- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി അധികാരമേറ്റാൽ ജയിലിൽ അടക്കുമെന്ന് സൈബർ സഖാക്കൾ പറഞ്ഞവരൊക്കെ പുഷ്പം പോലെ കുറ്റവിമുക്തരാകുന്നു; ബാർ കോഴ കേസിൽ പ്രതി ചേർക്കപ്പെട്ട കെ എം മാണിക്ക് പിന്നാലെ കെ ബാബുവും ഉടൻ നിരപരാധിയായി വിധിക്കപ്പെടും; ബിനാമിയെന്ന് പറഞ്ഞ് ബാബുറാം നിരപരാധിയെന്ന് വിജിലൻസ്
കൊച്ചി : ബാർ കോഴയും സോളാറുമായിരുന്നു അധികാരത്തിലേക്ക് പിണറായി വിജയന് സുരക്ഷിത വഴിയൊരുക്കിയത്. അഴിമതിക്കാരെല്ലാം അഴിക്കുള്ളിലാകുമെന്ന് സൈബർ സഖാക്കളും വീരവാദം മുഴക്കി. എന്നാൽ ബാർ കോഴയിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനാണ് നീക്കം. അതിനിടെ ബാർ കോഴയിൽ പെട്ട് തൃപ്പുണ്ണിത്തുറയിൽ തോറ്റ കെ ബാബുവിനേയും വിജിലൻസ് വെറുതെ വിടുമെന്നാണ് സൂചന. ഇതിനുള്ള നീക്കങ്ങൾ സജീവമായി കഴിഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട ബാബുറാമിനെ ഒഴിവാക്കി വിജിലൻസ് റിപ്പോർട്ട്. ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നു വിജിലൻസ് ഇന്നലെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നാണു റിപ്പോർട്ട്. ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറി.തനിക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലാണു വിജിലൻസ് പുതിയ റിപ്പോർട്ട് ഫയൽ ചെ
കൊച്ചി : ബാർ കോഴയും സോളാറുമായിരുന്നു അധികാരത്തിലേക്ക് പിണറായി വിജയന് സുരക്ഷിത വഴിയൊരുക്കിയത്. അഴിമതിക്കാരെല്ലാം അഴിക്കുള്ളിലാകുമെന്ന് സൈബർ സഖാക്കളും വീരവാദം മുഴക്കി. എന്നാൽ ബാർ കോഴയിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനാണ് നീക്കം. അതിനിടെ ബാർ കോഴയിൽ പെട്ട് തൃപ്പുണ്ണിത്തുറയിൽ തോറ്റ കെ ബാബുവിനേയും വിജിലൻസ് വെറുതെ വിടുമെന്നാണ് സൂചന. ഇതിനുള്ള നീക്കങ്ങൾ സജീവമായി കഴിഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട ബാബുറാമിനെ ഒഴിവാക്കി വിജിലൻസ് റിപ്പോർട്ട്. ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നു വിജിലൻസ് ഇന്നലെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നാണു റിപ്പോർട്ട്. ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറി.
തനിക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലാണു വിജിലൻസ് പുതിയ റിപ്പോർട്ട് ഫയൽ ചെയ്തത്.
കേസിൽ കെ. ബാബു ഒന്നാം പ്രതിയും ബാബുറാം രണ്ടാംപ്രതിയും മോഹനൻ മൂന്നാം പ്രതിയുമാണ്. ബാബുറാമിന്റെ സ്വത്തുക്കൾ കെ. ബാബുവിന്റെ സഹായത്തോടെയാണു സമ്പാദിച്ചതെന്നതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ബാബുറാം കേസിൽനിന്ന് ഒഴിവാക്കപ്പെടുന്ന മുറയ്ക്ക്, ഇതേ ആവശ്യവുമായി ബാബുവും മോഹനനും കോടതിയെ സമീപിച്ചേക്കുമെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഈ കേസ് തന്നെ അപ്രസക്തമാകും. ഇതിനുള്ള ചരടുവലികളാണ് നടക്കുന്നത്.
എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്പെഷൽ സെൽ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഭൂമി ഇടപാടുകൾക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലൻസിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്ന കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്. കോടികളുടെ സ്വത്തുക്കൾ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടാണിപ്പോൾ വിജിലൻസ് തിരുത്തുന്നത്.
ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു.