- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് നാനാവതി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ വസതിയിൽ; വിട പറഞ്ഞത് ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച കമ്മീഷനായിരുന്ന ന്യായാധിപൻ
ന്യൂഡൽഹി: രാജ്യത്തെ പ്രശസ്ത നിയമ വിദഗ്ധനായിരുന്ന ജസ്റ്റിസ് നാനാവതി അന്തരിച്ചു. സുപ്രിം കോടതി മുൻ ജഡ്ജിയായിരുന്നു ഗിരീഷ് താക്കൂർലാൽ നാനാവതി. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് അഹമ്മദാബാദിലായിരുന്നു മരണം. വൈകുന്നേരത്തോടെ സംസ്‌കാരം നടന്നു. ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച കമ്മീഷനായിരുന്നു അദ്ദേഹം.
1935 ഫെബ്രുവരി 17ന് ഗുജറാത്തിലെ ഭറൂച്ചിൽ ജനിച്ചു. 1958ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി. 1979 ൽ ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജി ആയി. 2002 ലെ ഗോധ്രയിലെ ട്രെയിൻ തീവെപ്പും തുടർന്ന് നടന്ന ഗുജറാത്ത് കലാപവും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ് അക്ഷയ് മേഹ്ത്തക്കൊപ്പമായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരാണ് രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. കലാപ സമയത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും പൊലീസിനും കമീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
2000ൽ എൻ.ഡി.എ സർക്കാറാണ് 1984 ലെ സിഖ് കൂട്ടക്കൊല അന്വേഷിക്കാൻ നാനാവതിയെ നിയോഗിച്ചത്. കോൺഗ്രസ് നേതാക്കളായിരുന്ന സജ്ജൻകുമാറിനും ജഗദീഷ് ടൈറ്റ്‌ലർക്കുമെതിരെ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു.
1994 ൽ ഒഡിഷ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നാനാവതി നിയമിതനാക്കപ്പെട്ടു. അടുത്ത വർഷം സുപ്രിംകോടതി ജഡ്ജിയായി. 2002 ൽ വിരമിച്ചു.
മറുനാടന് ഡെസ്ക്