കൊച്ചി: തനിക്ക് ഇന്ത്യൻ ജുഡീഷ്യറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമല്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. കളമശ്ശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) 11ാമത് വാർഷിക ബിരുദദാന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പ്രശ്നം സ്ഥാപനപരമാണ്. അത് ഇന്ത്യൻ ജുഡീഷ്യറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യങ്ങൾ ചീഫ് ജസ്റ്റിസുമായി സംസാരിച്ചിട്ടുണ്ട്. അതിന് വേണ്ട പരിഹാരം ഉടൻ ഉണ്ടാകും. ഇപ്പോൾ മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരാഴ്ചയ്ക്കം ഉത്തരം നൽകാൻ കഴിയുമെന്നാണ് കുരുതുന്നതെന്നും കുര്യൻ ജോസഫ് പറഞ്ഞു.