- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എ റഹ്മാൻ ഒത്ത് തീർപ്പിന് വഴങ്ങാത്ത സമരനായകൻ; കെ.എ റഹ്മാനെ അനുസ്മരിച്ച് റിയാദിലെ വാഴക്കാട് സാംസ്‌കാരിക വേദി
റിയാദ് : ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് വേണ്ടി സ്വജീവൻ കൊണ്ട് ഒത്ത് തീർപ്പില്ലാത്ത സമരത്തിന് നേതൃത്വം നൽകിയ പോരാളിയായിരുന്നു കെ.എ റഹ്മാനെന്ന് അനുസ്മരണസെമിനാർ. പരിസ്ഥിതി പ്രവർത്തകനും മാവൂർ ഗ്വാളിയർ റയോൺസ് സമരനായകനും, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടു മായിരുന്ന കെ.എ റഹ്മാനെ അനുസ്മരിച്ച് റിയാദിലെ വാഴക്കാട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച സെമിനാർ നൗഫൽ പാലക്കാടൻ ഉത്ഘാടനം ചെയ്തു. രാജ്യസ്‌നേഹത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ തമ്മിൽ തല്ലാനും നാട് കടത്താനും തയ്യാറാകുന്ന പുതിയ കാലത്ത് മനുഷ്യ സ്‌നേഹത്തിന് വേണ്ടി നില കൊണ്ട കെ.എ റഹ്മാൻ തലമുറകളുടെ മനസ്സിൽ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശകീബ് കൊളക്കാടൻ മുഖ്യപ്രഭാഷണം നടത്തി. ശീതി തികരിച്ച ഹോട്ടൽ മുറികളിലിരുന്ന് സമരത്തെ നയിക്കുന്ന അഭിനവ സമര നായകന്മാർ കെ.എ റഹ്മാനെ മാത്രകയാക്കണമെന്നും, സഹജീവികളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജീഒരു പുരുഷായുസ്സ് മുഴുവൻ സമരം ചെയ്ത മനുഷ്യസ്‌നേഹിയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണാനന്തര ബഹുമതി നൽകി ആദരിക്കണമെന്നും അദ്ദേഹം അഭി
റിയാദ് : ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് വേണ്ടി സ്വജീവൻ കൊണ്ട് ഒത്ത് തീർപ്പില്ലാത്ത സമരത്തിന് നേതൃത്വം നൽകിയ പോരാളിയായിരുന്നു കെ.എ റഹ്മാനെന്ന് അനുസ്മരണസെമിനാർ. പരിസ്ഥിതി പ്രവർത്തകനും മാവൂർ ഗ്വാളിയർ റയോൺസ് സമരനായകനും, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടു മായിരുന്ന കെ.എ റഹ്മാനെ അനുസ്മരിച്ച് റിയാദിലെ വാഴക്കാട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച സെമിനാർ നൗഫൽ പാലക്കാടൻ ഉത്ഘാടനം ചെയ്തു.
രാജ്യസ്‌നേഹത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ തമ്മിൽ തല്ലാനും നാട് കടത്താനും തയ്യാറാകുന്ന പുതിയ കാലത്ത് മനുഷ്യ സ്‌നേഹത്തിന് വേണ്ടി നില കൊണ്ട കെ.എ റഹ്മാൻ തലമുറകളുടെ മനസ്സിൽ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശകീബ് കൊളക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
ശീതി തികരിച്ച ഹോട്ടൽ മുറികളിലിരുന്ന് സമരത്തെ നയിക്കുന്ന അഭിനവ സമര നായകന്മാർ കെ.എ റഹ്മാനെ മാത്രകയാക്കണമെന്നും, സഹജീവികളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജീഒരു പുരുഷായുസ്സ് മുഴുവൻ സമരം ചെയ്ത മനുഷ്യസ്‌നേഹിയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണാനന്തര ബഹുമതി നൽകി ആദരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മുനീർ മാട്ടത്തൊടി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ട് സലീം, സെക്‌റട്ടറിവഹീദ് വാഴക്കാട്.റഷീദ് മുണ്ടുമുഴി , വൈസ് പ്രസിഡണ്ട് അൻസർ വാഴക്കാട് ,പി.ടി റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജനറൽ സെക്കട്ടറി കബീർ കെ.എം സ്വാഗതവും ട്രഷറർബഷീർ പുള്ളിശീരി നന്ദിയും പറഞ്ഞു,ഷറഫു ചിങ്ങംകുളം, അസീസ് മൂലയിൽ,അർഷിദ് ചിറ്റൻ,അനീസ് വട്ടപ്പാറ,മെഹബൂബ് ചിങ്ങംകുളം,കെ.സി മുഹമ്മദ് അലി ഖാദർ കോലോത്തുംകടവ്,ഷബീർ ബാവ കക്കുടുംബൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.