- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികളുടെ മക്കളെ സർക്കാർ പറഞ്ഞുപറ്റിച്ചു; ജ്യോതിർഗമയ ലാപ്‌ടോപ്പ് പദ്ധതി പെരുവഴിയിലായി; ഒരു കുട്ടിക്ക് പോലും പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല; ഈ വാഗ്ദാനവും വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നുവോ?
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ് നൽകുന്ന ജ്യോതിർ?ഗമയ പദ്ധതി പെരുവഴിയിലായി. ഒരു കുട്ടിക്ക് പോലും ലാപ്‌ടോപ്പ് നൽകാതെയാണ് പദ്ധതി അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഒരു കുട്ടിക്ക് പോലും ലാപ്‌ടോപ്പ് വാങ്ങി നൽകാൻ ഫിഷറീസ് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതിയെന്നൊക്കെയായിരുന്നു സർക്കാരിന്റെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത 4.71 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങാനുള്ള വിദ്യാകിരണം പദ്ധതി പൊളിഞ്ഞതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ് നൽകുന്ന ജ്യോതിർ?ഗമയ പദ്ധതിയും റദ്ദാക്കിയത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫിഷറീസ് വകുപ്പ് ആദ്യഘട്ടമായി 2000 ലാപ്‌ടോപ്പ് നൽകുന്നതിന് വിളിച്ച ടെൻഡർ ഈ വർഷം ജനുവരിയിൽ റദ്ദാക്കിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സാമുഹ്യ ഉന്നമനത്തിനുള്ള തീരോന്നദി പദ്ധതിക്കായി അനുവ?ദിച്ച തുകയിൽ ചെലവാക്കാൻ കഴിയാതിരുന്ന 3.28 കോടി രൂപയ്ക്ക് 2000 ലാപ്‌ടോപ്പ് വാങ്ങാനായിരുന്നു തീരുമാനം. ധനവകുപ്പിന്റെയും, പ്ലാനിം?ഗ് ബോർഡിന്റെയും അനുമതി ലഭിക്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.
മത്സ്യത്തൊഴിലാളി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ മക്കളിൽ പത്താം ക്ലാസിൽ പഠിക്കുന്നവർക്കാണ് ലാപ്‌ടോപ്പ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിനായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് പട്ടിക തയ്യാറാക്കാൻ ജില്ലാ തലത്തിൽ നിർദ്ദേശിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതി റദ്ദാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ വോട്ടറന്മാരെ സ്വാധീനിക്കുന്നതിനുള്ള ഒരു പൊടിക്കൈ മാത്രമായിരുന്നു ജ്യോതിർഗമയ ലാപ്‌ടോപ്പ് പദ്ധതി. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി തുടർഭരണം ഉറപ്പാക്കിയതോടെ ജ്യോതിർ?ഗമയ പദ്ധതി അറബിക്കടലിലെറിഞ്ഞു.
പുതിയ അധ്യായന വർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ കുട്ടികൾക്ക് സർക്കാർ വാ?ഗ്ദാനം ചെയ്ത ലാപ്‌ടോപ്പ് കിട്ടാനുള്ള യാതൊരു സാധ്യതയുമില്ല,. ഇനി അഥവാ ടെൻഡർ വിളിച്ച് ലാപ്‌ടോപ്പ് വാങ്ങിയാലും
ഈ അധ്യായന വർഷം ലഭിക്കുമെന്ന യാതൊരുറപ്പുമില്ല. പാവപ്പെട്ടവരുടെ കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച എല്ലാ ലാപ്‌ടോപ്പ് പദ്ധതികളും ഇതേപോലെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയില്ല കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് മേനിനടിക്കുമ്പോഴാണ് ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുകയും അവ ഉപേക്ഷിക്കുകയും ചെയ്യുന്നത്.
ഡിജിറ്റൽ പഠനത്തിന് സഹായകരമാകുന്ന വിദ്യാശ്രീ പദ്ധതി പ്രകാരം സ്‌കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ ഉടമസ്ഥതയിൽ നിർമ്മിച്ചുനൽകിയ കോക്കോണിക്‌സ് ലാപ്‌ടോപ്പുകളും സമ്പുർണ പരാജയമായിരുന്നു. വിദ്യാശ്രീ പദ്ധതിയിലൂടെ 2150 ലാപ്‌ടോപ്പുകളാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാശ്രീ പ?ദ്ധതിപ്രകാരം നൽകിയത്. ഈ മുഴുവൻ ലാപ്‌ടോപ്പുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ കുട്ടികൾ അവ തിരിച്ചേൽപ്പിച്ചതും സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പുകളെന്നായിരുന്നു കോക്കോണിക്‌സിനെക്കുറിച്ച് സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ ലാപ്‌ടോപ്പുകൾ പ്രവർത്തനക്ഷമതയിൽ സമ്പൂർണപരാജയമായിരുന്നു. സർക്കാർ വകുപ്പുകളിൽ ഇവ വാങ്ങിഉപയോ?ഗിക്കുമെന്ന് ഐടി വകുപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും മന്ത്രിമാരോ, വകുപ്പ് മേധാവികളോ കോക്കോണിക്‌സ് വാങ്ങാൻ തയ്യാറായില്ല.