- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 വർഷമായി നീണ്ട സിന്ധ്യ കുടുംബത്തിലെ സ്വത്ത് തർക്കം അവസാനിക്കുന്നു; തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാർക്കി മാതൃക കാട്ടാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ; ഒരു ലക്ഷം കോടി രൂപയുടെ സ്വത്തിന്റെ പേരിലായിരുന്നു തർക്കം
ഭോപ്പാൽ: അങ്ങനെ 26 വർഷം നീണ്ട ആ തർക്കത്തിന് പരിഹാരമാകുന്നു. ഒരു ലക്ഷം കോടി രുപയുടെ സിന്ധ്യ കുടുംബത്തിലായിരുന്നു തർക്കം നടന്നിരുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അമ്മായിമാരും തമ്മിലായിരുന്നു കേസ്. അമ്മായിമാരായ വസുന്ധര രാജെയും, യശോധര രാജെയും ഇന്ന് ബിജെപിയുടെ പ്രമുഖ നേതാക്കളാണ്. കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു ജ്യോതിരാദിത്യ സിന്ധ്യ അറിയച്ചതോടെയാണ് കേസിന് പരിഹാരമാകുന്നത്. അച്ഛന്റെ പെങ്ങന്മാരുമായുള്ള സ്വത്തു കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയർ സെഷൻസ് കോടതിയെ അറിയിച്ചു. ഒരു ലക്ഷം കോടി രൂപയുടെ സ്വത്തിന് 26 കൊല്ലമായി നടക്കുന്ന കേസാണ് ഒത്തുതീർക്കാമെന്നു സമ്മതിച്ചിരിക്കുന്നത്. സിന്ധ്യ രാജവംശത്തിലെ അംഗങ്ങളോട് സ്വത്തുകേസ് ഒത്തുതീർപ്പാക്കി സമൂഹത്തിനു മാതൃക കാട്ടാൻ ഗ്വാളിയർ സെഷൻസ് കോടതി ജഡ്ജി സച്ചിൻ ശർമ ഈയിടെ നിർദേശിച്ചിരുന്നു. ഗ്വാളിയർ രാജവംശത്തിന്റെ പിൻതുടർച്ചാവകാശ നിയമപ്രകാരം, താനാണു മുഴുവൻ സ്വത്തിന്റെയും
ഭോപ്പാൽ: അങ്ങനെ 26 വർഷം നീണ്ട ആ തർക്കത്തിന് പരിഹാരമാകുന്നു. ഒരു ലക്ഷം കോടി രുപയുടെ സിന്ധ്യ കുടുംബത്തിലായിരുന്നു തർക്കം നടന്നിരുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അമ്മായിമാരും തമ്മിലായിരുന്നു കേസ്. അമ്മായിമാരായ വസുന്ധര രാജെയും, യശോധര രാജെയും ഇന്ന് ബിജെപിയുടെ പ്രമുഖ നേതാക്കളാണ്. കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു ജ്യോതിരാദിത്യ സിന്ധ്യ അറിയച്ചതോടെയാണ് കേസിന് പരിഹാരമാകുന്നത്.
അച്ഛന്റെ പെങ്ങന്മാരുമായുള്ള സ്വത്തു കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയർ സെഷൻസ് കോടതിയെ അറിയിച്ചു. ഒരു ലക്ഷം കോടി രൂപയുടെ സ്വത്തിന് 26 കൊല്ലമായി നടക്കുന്ന കേസാണ് ഒത്തുതീർക്കാമെന്നു സമ്മതിച്ചിരിക്കുന്നത്.
സിന്ധ്യ രാജവംശത്തിലെ അംഗങ്ങളോട് സ്വത്തുകേസ് ഒത്തുതീർപ്പാക്കി സമൂഹത്തിനു മാതൃക കാട്ടാൻ ഗ്വാളിയർ സെഷൻസ് കോടതി ജഡ്ജി സച്ചിൻ ശർമ ഈയിടെ നിർദേശിച്ചിരുന്നു.
ഗ്വാളിയർ രാജവംശത്തിന്റെ പിൻതുടർച്ചാവകാശ നിയമപ്രകാരം, താനാണു മുഴുവൻ സ്വത്തിന്റെയും അവകാശിയെന്നു വാദിച്ച് രാജവംശത്തിലെ ഇപ്പോഴത്തെ 'തലവൻ' ജ്യോതിരാദിത്യ സിന്ധ്യയാണു രണ്ട് അമ്മായിമാരായ വസുന്ധര രാജെ, യശോധര രാജെ എന്നിവർക്കെതിരെ 26 വർഷം മുൻപു കേസു കൊടുത്തത്. ഇതിൽ വസുന്ധര രാജെ രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയും യശോധര രാജെ മധ്യപ്രദേശിലെ ബിജെപി മന്ത്രിയുമാണ്.
ജ്യോതിരാദിത്യയുടെ അമ്മൂമ്മയും ബിജെപിയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ രാജമാതാ വിജയരാജ സിന്ധ്യ മകൻ കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ട് അവർ സ്വത്തെല്ലാം മകനു പകരം മൂന്നു പെൺമക്കൾക്കായി നൽകുകയായിരുന്നു. ജ്യോതിരാദിത്യ ഇതിനെതിരെയാണു കോടതി കയറിയത്.