- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലന്തർ ബിഷപ്പും പൊലീസും തമ്മിലുള്ളതുകൊടുക്കൽ വാങ്ങൽ ബന്ധം; ഇത്രയുമായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഡിജിപിക്ക് നാണമില്ലേ? ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണം; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കെമാൽ പാഷ; അറസ്റ്റ് വൈകുന്നത് വെല്ലുവിളിയെന്ന് വി എസ് അച്യുതാനന്ദൻ; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു
കൊച്ചി: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസിൽ നടപടി വൈകുന്നതിനെതിരെ ആഞ്ഞടിച്ച് റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. ബിഷപ്പിനെ ഉടൻ അസ്റ്റ് ചെയ്യണമെന്നും ഇത് ഇനിയും വൈകുന്നത് തെറ്റാണെന്നും കെമാൽ പാഷ പറഞ്ഞു. കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തുന്ന വേദിയിൽ സന്ദർശനം നടത്തിയ ശേഷമാണ് കെമാൽ പാഷയുടെ പരാമർശങ്ങൾ. അറസ്റ്റ് വൈകിപ്പിക്കുന്ന പൊലീസിനെിരെയാണ് കെമാൽ പാഷയുടെ വിമർശനം. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് എതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കാൻ ഡിജിപിക്ക് നാണമില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം പരാതികളുമായി രംഗത്തെത്തി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയേറുന്നു. കെമാൽ പാഷയ്ക്ക് പുറമെ വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ബിഷപ്പുമാരും വൈദികരും സമരവേദിയിൽ എത്തി സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ പ്ര
കൊച്ചി: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസിൽ നടപടി വൈകുന്നതിനെതിരെ ആഞ്ഞടിച്ച് റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. ബിഷപ്പിനെ ഉടൻ അസ്റ്റ് ചെയ്യണമെന്നും ഇത് ഇനിയും വൈകുന്നത് തെറ്റാണെന്നും കെമാൽ പാഷ പറഞ്ഞു. കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തുന്ന വേദിയിൽ സന്ദർശനം നടത്തിയ ശേഷമാണ് കെമാൽ പാഷയുടെ പരാമർശങ്ങൾ. അറസ്റ്റ് വൈകിപ്പിക്കുന്ന പൊലീസിനെിരെയാണ് കെമാൽ പാഷയുടെ വിമർശനം. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് എതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കാൻ ഡിജിപിക്ക് നാണമില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം
പരാതികളുമായി രംഗത്തെത്തി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയേറുന്നു. കെമാൽ പാഷയ്ക്ക് പുറമെ വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ബിഷപ്പുമാരും വൈദികരും സമരവേദിയിൽ എത്തി സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണെന്നും കെമാൽ പാഷ ആരോപിക്കുന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് വലിയ രീതിയലുള്ള രപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് സർക്കാരിനും ആഭ്യന്തര വകുപ്പിന് എതിരാകുന്നുവെന്നും തിരിച്ചറിയാൻ കഴിയാത്തതും അപകടം വർധിപ്പിക്കുന്നു.
നീതി തേടി കന്യാസ്ത്രീകൾക്ക് പോലും തെരുവിലിറങ്ങേണ്ടി വന്നത് വലിയ ഗൗരവകരമായി കാര്യമാണന്ന വികാരമാണ് സമരവേദി സന്ദർശിക്കു്‌നന വൈദികരും മറ്റ് രാഷ്ട്രീയ നേതാക്കളും പറയുന്നു. ഇന്നലെ മുതലാണ് ഹൈക്കോടതിക്ക് മുന്നിൽ കന്യാസ്ത്രീകൾ സമരം ആരംഭിച്ചത്.ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഉന്നതതലത്തിൽ നീക്കം ശക്തമാകുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി സുഭാഷിനോട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അഭിപ്രായം തേടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് സുഭാഷ് പ്രാഥമികമായി അറിയിച്ചതെന്നാണ് സൂചന.
രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകുമെന്ന് സുഭാഷ് പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിൽ സമരം നടത്തുന്നതിനിടെയാണ് പൊലീസിന്റെ പുതിയ നീക്കം. ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ ഇന്നലെ മുതൽ പ്രതിഷേധ പരിപാടികൾ തുടങ്ങിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയിട്ട് 75 ദിവസം കഴിഞ്ഞു.
അതേസമയം കേസ് ക്രൈംബ്രാഞ്ചിന് വിടാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസിൽ രണ്ട്, മൂന്ന് സാക്ഷികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. അതിന് ശേഷമെ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് ബിഷപ്പിനെ രക്ഷിക്കാനാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പറഞ്ഞു. ഡി.ജി.പിയും ഐ.ജിയും ബിഷപ്പിനെ സംരക്ഷിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും.
നിലവിലെ അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഡി.ജി.പിയുടെയും ഐ.ജിയുടെയും ഇടപെടൽ സംശയാസ്പദമാണ്. കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എംഎൽഎയ്‌ക്കെതിരെയും കോടതിയിൽ പരാതി നൽകുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സിസ്റ്റർ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കന്യാസ്ത്രീയുടെ സഹോദരനും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.