- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളർത്തിയ അച്ഛന് താങ്ങാവാൻ പോലും കഴിഞ്ഞില്ല; ആഗ്രഹങ്ങൾക്കനുസരിച്ച് തന്റെ പെന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല; ചൊക്ലിയിൽ കുഞ്ഞിനോടൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കണ്ണൂർ: ചൊക്‌ളിയിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം അയൽ വീട്ടിലെ കിണറ്റിൽ ചാടി മരിച്ച യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലിസ് കണ്ടെത്തി. ചൊക്‌ളി സിഐ ഷാജുവിന്റെ നേതൃത്വത്തിൽ ഇവർ താമസിക്കുന്ന ഭർതൃ വീട്ടിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് 13 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളർത്തിയ അച്ഛന് താങ്ങാവാൻ പോലും കഴിഞ്ഞില്ല. ജോലി കിട്ടി ആദ്യ ശമ്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹം പോലും പൂവണിഞ്ഞില്ല. ആഗ്രഹങ്ങൾക്കനുസരിച്ച് തന്റെ പെന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല. അതുകൊണ്ടു ജീവിതം അവസാനിപ്പിക്കുകയാണ്.
ചൊക്‌ളി താഴെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദി ന്റെ ഭാര്യ ജ്യോത്സന (27)യഴുതിയ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണ്ടിത് ഏക മകൻ ദ്രുവിന്റെയും ജ്യോത്സനയുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച്ച പുലർച്ചെ ആറു മണിക്കാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
ഒരേ സ്‌കുളിൽ പഠിച്ച നിവേദും ജ്യോത്സനയും എട്ടാം ക്‌ളാസ് മുതൽ പ്രണയത്തിലായിരുന്നു. ഇതിനു ശേഷമാണ് മൂന്ന് വർഷം മുൻപ് ഇരുവരും വിവാഹിതരായത് ഇലക്ട്രീഷ്യനാണ് നിവേദ് മരിക്കുന്നതിന്റെ തലേന്ന് പോലും ജ്യോത്സന ആഹ്‌ളാദവതിയായിരുന്നുവെന്നുവെന്നും കുടുംബപരമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു.
ഭർത്താവിനെ കുറിച്ചും ഭർതൃമാതാപിതാകളെ കുറിച്ചും ഏറെ സ്‌നേഹ വായ്പയോടെയാണ് ജ്യോത്സന തന്റെ ആത്മഹത്യാ കുറിപ്പിൽ വിവരിക്കുന്നത്. മകൻ ഭക്ഷണം കഴിക്കാത്തതും ചെവിവേദനയും പ്രസരിപ്പില്ലായ്മയും ഉൾപ്പെടെ വിവരിക്കുന്ന കത്തിൽ താനും മകനും പ്രിയ ഭർത്താവിന് ബാധ്യതയാകുമോയെന്ന ആശങ്കയും പങ്കു വയ്ക്കുന്നുണ്ട്. ഭർത്താവിനോട് വേറെ വിവാഹം കഴിക്കാനുള്ള ഉപദേശവും വേറെ നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും ഇവർ നൽകുന്നുണ്ട്.
പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജ്യോത്സന പരീക്ഷയ്ക്ക് പഠിക്കുന്ന നോട്ടുപുസ്തകത്തിലാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്. ചൊക്‌ളി സിഐ ഷാജുവിന്റെ നേതൃത്വത്തിലാണ് ഇതു കണ്ടെത്തിയത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഭാര്യയും കുഞ്ഞും മരിച്ചതിലുള്ള ആഘാതം കാരണം അവശ നിലയിലായ നിവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്