- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽക്ക് സ്മിതയുടെ മുൻഗാമി; എൺപതുകളിൽ തെന്നിന്ത്യൻ ആരാധകരുടെ സ്വപ്ന റാണി; അന്തരിച്ചത് മാദക റോളുകളിലും ഐറ്റം ഡാൻസിലും തിളങ്ങിയ നടി
ചെന്നൈ: അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ചലച്ചിത്രലോകത്ത് തിളങ്ങിയ മുൻകാലനടി ജ്യോതിലക്ഷ്മി (68) അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ചെന്നൈ ടി.നഗർ രാമ സ്ട്രീറ്റിലെ വീട്ടിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നന്നായി അഭിനയിക്കാനറിയാമായിരുന്നിട്ടും സിനിമയിൽ 'ഐറ്റം ഡാൻസർ' എന്ന ഗണത്തിലായിരുന്നു ജ്യോതിലക്ഷ്മി താരമായത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, മുന്മുഖ്യമന്ത്രി എം.ജി.ആർ., ആന്ധ്ര മുന്മുഖ്യമന്ത്രി എൻ.ടി. രാമറാവു തുടങ്ങിയവരുടെ കൂടെ ശ്രദ്ധേയവേഷങ്ങളിൽ അഭിനയിച്ചു. എം.ജി.ആർ. നായകനായ 'പെരിയ ഇടത്തെ പെൺ' (1963) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. എം ടി. വാസുദേവൻനായരുടെ രചനയിൽ എ. വിൻസന്റ് സംവിധാനംചെയ്ത 'മുറപ്പെണ്ണ്' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1968ൽ നാഗേഷും മുത്തുരാമനും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച 'പൂവും പൊട്ടും' എന്ന ചിത്രത്തിൽ നാ
ചെന്നൈ: അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ചലച്ചിത്രലോകത്ത് തിളങ്ങിയ മുൻകാലനടി ജ്യോതിലക്ഷ്മി (68) അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ചെന്നൈ ടി.നഗർ രാമ സ്ട്രീറ്റിലെ വീട്ടിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നന്നായി അഭിനയിക്കാനറിയാമായിരുന്നിട്ടും സിനിമയിൽ 'ഐറ്റം ഡാൻസർ' എന്ന ഗണത്തിലായിരുന്നു ജ്യോതിലക്ഷ്മി താരമായത്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, മുന്മുഖ്യമന്ത്രി എം.ജി.ആർ., ആന്ധ്ര മുന്മുഖ്യമന്ത്രി എൻ.ടി. രാമറാവു തുടങ്ങിയവരുടെ കൂടെ ശ്രദ്ധേയവേഷങ്ങളിൽ അഭിനയിച്ചു. എം.ജി.ആർ. നായകനായ 'പെരിയ ഇടത്തെ പെൺ' (1963) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. എം ടി. വാസുദേവൻനായരുടെ രചനയിൽ എ. വിൻസന്റ് സംവിധാനംചെയ്ത 'മുറപ്പെണ്ണ്' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1968ൽ നാഗേഷും മുത്തുരാമനും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച 'പൂവും പൊട്ടും' എന്ന ചിത്രത്തിൽ നായികയായി. ചെറുപ്പത്തിൽത്തന്നെ നൃത്തം പഠിച്ച ജ്യോതിലക്ഷ്മിക്ക് സിനിമയിൽ മികച്ച വേഷങ്ങളെക്കാൾ നൃത്തപ്രകടനത്തിനാണ് കൂടുതൽ അവസരംലഭിച്ചത്. ജ്യോതിലക്ഷ്മിയും സഹോദരി ജയമാലിനിയും എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നർത്തകരായി തിളങ്ങിയവരാണ്.
എ. വിൻസെന്റ് സംവിധാനംചെയ്ത മുറപ്പെണ്ണിലും എം.ജി.ആർ. നായകനായ പെരിയിടത്ത് പെണ്ണിലും മികച്ച വേഷങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് ഒതുങ്ങിക്കൂടേണ്ടിവന്നത് ഐറ്റം ഡാൻസുകളിലും ഗ്ലാമർ വേഷങ്ങളിലുമായിരുന്നു സിനിമയിൽ നിറഞ്ഞത്. പ്രശസ്തിയിലുപരി സിനിമയെ ഉപജീവനമാർഗമായിക്കണ്ട ജ്യോതിലക്ഷ്മിക്കു മുന്നിൽ ഐറ്റം ഡാൻസും മാദകരംഗങ്ങളും പുതു വഴി തുറന്നു. ജ്യോതിലക്ഷ്മിയുടെ മാദകനൃത്തം കാണാൻവേണ്ടി ഒരു കാലഘട്ടം തിയേറ്ററുകളിൽ നിറഞ്ഞു. ജ്യോതിലക്ഷ്മിയും സഹോദരി ജയമാലിനിയും അനുരാധയും പിന്നീട് സിൽക്ക് സ്മിതയുമായിരുന്നു തെന്നിന്ത്യൻ സിനിമയിലെ മാദകറാണികളായി അറിയപ്പെട്ടിരുന്നത്. 1970കളുടെ അവസാനഘട്ടത്തിലും 1980കളിലും തെന്നിന്ത്യൻ സിനിമയിൽ ഐറ്റം ഡാൻസുകൾക്ക് പുതുഭാവം നൽകി ജ്യോതിലക്ഷ്മി.
മലയാളത്തിൽ കുഞ്ഞാലി മരയ്ക്കാർ, നഗരമേ നന്ദി, ഇൻസ്‌പെക്ടർ, കൊടുങ്ങല്ലൂരമ്മ, ആലിബാബയും നാല്പത്തൊന്ന് കള്ളന്മാരും, മനുഷ്യമൃഗം, തടവറ, നായാട്ട്, ദ്വന്ദയുദ്ധം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ തലൈവൻ, മുത്തു, മറുമലർച്ചി, സേതു, ജഗന്മോഹിനി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധപിടിച്ചുപറ്റി. ഹിന്ദിയിൽ നയീ രോഷ്‌നി, പിസ്റ്റോൾ വാലി, നാഗമണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ് സിനിമയിലെ മുൻ ഛായാഗ്രാഹകൻ സായ്!പ്രസാദാണ് ഭർത്താവ്. ഏക മകൾ ജ്യോതി മീന മലയാളം ഉൾപ്പെടെ വിവിധ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടി.നഗർ കണ്ണമ്മാപ്പേട്ട ശ്മശാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് ശവസംസ്‌കാരം നടന്നു.
എൺപതുകളിൽ ഐറ്റം ഡാൻസുകൾ ചിത്രത്തിന്റെ വിജയത്തിന് പ്രധാന ഘടകമായിരുന്നു. അതുകൊണ്ടുതന്നെ ജ്യോതിലക്ഷ്മിയെപ്പോലുള്ള നടികൾക്ക് എന്നും തിരക്കോടു തിരക്കായിരുന്നു. മുറപ്പെണ്ണിൽ മികച്ചവേഷം ലഭിച്ചിട്ടും പിന്നീടങ്ങോട്ട് മലയാളസിനിമ ജ്യോതിലക്ഷ്മി എന്ന നടിയെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. സിനിമയിലേക്ക് അവർ ഒട്ടേറെപ്പേരെ കൈപിടിച്ചുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, പിന്നീട് പലരും അവരെ തഴഞ്ഞു. പക്ഷേ, ആരോടും ശത്രുതാമനോഭാവം പുലർത്താതെ അവർ സ്വയം ഉൾവലിയുകയായിരുന്നു. മകൾ ജ്യോതിമീന സിനിമയിൽ അഭിനയിക്കാനെത്തിയെങ്കിലും അവരെ കാത്തിരുന്നതും ഗ്ലാമർ വേഷങ്ങളും ഐറ്റം ഡാൻസുകളുമായിരുന്നു.
നാലുമാസക്കാലമായി രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ജ്യോതിലക്ഷ്മി. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ തളർച്ചയും ശരീരവേദനയുമായിരുന്നു തുടക്കമെന്നും മരണമടുത്തെന്ന് അവർ പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.അഭിനേതാക്കളായ ഷീല, ശിവകുമാർ, കാർത്തി, അനുരാധ, ഷക്കീല, അംബിക, കോവൈ സരള, നാസർ തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധിപേർ ടി.നഗറിലെ വസതിയിലെത്തി ജ്യോതിലക്ഷ്മിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.