതി വേണം. എന്റെ കേസിൽ ഈ നടപടിക്രമം പാലിച്ചിര
കൊൽക്കത്ത: സുപ്രീം കോടതി ഉത്തരവനുസരിച്ചു മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാകാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ വിസ്സമ്മതിച്ചു. തന്റെ മാനസികാരോഗ്യത്തിനു കുഴപ്പമില്ലെന്നും പരിശോധന വേണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, വീട്ടിലെത്തിയ ഡോക്ടർമാരുടെ സംഘത്തെ മടക്കി അയച്ചു.
മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ചില ജഡ്ജിമാർ അഴിമതിക്കാരാണെന്നാരോപിച്ചു വിവാദം സൃഷ്ടിച്ച ജസ്റ്റിസ് കർണനോടു ഹൈക്കോടതിയിലെ ചുമതലകൾ ഒഴിഞ്ഞശേഷം കൊൽക്കത്തയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രമായ പാവ്ലോവ് ആശുപത്രിയിൽ പരിശോധനയ്ക്കു ഹാജരാകാനാണു സുപ്രീം കോടതി മെയ് ഒന്നിനു നിർദ്ദേശിച്ചത്.
ഇതേത്തുടർന്നാണു കർണന്റെ വീട്ടിലേക്കു പൊലീസ് അകമ്പടിയോടെ നാലു ഡോക്ടർമാരും ഒരു നഴ്‌സുമടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ സംഘത്തിനു ചായ നൽകിയശേഷം, വൈദ്യപരിശോധന നിരാകരിച്ചതിന്റെ കാരണം അദ്ദേഹം വിശദമായി എഴുതി നൽകി. 'ഒരു വ്യക്തിയുടെ മാനസികാരോഗ്യം പരിശോധിക്കാൻ, അയാളുടെ അടുത്ത ബന്ധുവിന്റെ അനുമതി വേണം. എന്റെ കേസിൽ ഈ നടപടിക്രമം പാലിച്ചിരുന്നോ?' കർണൻ ചോദിച്ചു.
'ഞാൻ പൂർണമായി സ്ഥിരചിത്തനാണ്. ഒരു ദലിത് ജഡ്ജിയെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണു സുപ്രീം കോടതി ഉത്തരവെന്നും ഞാൻ വിശ്വസിക്കുന്നു' അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണു ബംഗാൾ സർക്കാർ വൈദ്യപരിശോധന നടത്താനുള്ള നടപടികൾ സ്വീകരിച്ചത്. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണന്റെ വസതിയിൽ അര മണിക്കൂർ കാത്തുനിന്നശേഷം മടങ്ങി. അഴിമതി സംബന്ധിച്ച മുൻ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നതായും കർണൻ ആവർത്തിച്ചു. കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി മുൻപാകെ കഴിഞ്ഞ മാർച്ച് 31ന് അദ്ദേഹം ഹാജരായിരുന്നു.