- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി 16ന് ലാവലിൻ കേസ് എത്തുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിൽ; തിരിച്ചടി ഭയന്ന് ഇപ്പോൾ തന്നെ എതിർപ്പുമായി സിപിഐ(എം) രംഗത്ത്: സോളാർ ആരോപണത്തിന്റെ വാൾമുനയിൽ നിന്നും യുഡിഎഫ് രക്ഷപെടുമോ?
കൊച്ചി: കോടതി വിധികൾ പുറത്തുവരുമ്പോൾ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയുടെ രാഷ്ട്രീയവും കുടുംബ പശ്ചാത്തലവുമൊക്കെ ചികയുന്ന പതിവ് അടുത്തകാലത്ത് വ്യാപകമായ തോതിൽ ചർച്ച ചെയ്തുവരുന്നുണ്ട്. സോഷ്യൽ മീഡിയയുടെ പതിവോടെ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും പ്ര
കൊച്ചി: കോടതി വിധികൾ പുറത്തുവരുമ്പോൾ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയുടെ രാഷ്ട്രീയവും കുടുംബ പശ്ചാത്തലവുമൊക്കെ ചികയുന്ന പതിവ് അടുത്തകാലത്ത് വ്യാപകമായ തോതിൽ ചർച്ച ചെയ്തുവരുന്നുണ്ട്. സോഷ്യൽ മീഡിയയുടെ പതിവോടെ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും പ്രതിചേർക്കണമെന്ന വിജിലൻസ് കോടതി വിധി തള്ളിയ ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന്റെ വിധിയാണ് ഒടുവിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയ്ക്ക് ഇടയാക്കിയത്.
അസാധാരണ സാഹചര്യത്തിൽ അസാധാരണ വിധി പുറപ്പെടുവിക്കുമെന്ന പരാമർശം നടത്തിയ വിജിലൻസ് കോടതി ജഡ്ജി വാസനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു ജസ്റ്റിസ് ഉബൈദ്. ഇതോടെ പലരും ജസ്റ്റിസ് ഉദൈബിന്റെ വിധികളുടെ പൊതു സ്വഭാവം ചർച്ച ചെയ്തു. കൂടുതൽ ആശങ്കയോടെ ചർച്ച ചെയ്തത് സിപിഐ(എം) നേതാക്കളും പ്രവർത്തകരും തന്നെയായിരുന്നു. ഇതിന്റെ അടിസ്ഥാന കാരണം. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിന്മേലുള്ള അപ്പീലിൽ സർക്കാറിനെയും കക്ഷി ചേർക്കാൻ അനുമതി നൽകിയത് പി ഉബൈദ് ആയിരുന്നു എന്ന കാരണം കൊണ്ടാണ്. ഇത് മാത്രമല്ല, ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായതും യുഡിഎഫിന് അനുകൂലമായതുമായി വിധികളാണ് ജസ്റ്റിസ് ഉബൈദിൽ നിന്നും ഉണ്ടായതെന്ന കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ജഡ്ജിയുടെ രാഷ്ട്രീയ അനുഭാവവും വരെ ചർച്ചയാകുന്ന വിധത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിട്ടുണ്ട്.
ഫെബ്രുവരി 16ന് ലാവലിൻ കേസ് വീണ്ടു വരുമ്പോൾ ഇദ്ദേഹം തന്നെയാകും പരിഗണിക്കുക. നേരത്തെ ഈ കേസിൽ കക്ഷിപോലുമല്ലാത്ത സർക്കാരിന്റെ ഹർജി പരിഗണിക്കുകയും ചെയത് ജസ്റ്റിസ് ഉബൈദിന്റെ നടപടികളെ കുറിച്ച് രാഷ്ടീയ വൃത്തങ്ങളിൽ പല സംശയങ്ങൾക്കും വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോളാർ കേസിൽ മുഖ്യമന്ത്രിക്കും ആര്യാടനും ബാർകോഴയിൽ കെ ബാബുവിനും ആശ്വാസകരമായ വിധി പി ഉബൈദിന്റെ ബെഞ്ചിൽ നിന്നും ഉണ്ടായത്. ഇതോടെ ലാവലിൻ കേസ് പരിഗണിക്കും മുമ്പ് തന്നെ ജസ്റ്റിസ് പി ഉബൈദിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ സിപിഐ(എം) സൈബർ കേഡറുകൾ നടത്തുന്നുണ്ട്.
ജസ്റ്റിസിന്റെ വിധികൾതന്നെയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അദ്ദേഹം മുൻകാല എംഎസ്എഫ് പ്രവർത്തകനായിരുന്നു എന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ കോടതി ജഡ്ജിയ എസ്എസ് വാസവന്റെയും ഉബൈദിന്റെയും സുപ്രധാന വിധികൾ എന്ന നിലയിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെയുള്ള പോസ്റ്റിൽ ജസ്റ്റ്ിസ് പി ഉബൈദിന്റെ വിധികളായി കൊടുത്തത് ഇവയാണ്: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കെകെ ലതികയിലെ തുടർനടപടി സ്റ്റേ ചെയ്തതും ലാവലിൻ കേസിലെ പ്രതികളെ വെറുതെ വിട്ടത് സംശകരമെന്ന നിരക്ഷണവും ഇഎസ് ബിജിമോൾക്ക് എതിരെ അപകീർത്തികരമായി പ്രസംഗിച്ചെന്ന കേസിൽ എം എ വാഹിദിനെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞതും ഇദ്ദേഹത്തിന്റെ സുപ്രധാന വിധികളായിരുന്നു.
ചുരുക്കത്തിൽ വിധി പുറപ്പെടുവിച്ച ജസ്റ്റിസിന്റെ വിധികൾ സംശയാസ്പദമാണെന്ന വിധത്തിൽ പ്രചരിപ്പിച്ചാണ് ലാവലിനിലെ മുൻകൂർ പ്രതിരോധം തീർക്കുന്നത്. ജസ്റ്റിസ് ഉബൈദ് മുൻപ് കോഴികോട് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ മുതൽ എംഎസ്.എഫിന്റെ സജീവ പ്രവർത്തകൻ ആയിരുന്നുവെന്നും. അതോടൊപ്പം പാണക്കാട് കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നതായുമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. പാണക്കാട തങ്ങളോട് ആലോചിച്ചാണ് വിധി പുറപ്പെടുവിച്ചത് എന്ന വിധത്തിൽ പോലുമെന്ന വിധത്തിലാണ് ഫേസ്‌ബുക്കിലെ പ്രചരണങ്ങൾ. ഇന്നലെ വിജിലൻസ് കോടതി ജഡ്ജിയെ അതിരൂക്ഷമായി വിമർശിച്ചത് അസാധാരണ സംഭവമാണെന്നും നിയമവൃത്തങ്ങൾ വിലയിരുന്നുണ്ട.
ഇപ്പോഴത്തെ സാഹചര്യത്തിൽ ലാവലിൻ കേസിൽ പിണറായി വിജയന് അനുകൂലമായ വിധി ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചിൽ നിന്നും ഉണ്ടാകുമെന്ന് സിപിഐ(എം) പ്രവർത്തകർ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന്റെ വിധിയിൽ സമൂഹത്തിന് സംശയങ്ങളുണ്ടെന്ന് പിണറായി വിജയൻതന്നെ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. വിജിലൻസ് കോടതി ജഡ്ജിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഹർജയിൽ അനുകൂല തീരുമാനം എടുത്തത്. ഹൈക്കോടതി ജഡ്ജിയുടെ വിധിയിൽ സമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി വ്യക്തമാക്കി.
എന്നാൽ തങ്ങൾ ഇക്കാര്യം ഉന്നയിക്കുന്നത് ശരിയല്ല. ഹൈക്കോടതിയുടെ അന്തസ് പാലിക്കുന്നതായിരിക്കണം വിധികളെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഉബൈദിനെ കുറിച്ചുള്ള ആക്ഷേപങ്ങൾ ഒട്ടേറെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും തൃശൂർ വിജിലൻസ് കോടതി ജഡ്ജിക്ക് എതിരെ ഇതുവരെ ആരോപണം ഉയർന്നിട്ടില്ല. രണ്ട് മാസത്തിനകം തനിക്ക് എതിരെ ഒരു വിധിയും പാടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമാണ് സഫലീകരിക്കപ്പെട്ടതെന്നും, രാഷ്ട്രീയക്കാരനെന്ന നിലയിൽ താൻ ഇതിന് മറ്റ് ചില അർത്ഥങ്ങളാണ് കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
മന്ത്രിമാർക്കെതിരായ കേസുകൾ എല്ലാം തന്നെ രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രം ചെയ്തതിലെ സാമ്യവും പലരും ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വിധി ഉണ്ടായാൽ വിധി രാഷ്ട്രീയമായി വ്യാഖ്യാനിക്കുമെന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പിണറായിക്കെതിരെ വിധി ഉണ്ടായാൽ സോളാർ വിവാദത്തിൽ മുങ്ങി നിൽക്കുന്ന ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും മുഖം മിനുക്കാനുള്ള പിടിവള്ളിയായി അത് മാറുമെന്ന കാര്യത്തിലും സംശയമില്ല. അതുകൊണ്ട് തന്നെ സരിത ഉയർത്തിവിടുന്ന സോളാർ ചൂടു ശമിപ്പിക്കാനുള്ള വിധിയാകുമോ ഫെബ്രുവരി 16ന് ഉണ്ടാകുക എന്നകാര്യമാണ് യുഡിഎഫ് നേതാക്കൾ ഉറ്റു നോക്കുന്നത്.