- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്വാല ബഹറിൻ കുടുംബ സംഗമം നടത്തി; ഫ്രാൻസിസ് കൈതാരത്ത് പ്രസിഡന്റായി പുതിയ ഭരണസമിതി
ബഹറിനിൽ കല കായിക സാംസ്‌കാരിക , ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ സജീവമായി പ്രവർത്തിക്കുന്ന ജ്വാല ബഹറിൻ കുടുംബ സംഗമം ആദാരി പൂൾ ഗാർഡനിൽ ജ്വാല അംഗങ്ങളുടെയും , കുടുംബാംഗങ്ങളുടെയും മറ്റു ബഹ്റിനിൽ ഉള്ള സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വിപുലമായി ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ജ്വാല രൂപം കൊണ്ടത് 2015 ജൂൺ മാസത്തിൽ ആണ് .ജ്വാല തുടങ്ങിയ ദിവസം തന്നെ ജ്വാലയുടെയുംഅഭ്യുദയ കാംഷികളുടെയും സഹകരണത്തോടെ നാട്ടിൽ കരൾ ശസ്ത്രക്രിയക്കായി വിഷമിച്ചിരുന്ന ഒരു കുടുംബത്തെ സഹായിച്ചു കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് സഹായമെത്തിക്കാൻ ജ്വാലക്ക് കഴിഞ്ഞിട്ടുണ്ട്.അതോടൊപ്പം ബഹറിൻ disabled സൊസൈറ്റിക്ക് വീൽ ചെയർ നൽകുവാനും കഴിഞ്ഞു. കുടുംബസംഗമത്തോടനുബന്ധിച്ചു നടന്ന പൊതു ചടങ്ങിൽ ജ്വാല 2018 - 2019 വർഷത്തേക്ക് തിരഞ്ഞെടുത്ത ഭരണ സമിതിയുടെ പ്രവർത്തനോദ് ഘടനവും നടന്നു.സോമരാജൻ ടി യുടെ സ്വാഗത പ്രസം
ബഹറിനിൽ കല കായിക സാംസ്‌കാരിക , ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ സജീവമായി പ്രവർത്തിക്കുന്ന ജ്വാല ബഹറിൻ കുടുംബ സംഗമം ആദാരി പൂൾ ഗാർഡനിൽ ജ്വാല അംഗങ്ങളുടെയും , കുടുംബാംഗങ്ങളുടെയും മറ്റു ബഹ്റിനിൽ ഉള്ള സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വിപുലമായി ആഘോഷിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ജ്വാല രൂപം കൊണ്ടത് 2015 ജൂൺ മാസത്തിൽ ആണ് .ജ്വാല തുടങ്ങിയ ദിവസം തന്നെ ജ്വാലയുടെയുംഅഭ്യുദയ കാംഷികളുടെയും സഹകരണത്തോടെ നാട്ടിൽ കരൾ ശസ്ത്രക്രിയക്കായി വിഷമിച്ചിരുന്ന ഒരു കുടുംബത്തെ സഹായിച്ചു കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് സഹായമെത്തിക്കാൻ ജ്വാലക്ക് കഴിഞ്ഞിട്ടുണ്ട്.അതോടൊപ്പം ബഹറിൻ disabled സൊസൈറ്റിക്ക് വീൽ ചെയർ നൽകുവാനും കഴിഞ്ഞു.
കുടുംബസംഗമത്തോടനുബന്ധിച്ചു നടന്ന പൊതു ചടങ്ങിൽ ജ്വാല 2018 - 2019 വർഷത്തേക്ക് തിരഞ്ഞെടുത്ത ഭരണ സമിതിയുടെ പ്രവർത്തനോദ് ഘടനവും നടന്നു.സോമരാജൻ ടി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ജ്വാല പേട്രൺ .എം .പി .രഘുവിന്റെ അഭാവത്തിൽ വൈസ് പേട്രൺ ബാബു സുരേഷ് ജ്വാലയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചു സംസാരിച്ചു കൊണ്ട് കമ്മിറ്റി അംഗംങ്ങളെ ചുമതലയേൽപ്പിച്ചു.
ഫ്രാൻസിസ് കൈതാരത്ത് പ്രസിഡന്റ് , സോമരാജൻ ടി ജനറൽ സെക്രട്ടറി , നൗഷാദ് എം .ടി വൈസ് പ്രസിഡന്റ് , മനോഹരൻ പാവറട്ടി അസിസ്റ്റന്റ് സെക്രട്ടറി & കലാവിഭാഗം , എൽദോ പൗലോസ് ട്രഷറർ , വേണുഗോപാൽ ബി മെമ്പർഷിപ്പ് സെക്രട്ടറി എന്നിവരാണ് ചുമതലയേറ്റ പുതിയ ഭരണ സമിതി.
തുടർന്ന് ജ്വാലയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള ലഘു വിവരണം പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിലൂടെ അറിയിച്ചു . ചടങ്ങിൽ ബഹറിൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻരാജ് , ആക്ടിങ് ജനറൽ സെക്രട്ടറി ഗിരീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് ജ്വാലയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദഘാടനം ജ്വാല കോർ കമ്മറ്റി അംഗങ്ങളുടെയും ,സമാജം ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ രണ്ട് എയർ ടിക്കറ്റ് സമാജം നോർക്ക ചാരിറ്റി വിഭാഗത്തിലേക്കായി സമാജം ആക്ടിങ് പ്രസിഡന്റിന് കൈമാറി കൊണ്ട് നിർവഹിച്ചു
ജ്വാലയുടെ കലാകാരന്മാരായ ഗോപി നമ്പ്യാർ , സജിമാസ്റ്റർ ,പവിത്രൻ , മുരളി തിരുനാവായ , സജീവ് ലാൽ , ജെയിൻ ,സിജില രഞ്ജു ,ഷീജ നടരാജൻ ,ദുർഗ , ജ്യോതി , എന്നിവരുടെ കരോക്കെ ഗാനമേളയും , ആദിത്യ വിനയൻ ,അർത്ഥന വിനയൻ ,എന്നിവരുടെ സിനിമാറ്റിക് നൃത്തവും , ചാക്യാരായി വന്ന സനൽകുമാർ ചാലക്കുടിയും , ബിനോജ് പാവറട്ടി യും എല്ലാവരും ഒത്തുചേർന്നു അവതരിപ്പിച്ച കലാപരിപാടികൾ കുടുംബസംഗത്തിനു കൂടുതൽ മികവേറി. വിജിന സന്തോഷ് അവതരികയായി ചടങ്ങുകൾ നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് .നൗഷാദിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു .