- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റീസിന്റെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത് എരുമേലിക്കാരൻ രഘുചന്ദ്രൻ നായർ; വാഹനത്തെ ആക്രമിച്ചത് ഹൈക്കോടതി ഗേറ്റിന് അമ്പത് മീറ്റർ അകലെ വച്ചും; പ്ലക്കാർഡുമായി പ്രതിഷേധിച്ചിട്ടും ഗൗരവത്തോടെ എടുക്കാത്തത് വീഴ്ചയായി; അക്രമിക്ക് ജസ്നയുടെ കുടുംബവുമായി ബന്ധമില്ല; ആക്ഷൻ കൗൺസിലിൽ സജീവാംഗം; ജസ്റ്റീസ് ഷെർസിക്ക് നേരയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം
കൊച്ചി: ഹൈക്കോടതി ഗേറ്റിന് അമ്പത് മീറ്റർ മുമ്പിൽ വച്ചായിരുന്നു ജസ്റ്റീസ് വി ഷെർസിയുടെ കാറിന് നേരെ കരി ഓയിൽ ആക്രമണമുണ്ടായത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. കോട്ടയം സ്വദേശി രഘുനാഥൻ നായരാണ് പിടിയിലായത്. ജസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയുടെ നിലപാടുകൾക്കെതിരെ ഇയാൾ പ്രതിഷേധവുമായി ഗേറ്റിന് മുമ്പിൽ നിലയുറപ്പിച്ചിരുന്നു. അത് ആരും ഗൗരവത്തോടെ കണ്ടില്ല. ഇതാണ് അക്രമണത്തിന് സാഹചര്യമൊരുക്കിയത്.
ഹൈക്കോടതി ഗേറ്റിന് അമ്പതു മീറ്റർ മുമ്പിലായിരുന്നു കരി ഓയിൽ ഒഴിക്കൽ. അതിവേഗം വാഹനം ഗേറ്റിനുള്ളിലേക്ക് കടത്തി. പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. ജസ്നയുടെ തിരോധാനം രാഷ്ട്രീയമായി ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് പ്രതിഷേധവും കരി ഓയിൽ ഒഴിക്കലും. ജസ്ന വിഷയം ചർച്ചയാക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ജ്യൂഡീഷ്യറിയെ സംശയ നിഴലിലാക്കുന്ന ഈ സംഭവത്തിൽ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തിയിരിക്കുകയാണ്.
ജസ്നാ കേസിലെ ഹേബിയസ് കോർപ്പസ് ഹർജിയിലും മറ്റും തീരുമാനം വൈകുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് രഘുനാഥൻ നായർ പൊലീസിനോട് പറഞ്ഞു. ആദ്യം ജസ്നയുടെ ബന്ധുവാണ് ഇയാളെന്നാണ് ഏവരും കരുതിയത്. പിന്നീട് തിരിച്ചറിയൽ രേഖ പരിശോധിച്ച പൊലീസിന് ആക്രമണം നടത്തിയത് രഘുനാഥൻ നായരാണെന്ന് വ്യക്തമായി. ജസ്നയ്ക്ക് നീതി കിട്ടുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്ന് ഇയാൾ പറയുന്നു. രഘുനാഥൻ നായർ പാന്റും ഷർട്ടും ഇട്ടാണ് പ്രതിഷേധവുമായി നിലയറപ്പിച്ചത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും.
കോട്ടയം എരുമേലി സ്വദേശിയാണ് രഘുനാഥൻ നായർ. ജസ്നാ കേസിൽ നിരവധി പരാതികൾ ഇയാൾ കൊടുത്തിരുന്നു. ഇതിലൊന്നും നടപടിയുണ്ടായില്ല. ജസ്നയുടെ വീട്ടിന് അടുത്താണ് ഇയാളുടേയും വീട്. ഹൈക്കോടതിക്ക് മുമ്പിൽ പെട്ടിക്കടയുണ്ട്. ഇവിടെയാണ് ഇയാൾ നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ജഡ്ജിയുടെ കാറിന് നേരെ പാഞ്ഞെടുത്തത്. കാർ ഹൈക്കോടതിയിൽ എത്തിച്ചു മാറ്റി ഇട്ടിരിക്കുകയാണ്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.
ഇതിൽ അനകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഈ കേസുകൾ പരിഗണിച്ച ബഞ്ചിൽ ഷെർസി ഉണ്ടായിരുന്നില്ല. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിക്കുന്നത് കേട്ടു കേൾവി ഇല്ലാത്ത നിലപാടാണ്. അതിശക്തമായ നിലപാട് അക്രമിക്കെതിരെ ഉണ്ടാകം.
മറുനാടന് മലയാളി ലേഖകന്.