- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പ്രസംഗിച്ചതിനേക്കാൾ നന്നായി ജ്യോതി പ്രസംഗിച്ചെന്ന് സോണിയ; ട്രോളിങ്ങിനിടയിൽ കാണാതെ പോവരുതാത്ത സോണിയാ ഗാന്ധിയുടെ പ്രസംഗം തൽസമയം മലയാളത്തിലാക്കി ഏല്ലാവരേയും അമ്പരിപ്പിച്ച ടെക്കി വനിതയുടെ കഥ
ന്യൂഡൽഹി: വികാര നിർഭരമായിരുന്നു സോണിയാ ഗാന്ധിയുടെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയ ഹൃദയത്തിന്റെ ഭാഷയിൽ മറുപടി പറഞ്ഞപ്പോൾ സദസ്സാകെ ഇളകി മറിഞ്ഞു. കൈയടികൾ എങ്ങും ഉയർന്നു. പക്ഷേ ഇതിന് സോണിയ അഭിനന്ദിക്കുന്നത് ജ്യോതി വിജയകുമാറിനെയാണ്. മലയാളത്തിലെ ജ്യോതിയുടെ പരിഭാഷയാണ് തന്റെ പ്രസംഗത്തെ ഹിറ്റാക്കിയതെന്ന് സോണിയ കരുതുന്നു. പരിഭാഷകരുടെ അബദ്ധങ്ങൾ ട്രോളുകളാകുന്ന സമയത്താണ് ജ്യോതിയുടെ പരിഭാഷയ്ക്ക് സോണിയ തന്നെ അഭിനന്ദനവുമായെത്തുന്നത്. തന്റെ പ്രസംഗത്തേക്കാൾ ജ്യോതിയുടെ പിരഭാഷ നന്നായി എന്നാണ് അഭിനന്ദനമെത്തിയത്. ടെക്‌നോപാർക്കിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പ്രവർത്തിക്കുന്ന ജ്യോതിക്ക് തീർത്തും അഭിമാനകരമായ നിമിഷമാണ് സോണിയയുടെ അഭിനന്ദനം സമ്മാനിച്ചത്. അങ്ങനെ കേരളത്തിലെ പരിഭാഷകർക്കിടയിലെ താരമായി ഈ കോൺഗ്രസുകാരി മാറുകയാണ്. വി എം സുധീരനാണ് ജ്യോതി വിജയകുമാറിനോട് സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ
ന്യൂഡൽഹി: വികാര നിർഭരമായിരുന്നു സോണിയാ ഗാന്ധിയുടെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയ ഹൃദയത്തിന്റെ ഭാഷയിൽ മറുപടി പറഞ്ഞപ്പോൾ സദസ്സാകെ ഇളകി മറിഞ്ഞു. കൈയടികൾ എങ്ങും ഉയർന്നു. പക്ഷേ ഇതിന് സോണിയ അഭിനന്ദിക്കുന്നത് ജ്യോതി വിജയകുമാറിനെയാണ്. മലയാളത്തിലെ ജ്യോതിയുടെ പരിഭാഷയാണ് തന്റെ പ്രസംഗത്തെ ഹിറ്റാക്കിയതെന്ന് സോണിയ കരുതുന്നു.
പരിഭാഷകരുടെ അബദ്ധങ്ങൾ ട്രോളുകളാകുന്ന സമയത്താണ് ജ്യോതിയുടെ പരിഭാഷയ്ക്ക് സോണിയ തന്നെ അഭിനന്ദനവുമായെത്തുന്നത്. തന്റെ പ്രസംഗത്തേക്കാൾ ജ്യോതിയുടെ പിരഭാഷ നന്നായി എന്നാണ് അഭിനന്ദനമെത്തിയത്. ടെക്‌നോപാർക്കിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പ്രവർത്തിക്കുന്ന ജ്യോതിക്ക് തീർത്തും അഭിമാനകരമായ നിമിഷമാണ് സോണിയയുടെ അഭിനന്ദനം സമ്മാനിച്ചത്. അങ്ങനെ കേരളത്തിലെ പരിഭാഷകർക്കിടയിലെ താരമായി ഈ കോൺഗ്രസുകാരി മാറുകയാണ്.
വി എം സുധീരനാണ് ജ്യോതി വിജയകുമാറിനോട് സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതിയായിരുന്നു. അതിന് മുമ്പ് 2011ലും തന്റെ സ്വന്തം സ്ഥലമായ ചെങ്ങന്നൂരിൽ ജ്യോതിയായിരുന്നു രാഹുലിന്റെ പ്രസംഗം മൊഴിമാറ്റിയത്. ഇത് ശ്രദ്ധിക്കപ്പെട്ടുകയും ചെയ്തു. അതുകൊണ്ടാണ് തിരുവനന്തപുരത്തെ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ജ്യോതിയെ കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടത്.
ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേൾസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. അന്ന് മലയാളത്തിൽ നേടിയ അടിത്തറയാണ് ഈ ടെക്കിക്ക് തുണയാകുന്നത്. പഠനത്തിന് ശേഷം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്‌നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാൽ തന്റെ കർമ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയർപേഴ്‌സണുമായിരുന്നു. 1999ലായിരുന്നു ഇത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നിയമ ബിരുദവും നേടി.
ആലപ്പുഴ ഡിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയായ ഡി വിജയകുമാറിന്റെ മകളാണ് ജ്യോതി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആർ പാരിയാണ് ഭർത്താവ്. നാല് വയസ്സുള്ള മകനുമുമ്ട്. ദുരദർശനത്തിൽ സാമുഹ്യപാഠമെന്ന പരിപാടിയുടെ അവതാരകയായും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.