- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടുകാരനായ ഞാൻ പൊതുവിൽ....എന്ന പദമാണ് ഉപയോഗിക്കാറുള്ളത്; ബട്ടക്സ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥങ്ങൾ ഡിക്ഷ്ണറിയിൽ തിരഞ്ഞ് ക്ഷീണിച്ച് നെന്മാറ എംഎൽഎ കെ.ബാബു; പ്രസംഗം വെളുപ്പിക്കാൻ ഇട്ട പോസ്റ്റും പുലിവാലായി; സ്ത്രീവിരുദ്ധ പോസ്റ്റ് മുക്കി എംഎൽഎ
പാലക്കാട്: കോൺഗ്രസിന്റെ വനിതാ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള നെന്മാറ എംഎൽഎ കെ ബാബുവിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെയാണ് ജനപ്രതിനിധി സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറുന്ന വനിതാപ്രവർത്തകരെയാണ് കെ. ബാബു അപമാനിച്ചത്.
സൈബറിടത്തിൽ സിപിഎം പ്രവർത്തകർ നടത്തുന്ന ഇത്തരം അശ്ലീല പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവഹേളന പരാമർശവുമായി എംഎംഎ തന്നെ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ പരാമർശം ഉണ്ടായത്. എന്നാൽ, തന്റെ പരാമർശത്തിൽ ഒരു അധിക്ഷേപവുമില്ലെന്ന പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായി കെ ബാബു രംഗത്തെത്തി. ഈ പോസ്റ്റും സ്ത്രീ വിരുദ്ധമായതോടെ കെ ബാബു പിൻവലിക്കുകയായിരുന്നു.
പോസ്റ്റ് ഇങ്ങനെ:
'മുഖ്യമന്ത്രിക്കെതിരെയുള്ള കൊലവിളി നടത്തിയും അക്രമത്തിന് മുതിർന്നവർക്കെതിരെയുള്ള പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത മാന്യ സഹോദരിയെ ആസനം( നിതംബം, ചന്തി, കുണ്ടി) തള്ളി കയറ്റി വിടുന്ന ചിത്രം വാട്സ് അപ്പിൽ കാണാനിടയായി. അത്തരത്തിൽ സമരത്തിൽ ജനപങ്കാളിത്തമില്ലാതെയും, അക്രമ സമരങ്ങൾ കാണുമ്പോഴുണ്ടായ പ്രതികരണം മാത്രമാണ് നടത്തിയത്.
ഏതെങ്കിലും സഹോദരിമാരോ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ല. 'ചന്തി' എന്ന പദപ്രയോഗം നടത്തിയിരുന്നത് ഇന്ന് ഞാൻ dictionary പരിശോധിച്ചു. buttock എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം ആസനം, നിതംബം, കുണ്ടി, ചന്തി എന്ന നിലയിലാണ് കണ്ടത്. പാലക്കാട്ടുകാരനായ ഞാൻ ചന്തി എന്ന പദമാണ് ഉപയോഗിക്കാറുള്ളത്', എന്നായിരുന്നു കെ ബാബുവിന്റെ പുതിയ പ്രതികരണം. ഇത് ചർച്ചയായി തുടങ്ങിയതോടെ പിൻവലിക്കുകയായിരുന്നു.
ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ ആ വാക്കുകളിൽ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാൻ സൂചിപ്പിച്ചത് എന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.
'സ്ത്രീകൾ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പിൽ നിൽക്കും. അങ്ങനെ നിന്നാൽ തന്നെ അവിടെ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കിൽ.......... തള്ളി കൊടുക്കും. എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതിൽ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും'. ഇത്തരത്തിലായിരുന്നു എംഎൽഎയുടെ പ്രസംഗം.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കൂടുതൽ പ്രതികരിക്കാതിരിക്കയാണ് എംഎൽഎ ബാബു. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ വനിതാ പ്രവർത്തകയെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബാരിക്കേഡിന് മുകളിൽ കയറുവാൻ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം പ്രൊഫൈലുകൾ അശ്ലീല രീതിയിൽ പ്രചരിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ